ബെയ്‌ജിങ്: കൊറോണ വെെറസ് ബാധമൂലമുള്ള മരണം 1,100 കടന്നു. കൊറോണ ബാധിച്ചു ചെെനയിൽ മാത്രം 1,117 പേർ മരിച്ചു. ലോകാരോഗ്യസംഘടനയാണ് ഇക്കാര്യം അറിയിച്ചത്. 42,708 പേർ കൊറോണ ബാധിച്ചു ചികിത്സയിലാണെന്നും ലോകാരോഗ്യസംഘടന അറിയിച്ചു. മൂന്ന് ലക്ഷത്തിൽ അധികം പേരാണ് നിരീക്ഷണത്തിലുള്ളത്. ലോകാരോഗ്യ സംഘടനയുടെ വിദഗ്‌ധ സംഘം ചൈനയിൽ തുടരുകയാണ്.

ചൊ​വ്വാഴ്‌ച മാത്രം കൊറോണ ബാധിച്ചു മരിച്ചവരുടെ എണ്ണം 97 ആണ്. ഇ​വ​രി​ല്‍ കൂ​ടു​ത​ല്‍ പേ​രും ഹു​ബെ​യ് പ്ര​വി​ശ്യ​ക്കാ​രാ​ണ്. 44,200 പേ​ര്‍​ക്ക് ഇ​തു​വ​രെ കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​താ​യാ​ണ് ക​ണ​ക്ക്. ചെെനയിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വെെറസ് 25 ഓളം രാജ്യങ്ങളിൽ സ്ഥിരീകരിച്ചിട്ടുണ്ട്. കനത്ത ജാഗ്രതയാണ് ലോകരാജ്യങ്ങൾ പുലർത്തുന്നത്.

Read Also: Horoscope Today February 12, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

അതേസമയം, പുതിയതരം കൊറോണ വൈറസിന് ലോകാരോഗ്യസംഘടന പേരിട്ടു. കോവിഡ്-19 (COVID-19) എന്നാണ് പുതിയ പേര്. കൊറോണ (CO) വൈറസ്(VI) ഡിസീസ് (D) എന്നതിന്റെ ചുരുക്കപ്പേരാണിത്. ഒരു മേഖലയെയോ മൃഗത്തിന്റെയോ വ്യക്തിയുടെയോ ഒരു സംഘം ആളുകളുടെയോ അല്ലാത്ത ഒരു പേരു തിരഞ്ഞെടുക്കുകയായിരുന്നെന്ന് ലോകാരോഗ്യ സംഘടന ഡയറക്‌ടർ ജനറൽ പറഞ്ഞു.

ചൈനയില്‍ ക്രമാതീതമായി കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ചൈനയുമായുള്ള അതിര്‍ത്തി കവാടം അടച്ചിടണമെന്ന ആവശ്യവുമായി നേരത്തേ ഹോങ്കോങിലെ ആരോഗ്യ പ്രവര്‍ത്തകര്‍ സമരം നടത്തിയിരുന്നു. അതിര്‍ത്തികള്‍ പൂര്‍ണമായും അടയ്ക്കാത്ത പക്ഷം കൊറോണ വൈറസ് ഹോങ്കോങില്‍ വ്യാപിക്കുമെന്നാണ് ഇവരുടെ ആശങ്ക. ഡോക്ടർമാരും നഴ്‌സുമാരും സമരത്തിലേർപ്പെടുമെന്നും ഇവർ മുന്നറിയിപ്പ് നൽകിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook