scorecardresearch

കോവിഡ് രണ്ടാം തരംഗത്തില്‍ വിറച്ച് ഗ്രാമീണ ഇന്ത്യ; കേസുകളും മരണവും നാലിരട്ടി

243 ഗ്രാമീണ ജില്ലകളിൽ മേയ് അഞ്ചു വരെ 39.16 ലക്ഷത്തിലധികം ആളുകള്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്. മരണം 36,523

243 ഗ്രാമീണ ജില്ലകളിൽ മേയ് അഞ്ചു വരെ 39.16 ലക്ഷത്തിലധികം ആളുകള്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്. മരണം 36,523

author-image
Amitabh Sinha
New Update
covid-19, coronavirus, covid-19 second wave, rural India, coronavirus cases rural india, covid deaths rural india, covid cases india, covid deaths india, todays covid numbers india, todays covid deaths india, covid news india, covid india latest news, ie malayalam

ന്യൂഡല്‍ഹി: ഗ്രാമങ്ങളെ കാര്യമായി ബാധിച്ചുവെന്നതാണ് രാജ്യത്തെ രണ്ടാം കോവിഡ് തരംഗത്തിന്റെ അസ്വസ്ഥതപ്പെടുത്തുന്ന സവിശേഷത. സെപ്റ്റംബറിലെ ആദ്യ ഏറ്റവും ഉയര്‍ന്ന നിരക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ രാജ്യത്തെ ഉള്‍പ്രദേശങ്ങളിലെയോ പിന്നാക്ക പ്രദേശങ്ങളിലെയോ കേസുകളുടെ എണ്ണവും മരണവും നാലിരട്ടിയായി വര്‍ധിച്ചു.

Advertisment

പിന്നാക്ക മേഖല ഗ്രാന്റ് ഫണ്ടി(ബിആര്‍ജിഎഫ്)നു കീഴില്‍ വരുന്ന 272 ജില്ലകളിലെ സ്ഥിതി വിവരങ്ങള്‍ ലഭ്യമായ 243 എണ്ണത്തില്‍ മേയ് അഞ്ചു വരെ 39.16 ലക്ഷത്തിലധികം ആളുകള്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്. ഇത്, സെപ്റ്റംബര്‍ 16ലെ ആദ്യ ആദ്യ ഏറ്റവും ഉയര്‍ന്ന സംഖ്യയായ 9.5 ലക്ഷത്തിന്റെ നാലിരട്ടിയിലധികമാണ്.

ഈ ജില്ലകളില്‍ സജീവമായ കേസുകളുടെ എണ്ണം രണ്ടാം തരംഗത്തിലും വളരെ കൂടുതലാണ്. എന്നാല്‍ അത് ഇനിയും ഏറ്റവും ഉയര്‍ന്ന തോതില്‍ എത്തിയിട്ടില്ല. സജീവമായ കേസുകളുടെ എണ്ണം നിലവില്‍ ആദ്യ തരംഗത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിന്റെ 4.2 ഇരട്ടിയില്‍ അധികമാണ്. ഈ ജില്ലകളിലെ 7.15 ലക്ഷത്തിലധികം പേര്‍ക്കു നിലവില്‍ രോഗബാധയുണ്ട്. ഈ സാഹചര്യം ഗ്രാമീണ ജില്ലകളിലെ ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങള്‍ക്കു കടുത്ത സമ്മര്‍ദമാണു സൃഷ്ടിക്കുന്നത്.

ഇത് ഈ ജില്ലകളിലെ മരണങ്ങളുടെ എണ്ണത്തിലും പ്രതിഫലിക്കുന്നു. മേയ് അഞ്ചുവരെ 243 ജില്ലകളിലായി 36,523 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമുണ്ടായ ആദ്യ തരംഗത്തിന്റെ ഏറ്റവും ഉയര്‍ന്ന നിരക്കിന്റെ നാലിരട്ടിയോളമാണിത്. സെപ്റ്റംബര്‍ പതിനാറോടെ ഈ ജില്ലകളില്‍ 9,555 പേരാണ് മരിച്ചത്.

Advertisment

Also Read: Covid-19 India Live Updates: രാജ്യത്ത് 3.66 ലക്ഷം പുതിയ രോഗികള്‍; 3,754 മരണം

ബിആര്‍ജിഎഫിനു കീഴിലുള്ള 272 ജില്ലകളില്‍ 54 ശതമാനവും വെറും അഞ്ച് സംസ്ഥാനങ്ങളിലാണ്, ബിഹാര്‍- 38, ഉത്തര്‍പ്രദേശ്- 35, മധ്യപ്രദേശ് - 30, ഝാര്‍ഖണ്ഡ് -23, ഒഡിഷ- 20. തൊഴില്‍ ശക്തിയുടേയോ കുടിയേറ്റ തൊഴിലാളികളുടെയോ ഭൂരിഭാഗവും ഈ സംസ്ഥാനങ്ങള്‍ നല്‍കുന്നു. അതു രാജ്യത്തെ നഗരകേന്ദ്രങ്ങളെ ശക്തിപ്പെടുത്തുന്നു.

കൊറോണ വൈറസ് കേസുകളുടെ നഗര-ഗ്രാമീണ വിഭജനം പ്രത്യക്ഷത്തില്‍ ലഭ്യമല്ല. എന്നാല്‍ 272 ബിആര്‍ജിഎഫ് ജില്ലകളിലെ കേസ് ലോഡുകളുടെയും മരണങ്ങളുടെയും വിശകലനം, ഇവ പ്രാഥമികമായി ഗ്രാമീണവും താരതമ്യേന വികസനം കുറഞ്ഞതുമായതിനാല്‍ പകര്‍ച്ചവ്യാധിയുടെ ഗ്രാമീണ വ്യാപനത്തെ സൂചിപ്പിക്കുന്നു.

കൃത്യമായി പറഞ്ഞാല്‍, 243 ജില്ലകളിലെ അണുബാധകളുടെ എണ്ണം ഒന്നും രണ്ടും തരംഗങ്ങള്‍ക്കിടയില്‍ നാലിരട്ടിയായി വര്‍ധിച്ചെങ്കിലും രാജ്യത്തെ മൊത്തം കോവിഡ് കേസുകളുടെ 18.6 ശതമാനമായി തുടരുന്നു. എന്നാല്‍ ഈ ജില്ലകളിലെ മരണങ്ങള്‍ ഗണ്യമായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ പതിനാറോടെ ജില്ലകളിലെ മരണസംഖ്യ ദേശീയ നിരക്കിന്റെ 11.5 ശതമാനമായ 83,198 ആയിരുന്നു. മേയ് അഞ്ചോടെ മരണനിരക്ക് 16 ശതമാനമായി ഉയര്‍ന്നു.

272 ഗ്രാമീണ ജില്ലകളില്‍ ഭൂരിഭാഗത്തിലും അടിസ്ഥാന ആരോഗ്യ സൗകര്യങ്ങള്‍ മാത്രമാണ് ലഭ്യമാകുന്നത്. വലിയ പട്ടണങ്ങളിലും നഗരങ്ങളിലും മാത്രമാണ് സംസ്ഥാനങ്ങള്‍ പുതിയ അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നത്. ഇതുകാരണം ഈ ജില്ലകളില്‍നിന്ന് അടുത്തുള്ള വലിയ പട്ടണത്തിലേക്ക് രോഗികളുടെ വലിയ പ്രവാഹമുണ്ട്. ഇതു പട്ടണങ്ങളിലെയും നഗരങ്ങളിലെയും ഇതിന സമ്മര്‍ദത്തിലായ അടിസ്ഥാന സൗകര്യങ്ങളുടെ ഭാരം വീണ്ടും വര്‍ധിപ്പിക്കുന്നു.

Covid Vaccine Covid Death Coronavirus Covid19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: