/indian-express-malayalam/media/media_files/uploads/2017/03/flight.jpg)
ന്യൂഡൽഹി: രാജ്യത്ത് ആഭ്യന്തര വിമാന സർവീസുകൾ തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും. ''ആഭ്യന്തര സിവിൽ ഏവിയേഷൻ പ്രവർത്തനങ്ങൾ മേയ് 25 മുതൽ പുനരാരംഭിക്കും. എല്ലാ വിമാനത്താവളങ്ങളോടും വിമാന കമ്പനികളോടും തിങ്കളാഴ്ച പ്രവർത്തനത്തിന് തയ്യാറാവാൻ നിർദേശം നൽകിയിട്ടുണ്ട്. യാത്രികർക്കുളള മാർഗ നിർദേശങ്ങൾ മന്ത്രാലയം പിന്നീട് പുറത്തിറക്കും'' കേന്ദ്ര വ്യോമയാനമന്ത്രി ഹർദീപ് സിങ് പുരി അറിയിച്ചു.
Domestic civil aviation operations will recommence in a calibrated manner from Monday 25th May 2020.
All airports & air carriers are being informed to be ready for operations from 25th May.
SOPs for passenger movement are also being separately issued by @MoCA_GoI.— Hardeep Singh Puri (@HardeepSPuri) May 20, 2020
ലോക്ക്ഡൗണിനെ തുടർന്ന് മാർച്ച് 25 നാണ് രാജ്യത്തെ എല്ലാ ആഭ്യന്തര വിമാന സർവീസുകളും നിർത്തിവച്ചത്. എന്നാൽ കാർഗോ ഫ്ലൈറ്റുകൾ, മെഡിക്കൽ ഇവാക്വേഷൻ ഫ്ലൈറ്റുകൾ, ഏവിയേഷൻ റെഗുലേറ്റർ ഡിജിസിഎ അംഗീകരിച്ച പ്രത്യേക ഫ്ലൈറ്റുകൾ എന്നിവ പ്രവർത്തിപ്പിക്കാൻ അനുവദിച്ചിരുന്നു.
ഈ മാസമാദ്യം രാജ്യത്തുടനീളമുള്ള എയർപോർട്ട് മാനേജർമാരുമായുള്ള ആശയവിനിമയത്തിൽ, എല്ലാ വിമാനത്താവളങ്ങളും പ്രവർത്തനത്തിന് സജ്ജമായിരിക്കാൻ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല നാലാംഘട്ട ലോക്ക്ഡൗൺ കഴിയുന്നതിനു മുൻപ് വിമാന സർവീസുകൾ ആരംഭിച്ചേക്കുമെന്ന സൂചന വ്യോമയാന മന്ത്രിയും നൽകിയിരുന്നു. ഏതുദിവസവും വിമാന സർവീസുകൾ പുനരാരംഭിക്കാൻ സർക്കാർ തയ്യാറാണെന്നാണ് മന്ത്രി വ്യക്തമാക്കിയത്.
Read Also: കയ്യിൽ കിട്ടുന്ന ശമ്പളം കൂടും, തൊഴിലുടമയ്ക്കും തൊഴിലാളിക്കും ലാഭം; പുതിയ നിയമം പ്രാബല്യത്തിൽ
വിമാന യാത്രികർക്കെല്ലാം ഫോണിൽ ആരോഗ്യ സേതു ആപ് നിർബന്ധമാക്കുന്നതിനെക്കുറിച്ചും കേന്ദ്ര സർക്കാർ ആലോചിക്കുന്നുണ്ട്. ഈ നിർദേശം വ്യോമയാന മന്ത്രാലയം അംഗീകരിച്ചാൽ ഫോണിൽ ആപ് ഇല്ലാത്തവരെ വിമാനത്തിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
Read in English: Domestic flight services to resume from Monday
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.