scorecardresearch

ഇന്ത്യന്‍ നിര്‍മ്മിത കോവിഡ്-19 നിര്‍ണയ കിറ്റെത്തി; രണ്ടരമണിക്കൂറില്‍ ഫലം അറിയാം

പരിശോധനാ സൗകര്യങ്ങളുടെ അപര്യാപ്തയും വിലക്കൂടുതലും കാരണം ഇന്ത്യയില്‍ രോഗ നിര്‍ണയം നടക്കുന്നത് കുറവാണ്‌

പരിശോധനാ സൗകര്യങ്ങളുടെ അപര്യാപ്തയും വിലക്കൂടുതലും കാരണം ഇന്ത്യയില്‍ രോഗ നിര്‍ണയം നടക്കുന്നത് കുറവാണ്‌

author-image
WebDesk
New Update
താഴാതെ കോറോണ കര്‍വ്; ആദ്യ കോവിഡ് കേസിന് ഒരാണ്ട് തികയുമ്പോള്‍

പൂനെ: ആദ്യ ഇന്ത്യന്‍ നിര്‍മ്മിത കോവിഡ്-19 നിര്‍ണയ കിറ്റുമായി പൂനെയിലെ ലാബ്. മൈലാബ് ഡിസ്‌കവറി സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് കിറ്റ് ആറ് ആഴ്ച കൊണ്ട് വികസിപ്പിച്ചെടുത്തത്. ഈ കിറ്റിന് ഇന്ത്യയുടെ സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ (സി ഡി എസ് സി ഒ) അനുമതി ലഭിച്ചു. മൈലാബ് പാത്തോഡിറ്റെക്ട് കോവിഡ്-19 ക്വാളിറ്റേറ്റീവ് പിസിആര്‍ കിറ്റ് എന്ന പേരിലാണ് ഇത് അറിയപ്പെടുക.

Advertisment

ഇപ്പോള്‍ ഏറ്റവും കുറവ് കോവിഡ്-19 പരിശോധന നടക്കുന്നത് ഇന്ത്യയിലാണ്. പരിശോധനാ സൗകര്യങ്ങളുടെ കുറവും രോഗ നിര്‍ണയ കിറ്റിന്റെ വന്‍വിലയുമാണിതിന് കാരണം. ഇത് ആരോഗ്യ കേന്ദ്രങ്ങളുടെ ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. അനുമതി ലഭിക്കുന്നതിനായി ഒമ്പത് ഇന്ത്യന്‍ കമ്പനികളുടെ കിറ്റാണ് ഓര്‍ഗനൈസേഷന് ലഭിച്ചിരുന്നത്.

Read Also: കോവിഡ്‌-19: ഷഹീന്‍ബാഗ് സിഎഎ വിരുദ്ധ പ്രതിഷേധക്കാരെ പൊലീസ് ഒഴിപ്പിച്ചു

ഇപ്പോഴത്തെ നേട്ടത്തില്‍ അതീവ സന്തോഷം ബയോടെക്‌നോളജി വകുപ്പിന്റെ കേന്ദ്ര സെക്രട്ടറിയായ ഡോക്ടര്‍ രേണു സ്വരൂപ് പറഞ്ഞു. ഒരാഴ്ച്ചയില്‍ ഒരു ലക്ഷം കിറ്റുകള്‍ കമ്പനിക്ക് ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്ന് എംഡി ഉറപ്പ് നല്‍കിയതായി കേന്ദ്ര സെക്രട്ടറി പറഞ്ഞു. അതൊരു നല്ല വാര്‍ത്തയാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

Advertisment

നിലവില്‍ ഇന്ത്യ പത്ത് ല്ക്ഷം പേരില്‍ 6.8 പേരെയാണ് പരിശോധിക്കുന്നത്. കോവിഡ്-19 വ്യാപന ശൃംഖലയെ പ്രതിരോധിക്കാന്‍ നിരന്തരമായ പരിശോധനകള്‍ കൊണ്ടോ കഴിയുകയുള്ളൂവെന്ന് ലോകാരോഗ്യ സംഘടനയുടെ തലവന്‍ പറഞ്ഞിരുന്നു. എല്ലാ രാജ്യങ്ങളിലും ഈ വൈറസ് തലയുയര്‍ത്തിക്കഴിഞ്ഞു. അതിന്റെ വ്യാപനത്തിന്റെ സ്വഭാവം അറിയുന്നതിന് കൂടുതല്‍ പരിശോധനകള്‍ വേണ്ടതാണ്. സാമൂഹ വ്യാപനം ഉണ്ടായിട്ടില്ലെന്ന നിലപാടിലാണ് ഇന്ത്യ.

Read Also: ഏഴ് മാസത്തിന് ശേഷം ഒമർ അബ്ദുല്ലയെ ഇന്ന് മോചിപ്പിക്കും

ഇതുവരെ ജര്‍മ്മനിയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന കിറ്റാണ് ഇന്ത്യയില്‍ കോവിഡ്-19 നിര്‍ണയത്തിനായി ഉപയോഗിക്കുന്നത്. അതേസമയം, വിദേശ കിറ്റുകളുടെ ലഭ്യതയില്‍ പ്രശ്‌നങ്ങളുണ്ട്. പ്രത്യേകിച്ച്, സുരക്ഷാ പ്രശ്‌നമുള്ളതിനാല്‍ വിമാനങ്ങള്‍ സര്‍വീസുകള്‍ റദ്ദാക്കിയ സാഹചര്യത്തില്‍. ഇന്ത്യയില്‍ കിറ്റുകള്‍ നിര്‍മ്മിക്കുന്നതിലൂടെ ഈ സാഹചര്യം ഒഴിവാക്കാനാകും.

ജര്‍മ്മനയില്‍ നിന്നും കിറ്റുകള്‍ സംഭരിക്കുന്നതിന്റെ ചെലവിന്റെ നാലിലൊന്നേ മൈലാബിന്റെ കിറ്റിന് വിലയുള്ളൂ. നിലവിലെ പ്രോട്ടോക്കോള്‍ അനുസരിച്ച് ഏഴ് മണിക്കൂറില്‍ അധികം സമയമെടുക്കും കോവിഡ്-19 സ്ഥിരീകരണത്തിന്. മൈലാബിന്റെ കിറ്റ് ഉപയോഗിച്ച് 2.5 മണിക്കൂറിനുള്ള രോഗനിര്‍ണയം നടത്താമെന്ന് കമ്പനി അവകാശപ്പെടുന്നു. അതായത്, ലാബുകള്‍ക്ക് ഇരട്ടി പരിശോധനകള്‍ നടത്താനാകും.

Read in English: Pune firm cleared to make coronavirus kits for India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: