scorecardresearch

കൊറോണ: ജപ്പാൻ തീരത്ത് നങ്കൂരമിട്ട ആഡംബരക്കപ്പലിൽ രണ്ട് ഇന്ത്യക്കാർക്ക് വൈറസ് സ്ഥിരീകരിച്ചു

ഫെബ്രുവരി മൂന്നിനായിരുന്നു കൊറോണ വൈറസ് ബാധയെ തുടർന്ന് കപ്പൽ ജപ്പാൻ തീരത്ത് നങ്കൂമിട്ടത്

ഫെബ്രുവരി മൂന്നിനായിരുന്നു കൊറോണ വൈറസ് ബാധയെ തുടർന്ന് കപ്പൽ ജപ്പാൻ തീരത്ത് നങ്കൂമിട്ടത്

author-image
WebDesk
New Update
Corona virus, കൊറോണ, Japanese cruise ship, Coronavirus,കപ്പൽ ജപ്പാൻ തീരത്ത് നങ്കൂമിട്ടത് കൊറോണ വൈറസ്, Chinese nurses, ചൈനയിലെ നഴ്സുമാർ, china, ചൈന, wuhan, വുഹാൻ, iemalayalam, ഐഇ മലയാളം

ന്യൂഡൽഹി: കൊറോണ വൈറസ് ബാധയെ തുടർന്ന് ജപ്പാൻ തീരത്ത് നങ്കൂരമിട്ടിരുന്ന ആഡംബര കപ്പലായ ഡയമണ്ട് പ്രിൻസസിലെ രണ്ട് ഇന്ത്യക്കാർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ത്യക്കാർക്ക് കൊറോണ ബാധിച്ചതായി ജപ്പാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഫെബ്രുവരി മൂന്നിനായിരുന്നു കൊറോണ വൈറസ് ബാധയെ തുടർന്ന് കപ്പൽ ജപ്പാൻ തീരത്ത് നങ്കൂമിട്ടത്. ഇതുവരെ കപ്പലിലെ 175 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്.

Advertisment

ചൈനയ്ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ കൊറോണ ബാധ സ്ഥിരീകരിച്ചതും ഈ കപ്പലിൽ തന്നെയാണ്. 3000 യാത്രക്കാരും ആയിരത്തോളം ജീവനക്കാരുമാണ് കപ്പലിലുള്ളത്. ഇതിൽ നൂറിലധികം ഇന്ത്യക്കാരുമുണ്ട്. അഞ്ച് ദിവസം കപ്പലില്‍ കഴിഞ്ഞ ശേഷം ജനുവരി 25ന് ഹോംങ്കോംഗില്‍ ഇറങ്ങിയ 80കാരനായ യാത്രക്കാരന് കൊറോണ ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കപ്പല്‍ യാത്രനിര്‍ത്തി നിരീക്ഷണം ആരംഭിച്ചത്. കൂടുതൽ ആളുകൾ രോഗ ലക്ഷണങ്ങളോടെ നിരീക്ഷണത്തിൽ തുടരുകയാണ്.

Also Read: കൊറോണ വെെറസിന് പുതിയ പേര്; മരണസംഖ്യ 1,100 കടന്നു

അതേസമയം കൊറോണ വെെറസ് ബാധമൂലമുള്ള മരണം 1,100 കടന്നു. കൊറോണ ബാധിച്ചു ചെെനയിൽ മാത്രം 1,117 പേർ മരിച്ചു. ലോകാരോഗ്യസംഘടനയാണ് ഇക്കാര്യം അറിയിച്ചത്. 42,708 പേർ കൊറോണ ബാധിച്ചു ചികിത്സയിലാണെന്നും ലോകാരോഗ്യസംഘടന അറിയിച്ചു. മൂന്ന് ലക്ഷത്തിൽ അധികം പേരാണ് നിരീക്ഷണത്തിലുള്ളത്. ലോകാരോഗ്യ സംഘടനയുടെ വിദഗ്‌ധ സംഘം ചൈനയിൽ തുടരുകയാണ്.

ചൊ​വ്വാഴ്‌ച മാത്രം കൊറോണ ബാധിച്ചു മരിച്ചവരുടെ എണ്ണം 97 ആണ്. ഇ​വ​രി​ല്‍ കൂ​ടു​ത​ല്‍ പേ​രും ഹു​ബെ​യ് പ്ര​വി​ശ്യ​ക്കാ​രാ​ണ്. 44,200 പേ​ര്‍​ക്ക് ഇ​തു​വ​രെ കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​താ​യാ​ണ് ക​ണ​ക്ക്. ചെെനയിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വെെറസ് 25 ഓളം രാജ്യങ്ങളിൽ സ്ഥിരീകരിച്ചിട്ടുണ്ട്. കനത്ത ജാഗ്രതയാണ് ലോകരാജ്യങ്ങൾ പുലർത്തുന്നത്.

Advertisment

Also Read: കൊറോണ ബാധിച്ചെന്ന് തെറ്റിദ്ധരിച്ചു; പകരാതിരിക്കാൻ ആത്മഹത്യ ചെയ്തു

ഇതൊടൊപ്പം പുതിയതരം കൊറോണ വൈറസിന് ലോകാരോഗ്യസംഘടന പേരിട്ടു. കോവിഡ്-19 (COVID-19) എന്നാണ് പുതിയ പേര്. കൊറോണ (CO) വൈറസ്(VI) ഡിസീസ് (D) എന്നതിന്റെ ചുരുക്കപ്പേരാണിത്. ഒരു മേഖലയെയോ മൃഗത്തിന്റെയോ വ്യക്തിയുടെയോ ഒരു സംഘം ആളുകളുടെയോ അല്ലാത്ത ഒരു പേരു തിരഞ്ഞെടുക്കുകയായിരുന്നെന്ന് ലോകാരോഗ്യ സംഘടന ഡയറക്‌ടർ ജനറൽ പറഞ്ഞു.

Corona Virus

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: