/indian-express-malayalam/media/media_files/uploads/2020/06/parle-g.jpg)
ന്യൂഡൽഹി: കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ പല കമ്പനികളും നഷ്ടത്തിലായി. എന്നാൽ പ്രമുഖ ഭക്ഷ്യ കമ്പനിയായ പാർലെ പ്രൊഡക്ട്സ് ഏപ്രിൽ, മേയ് മാസങ്ങളിൽ പാർലെ-ജി ബിസ്കറ്റിന്റെ റെക്കോർഡ് വിൽപ്പനയാണ് നടത്തിയിരിക്കുന്നത്.
ഏറ്റവുമധികം മത്സരമുള്ള ബിസ്കറ്റ് വിപണയിൽ, അഞ്ചു ശതമാനം വിപണിവിഹിത വര്‍ധനവാണ് കമ്പനി രേഖപ്പെടുത്തിയത്. വളര്‍ച്ചയുടെ 90 ശതമാനം വിഹിതവും പാര്‍ലെ ജിയുടെ വിൽപനയിലൂടെയാണെന്നും കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ നിരവധി പേരാണ് ബിസ്കറ്റ് വാങ്ങിക്കൂട്ടിയതെന്നും കമ്പനി പറയുന്നു.
ലോക്ക്ഡൗൺ കാലയളവിൽ ജനങ്ങൾക്ക് ഭക്ഷ്യ ദുരിതാശ്വാസ പാക്കേജുകൾ വിതരണം ചെയ്യുന്നതിന്റെ ഭാഗമായി സർക്കാർ ഏജൻസികളും എൻജിഒകളും മുൻഗണന നൽകിയിരുന്നത് പാർലെ ജി ബിസ്കറ്റിനാണ്. വിൽപനയുടെ കണക്കുകള്‍ പുറത്തുവിടാന്‍ വിസമ്മതിച്ചെങ്കിലും ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ വിൽപനയാണ് ഈ കാലയളവില്‍ നടന്നതെന്ന് കമ്പനി വ്യക്തമാക്കി.
Read More: കേരള ബ്ലാസ്റ്റേഴ്‌സ് കൊച്ചിയിൽ തുടരും; സ്ഥിരീകരണവുമായി ക്ലബ്ബ്
“വളർച്ച അസാധാരണമായിരുന്നു, അതിന്റെ ഫലമായി ലോക്ക്ഡൗൺ സമയത്ത് പാർലെ ജി വിപണി വിഹിതം 4.5 മുതൽ 5 ശതമാനം വരെ വർധിപ്പിക്കാൻ കഴിഞ്ഞു,” പാർലെ പ്രൊഡക്ട്സ് വിഭാഗം മേധാവി മായങ്ക് ഷാ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
“ഇത് സമീപകാലത്തെ (സമയത്തെ) ഏറ്റവും ഉയർന്ന നിരക്കുകളിൽ ഒന്നാണ്. കുറഞ്ഞത് കഴിഞ്ഞ 30 മുതൽ 40 വർഷത്തിനിടയിൽ, ഇത്തരത്തിലുള്ള വളർച്ച ഞങ്ങൾ കണ്ടിട്ടില്ല.” ഇതൊരു സാധാരണക്കാരന്റെ ബിസ്കറ്റാണെന്നും റൊട്ടി വാങ്ങാൻ കഴിയാത്ത ആളുകൾ പോലും പാർലെ ജി വാങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻപ് സുനാമി, ഭൂകമ്പം തുടങ്ങിയി പ്രതിസന്ധി ഘട്ടങ്ങളിലും പാർലെ ജി ബിസ്കറ്റ് വിൽപ്പന ഉയർന്നിട്ടുണ്ട്. അതാണ് ആളുകൾക്ക് ബ്രാൻഡിനോടുള്ള വിശ്വാസമെന്നും മായങ്ക് ഷാ പറഞ്ഞു. കൊറോണ വൈറസ് മഹാമാരി ഇന്ത്യയിൽ രൂക്ഷമായപ്പോൾ മൂന്ന് കോടി പായ്ക്ക് പാർലെ ജി ബിസ്കറ്റ് സംഭാവന ചെയ്യുമെന്നും കമ്പനി അറിയിച്ചിരുന്നു.
“മറ്റ് പലരും ഇത് ചെയ്യുന്നത് ഞങ്ങൾ കണ്ടു. പാർലെ ജി ബിസ്കറ്റ് വിതരണം ചെയ്ത് ജനങ്ങളെ സഹായിക്കുന്ന മറ്റ് നിരവധി സംഘടനകളും ഉണ്ടായിരുന്നു,” അദ്ദേഹം പറഞ്ഞു. ഇത് ഒരു നല്ല ഉൽപ്പന്നമായതിനാൽ ഒന്നിലധികം ആളുകളും സംഘടനയും ഈ ബിസ്കറ്റ് സംഭാവന ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്രഡ് വാങ്ങാൻ കഴിയാതിരുന്നവർക്ക് പോലും പാർലെ ജി വാങ്ങാൻ കഴിയുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാർച്ച് 25 മുതൽ ഉത്പാദനം പുനരാരംഭിക്കാൻ കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു.
പാർലെ പ്രൊഡക്ട്സ് രാജ്യത്തൊട്ടാകെയുള്ള 130 ഫാക്ടറികളിൽ ബിസ്കറ്റ് ഉണ്ടാക്കുന്നു . ഇതിൽ 120 എണ്ണവും കരാർ നിർമ്മാണ യൂണിറ്റുകളാണ്.
Read in English: Coronavirus lockdown: Parle-G helps Parle clock best-ever growth in last four decades
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us