scorecardresearch

കോവിഡ്-19: എണ്ണവില കുറഞ്ഞിട്ടും ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തില്‍ വന്‍കുറവ്‌

ഒരു മാസം മുമ്പ് ബാരലിന്റെ വില 52 ഡോളറായിരുന്നത് ഇപ്പോള്‍ 26 ഡോളറായി കുറഞ്ഞു

ഒരു മാസം മുമ്പ് ബാരലിന്റെ വില 52 ഡോളറായിരുന്നത് ഇപ്പോള്‍ 26 ഡോളറായി കുറഞ്ഞു

author-image
WebDesk
New Update
കോവിഡ്-19: എണ്ണവില കുറഞ്ഞിട്ടും ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തില്‍ വന്‍കുറവ്‌

മുംബൈ: കൊറോണവൈറസ് മഹാമാരിയെ തുടര്‍ന്ന് ആഗോള വിപണയില്‍ അസംസ്‌കൃത എണ്ണയുടെ വിലയിടിഞ്ഞു, ഇന്ത്യയിലേക്കുള്ള ഇറക്കുമതി കുറഞ്ഞു. എങ്കിലും ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ വന്‍ഇടിവ് രേഖപ്പെടുത്തി. കോവിഡ്-19 രോഗത്തെ തുടര്‍ന്ന് ഓഹരി വിപണികളില്‍ തകര്‍ച്ചയുണ്ടായി നിക്ഷേപകര്‍ നിക്ഷേപം പിന്‍വലിച്ച് സുരക്ഷിത നിക്ഷേപയിടങ്ങള്‍ തേടിപ്പോയതാണ് ഇന്ത്യയുടെ വിദേശനാണ്യശേഖരത്തിലും കുറവുണ്ടാക്കിയത്.

Advertisment

മാര്‍ച്ച് 20 അവസാനിച്ച ആഴ്ച്ചയില്‍ 12 ബില്ല്യണ്‍ ഡോളറിന്റെ കുറവാണുണ്ടായത്. മാര്‍ച്ച് 13-ന് 481.9 ബില്ല്യണ്‍ ഡോളര്‍ ഇന്ത്യയുടെ കൈവശമുണ്ടായിരുന്നു. ഇത് 469.9 ബില്ല്യണ്‍ ഡോളറായി കുറഞ്ഞു. മാര്‍ച്ച് ആറിന് ഇന്ത്യയുടെ വിദേശനാണ്യ ശേഖരം എക്കാലത്തേയും ഉയര്‍ന്ന നിലയായ 487.23 ബില്ല്യണ്‍ ഡോളറായിരുന്നു. അതില്‍ കഴിഞ്ഞ രണ്ട് ആഴ്ചകളിലായി 17.3 ബില്ല്യണ്‍ ഡോളറിന്റെ ഇടിവുണ്ടായി. ഓഹരികളിലും മറ്റും വിദേശ നിക്ഷേപകര്‍ നിക്ഷേപിച്ചിരുന്ന പണം വന്‍തോതില്‍ ഇന്ത്യയില്‍ നിന്നും പിന്‍വലിക്കപ്പെട്ടതാണ് രാജ്യത്തിന്റെ വിദേശ നാണ്യ ശേഖരത്തെ ബാധിച്ചത്. മാര്‍ച്ചില്‍ ഇതുവരെ 15 ബില്ല്യണ്‍ ഡോളറുകളാണ് ഈ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഈ പിന്‍വാങ്ങല്‍ ഇന്ത്യയുടെ ഓഹരി വിപണികളില്‍ കനത്ത ഇടിവ് രേഖപ്പെടുത്തി. ഈ മാസത്തില്‍ മുംബൈ ഓഹരി വിപണിയായ സെന്‍സെക്‌സില്‍ 8,482 പോയിന്റുകളുടെ കുറവുണ്ടായി. 22.1 ശതമാനം ഇടിവ്.

ഇതുവരെ, ലോകമെമ്പാടും 27,000-ല്‍ അധികം പേരുടെ ജീവനെടുത്ത കൊറോണവൈറസ് കഴിഞ്ഞ ഏതാനും മാസങ്ങളായി ഓഹരി വിപണികളേയും തകര്‍ത്തെറിയുകയാണ്. കൂടാതെ, എല്ലാ സാമ്പത്തിക പ്രവര്‍ത്തനങ്ങളും നിലച്ചതോടെ ആഗോള വളര്‍ച്ചയേയും കാര്യമായി ബാധിക്കുമെന്ന് ഉറപ്പായി. അതിനാല്‍, നിക്ഷേപകര്‍ സുരക്ഷിതമായ നിക്ഷേപ സ്ഥലങ്ങളേയും നിക്ഷേപ വസ്തുക്കളേയും അഭയം പ്രാപിക്കുന്നു. ഇത് വിദേശനാണ്യം രാജ്യത്തിന് പുറത്തേക്ക് ഒഴുകുന്നതിന് കാരണമാകുന്നു.

Read Also: മകൻ ക്വാറന്റൈനിൽ, മകളുടെ വിവാഹം ആഘോഷമാക്കിയ ലീഗ് നേതാവിനെതിരെ കേസ്

Advertisment

കഴിഞ്ഞ ആറ് മാസങ്ങളായി ഇന്ത്യയുടെ വിദേശ നാണ്യ ശേഖരം വര്‍ദ്ധിച്ചു വരികയായിരുന്നു. 2019 സെപ്തംബറിനും 2020 ഫെബ്രുവരിക്കും ഇടയില്‍ വിദേശ നിക്ഷേപകര്‍ എട്ട് ബില്ല്യണ്‍ ഡോളര്‍ (58,337 കോടി രൂപ) ഇന്ത്യയുടെ ഓഹരി വിപണികളില്‍ നിക്ഷേപിച്ചിരുന്നു. അസംസ്‌കൃത എണ്ണയുടെ വിലക്കുറവും വിദേശ നാണ്യ ശേഖരം വര്‍ദ്ധിക്കാന്‍ കാരണമായിരുന്നു.

കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ കോര്‍പറേറ്റ് നികുതി നിരക്ക് കുറച്ചിരുന്നു. ഇതേതുടര്‍ന്നാണ് 2020 മാര്‍ച്ച് ആറുവരെ ഇന്ത്യുടെ വിദേശനാണ്യ ശേഖരം വര്‍ദ്ധിച്ചു തുടങ്ങിയത്. എണ്ണയുടെ വിലക്കുറവ് ഇന്ത്യയുടെ കാര്യത്തില്‍ ഉര്‍വശീ ശാപം ഉപകാരമായത് പോലെയായിരുന്നു.

ഇന്ത്യയുടെ ഇറക്കുമതി ചെലവില്‍ 20 ശതമാനവും എണ്ണ ഇറക്കുമതിയാണ്. ഒരു മാസം മുമ്പ് ബാരലിന്റെ വില 52 ഡോളറായിരുന്നത് ഇപ്പോള്‍ 26 ഡോളറായി കുറഞ്ഞു. ഇതേതുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍, പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്ന് രൂപയുടെ വീതം നികുതി വര്‍ദ്ധനവ് വരുത്തിയിരുന്നു.

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: