scorecardresearch

ഒമിക്രോണ്‍ നിശബ്ദ കൊലയാളി, ഇപ്പോഴും കഷ്ടപ്പെടുന്നു: ചീഫ് ജസ്റ്റിസ് എന്‍ വി രമണ

നേരിട്ടു വാദം കേള്‍ക്കുന്ന രീതിയിലേക്കു സുപ്രീം കോടതി പൂര്‍ണമായും തിരിച്ചുപോകണമെന്ന ആവശ്യത്തിലായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം

നേരിട്ടു വാദം കേള്‍ക്കുന്ന രീതിയിലേക്കു സുപ്രീം കോടതി പൂര്‍ണമായും തിരിച്ചുപോകണമെന്ന ആവശ്യത്തിലായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
NV Ramana, CJI, Supreme Court

ന്യൂഡല്‍ഹി: കോവിഡ് -19 ന്റെ ഒമിക്രോണ്‍ വകഭേദം നിശ്ശബ്ദ കൊലയാളിയാണെന്നും ബുദ്ധിമുട്ടില്‍നിന്ന് കരകയറാന്‍ വളരെയധികം സമയമെടുക്കുമെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ. നേരിട്ടു വാദം കേള്‍ക്കുന്ന രീതിയിലേക്കു സുപ്രീം കോടതി പൂര്‍ണമായും തിരിച്ചുപോകണമെന്ന ആവശ്യത്തിലായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം.

Advertisment

''ഇതൊരു നിശബ്ദ കൊലയാളിയാണ്… ആദ്യ തരംഗത്തില്‍ രോഗം ബാധിച്ചെങ്കിലും നാല് ദിവസം കൊണ്ട് സുഖം പ്രാപിച്ചു. എന്നാല്‍ ഈ തരംഗത്തില്‍ ഇത് 25 ദിവസമായി. ഇപ്പോഴും ഞാന്‍ കഷ്ടപ്പെടുകയാണ്,'' ചീഫ് ജസ്റ്റിസ് പറഞ്ഞു.

സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ (എസ്സിബിഎ) പ്രസിഡന്റും മുതിര്‍ന്ന അഭിഭാഷകനുമായ വികാസ് സിങ് അഭ്യര്‍ഥനയിലായിരുന്നു ചീഫ് ജസ്റ്റിന്റെ പരാമര്‍ശം. ഇപ്പോള്‍ 15,000 കേസുകളുടെ വര്‍ധനയുണ്ടെന്നു ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

നിലവില്‍ ആഴ്ചയില്‍ രണ്ടു തവണ മാത്രമാണു സുപ്രീം കോടതി കോടതി നേരിട്ടു വാദം കേള്‍ക്കുന്നത്. മറ്റു ദിവസങ്ങളില്‍ ഓണ്‍ലൈനായാണു വാദം കേള്‍ക്കല്‍.

Advertisment

അതിനിടെ, ഇന്നു രാവിലെ എട്ടിന് അവസാനിച്ച 24 മണിക്കൂറിനുള്ളില്‍ പ്രതിദിന കോവിഡ് കേസുകളിലും മരണങ്ങളിലും രാജ്യത്ത് നേരിയ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 15,102 പുതിയ കേസുകളും 278 മരണങ്ങളുമാണ് സ്ഥിരീകരിച്ചിരിക്കുന്നത്.

ആരോഗ്യ മന്ത്രായലയത്തിന്റെ പുതിയ കണക്കുകള്‍ പ്രകാരം 1.28 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. ഇന്നലെ 31,377 ആളുകള്‍ കൂടി രോഗമുക്തി നേടിയതോടെ, സജീവ കേസുകളുടെ എണ്ണം ഇപ്പോള്‍ 1,64,522 ആണ്, 98.42 ശതമാനമാണ് രോഗമുക്തി നിരക്ക്. നിലവില്‍ മൊത്തം കേസുകളുടെ 0.38 ശതമാനമാണ് സജീവ കേസുകള്‍.

Read More: രാജ്യത്ത് 15,102 പുതിയ കോവിഡ് കേസുകൾ; 278 മരണം

Covid19 Omicron Chief Justice Of India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: