scorecardresearch

നിങ്ങളാണ് ശരി; കൊറോണവൈറസിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയ ഡോക്ടറോട് മാപ്പ് പറഞ്ഞ് ചൈന

ഡോക്ടര്‍ ലി വെന്‍ലിയാംഗ് പിന്നീട് കോവിഡ്-19 മൂലം മരിച്ചു

ഡോക്ടര്‍ ലി വെന്‍ലിയാംഗ് പിന്നീട് കോവിഡ്-19 മൂലം മരിച്ചു

author-image
WebDesk
New Update
നിങ്ങളാണ് ശരി; കൊറോണവൈറസിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയ ഡോക്ടറോട് മാപ്പ് പറഞ്ഞ് ചൈന

കൊറോണവൈറസിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയ ഡോക്ടറുടെ കുടുംബത്തോട് ചൈനീസ് സര്‍ക്കാര്‍ മാപ്പ് പറഞ്ഞു. ഈ ഡോക്ടര്‍ക്കെതിരെ ചൈന അച്ചടക്കനടപടികള്‍ സ്വീകരിച്ചിരുന്നു. രോഗം പൊട്ടിപ്പുറപ്പെട്ടതിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയ ഡോക്ടര്‍ ലി വെന്‍ലിയാംഗ് പിന്നീട് കോവിഡ്-19 മൂലം മരിച്ചു.

Advertisment

ഡോക്ടര്‍ ലീക്കെതിരെ അറസ്റ്റ് ഭീഷണിയടക്കമുള്ള നടപടികളാണ് വുഹാനിലെ പൊലീസ് സ്വീകരിച്ചിരുന്നത്. ഇത് പിന്‍വലിക്കുകയാണെന്നും മാപ്പ് പറയുകയാണെന്നു ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അച്ചടക്ക വിഭാഗം പറഞ്ഞു. രണ്ട് പൊലീസുകാരുടെ പേരെടുത്ത് പറഞ്ഞാണ് ചൈന കുടുംബത്തോട് മാപ്പ് പറഞ്ഞിരിക്കുന്നത്.

രാജ്യത്തെ പകര്‍ച്ച വ്യാധികള്‍, വ്യാവസായിക ഇടങ്ങളിലെ അപകടങ്ങള്‍, പ്രകൃതി ദുരന്തങ്ങള്‍, സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് അധികൃതര്‍ കടുത്ത മൗനമാണ് പാലിക്കുക. ഇവയെക്കുറിച്ച് പുറത്ത് പറയുന്നവരേയും സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകരേയും ശിക്ഷിക്കുകയും ചെയ്തു. അപ്രകാരമാണ് ഡോക്ടര്‍ ലീക്കെതിരെ നടപടി വന്നത്. രോഗം ബാധിച്ച് മരിച്ചതോടെ അദ്ദേഹം ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇത്തരം നടപടികള്‍ക്കെതിരായ രോഷത്തിന്റെ മുഖമായി അദ്ദേഹം മാറി.

Read Also: കോവിഡ്-19: രാജ്യത്ത് വെെറസ് ബാധിതരുടെ എണ്ണം അതിവേഗം വർധിക്കുന്നു; ആശങ്ക

Advertisment

രോഗം പൊട്ടിപ്പുറപ്പെടുന്ന വിവരം ലിയടക്കമുള്ള എട്ട് ഡോക്ടര്‍മാര്‍ സോഷ്യല്‍ മീഡിയയിലൂടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. പൊലീസിനെ ചൈനയുടെ സുപ്രീംകോടതി വിമര്‍ശിച്ചുവെങ്കിലും ഭരണ കക്ഷി രോഗ വ്യാപനത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിടാതെ സൂക്ഷിച്ചു.

2003-ല്‍ സാഴ്‌സും 2005-ല്‍ രാസമാലിന്യം കലര്‍ന്ന് ലക്ഷക്കണിക്കിനു പേര്‍ ആശ്രയിക്കുന്ന ജല വിതരണത്തെ ബാധിച്ചതുമൊക്കെ ചൈനീസ് അധികൃതര്‍ ഇതുപോലെ ഇരുമ്പ് മറയ്ക്കുള്ളില്‍ സൂക്ഷിക്കാന്‍ ശ്രമിച്ചിരുന്നു.

വുഹാനില്‍ ഒരു മാസം മുമ്പ് രോഗം പൊട്ടിപ്പുറപ്പെട്ടശേഷം ദിവസവും നൂറുകണക്കിനു പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളായി പുതിയ കേസുകളോ സംശയാസ്പദമായ കേസുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Read Also: എയ്‌ഡ്‌സിനെ അതിജീവിച്ച ഇവക്കലെ

ചൈനയില്‍ വെള്ളിയാഴ്ച്ച റിപ്പോര്‍ട്ട് ചെയ്ത 39 കേസുകള്‍ രാജ്യത്തിനു പുറത്തുനിന്നെത്തിയവരിലാണെന്ന് അധികൃതര്‍ പറയുന്നു. പ്രഭവ കേന്ദ്രമായ ഹുബേയിലെ യാത്രാ നിയന്ത്രണങ്ങളില്‍ ചൈന ചെറിയ തോതില്‍ അയവ് വരുത്തിയിരുന്നു. വുഹാനില്‍ തുടര്‍ച്ചയായി 14 ദിവസം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ ഇരുന്നാലേ ക്വാറന്റൈന്‍ പിന്‍വലിക്കുകയുള്ളൂവെന്ന് അധികൃതര്‍ പറയുന്നു.

Read in English 

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: