ന്യൂഡൽഹി: രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിൽ 15,102 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. 278 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആരോഗ്യ മന്ത്രായലയത്തിന്റെ പുതിയ കണക്കുകൾ പ്രകാരം 1.28 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.
ഇന്നലെ 31,377 ആളുകൾ കൂടി രോഗമുക്തി നേടിയതോടെ, രാജ്യത്തെ സജീവ കേസുകളുടെ എണ്ണം ഇപ്പോൾ 1,64,522 ആണ്, 98.42 ശതമാനമാണ് രോഗമുക്തി നിരക്ക്. നിലവിൽ മൊത്തം കേസുകളുടെ 0.38 ശതമാനമാണ് സജീവ കേസുകൾ.
രാജ്യത്ത് ഇതുവരെ 176.19 കോടി ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ഇതിൽ 33.84 ഡോസുകളാണ് ഇന്നലെ വിതരണം ചെയ്തത്.
Also Read: സംസ്ഥാനത്ത് 5,691 പേര്‍ക്ക് കോവിഡ്; ടിപിആര്‍ 10 ശതമാനം