scorecardresearch

ലോക്ക്ഡൗണിന്റെ ഭാവി: മോദിയും അമിത് ഷായും കൂടിക്കാഴ്ച നടത്തി; സംസ്ഥാനങ്ങളുടെ നിർദേശങ്ങൾ ചർച്ചയായി

മുഖ്യമന്ത്രിമാരുമായി അമിത് ഷാ നടത്തിയ കൂടിക്കാഴ്ചയിൽ മേയ് 31 നു ശേഷം ലോക്ക്ഡൗൺ നീട്ടുന്നതിനെക്കുറിച്ചുളള അഭിപ്രായങ്ങൾ ചർച്ചയായിരുന്നു

മുഖ്യമന്ത്രിമാരുമായി അമിത് ഷാ നടത്തിയ കൂടിക്കാഴ്ചയിൽ മേയ് 31 നു ശേഷം ലോക്ക്ഡൗൺ നീട്ടുന്നതിനെക്കുറിച്ചുളള അഭിപ്രായങ്ങൾ ചർച്ചയായിരുന്നു

author-image
WebDesk
New Update
lockdown, ലോക്ക്ഡൗൺ, lockdown 5, lockdown 5.0 guidelines,ലോക്ക്ഡൗൺ അഞ്ചാം ഘട്ടം, Prime Minister, പ്രധാനമന്ത്രി, Narendra Modi,നരേന്ദ്ര മോഡി, Modi, മോഡി, Amit Shah, അമിത് ഷാ, Amit Shah Met Narendra Modi,Amit Shah Met Modi, അമിത് ഷാ മോഡി കൂടിക്കാഴ്ച, lockdown 5 guidelines, india lockdown, lockdown in india, coronavirus lockdown, ലോക്ക്ഡൗൺ മാർഗനിർദേശം, lockdown rules, lockdown 5.0 rules, lockdown rules in india, india lockdown guidelines, maharashtra lockdown, ie malayalam, ഐഇ മലയാളം

ന്യൂഡൽഹി: കോവിഡ്-19 രോഗവ്യാപനത്തെത്തുടർന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണിന്റെ നാലാം ഘട്ടം അവസാനിക്കാൻ രണ്ടു ദിവസം മാത്രം ശേഷിക്കേ ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷായും കൂടിക്കാഴ്ച നടത്തി. ലോക്ക്ഡൗൺ ദീർഘിപ്പിക്കുന്നതിനെക്കുറിച്ച് സംസ്ഥാന സർക്കാരുകൾ മുന്നോട്ട് വച്ച അഭിപ്രായങ്ങളും നിർദേശങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായതായാണ് വിവരം. ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് സംസ്ഥാന മുഖ്യമന്ത്രിമാരുമായി അമിത് ഷാ വ്യാഴാഴ്ച സംസാരിച്ചിരുന്നു. മേയ് 31 നു ശേഷം ലോക്ക്ഡൗൺ നീട്ടുന്നതിനെക്കുറിച്ചുളള അഭിപ്രായങ്ങൾ മുഖ്യമന്ത്രിമാരിൽനിന്നും തേടുകയും ചെയ്തിരുന്നു.

Advertisment

Read More: സ്‌കൂള്‍ തുറക്കുന്നതിന് തയ്യാറെടുപ്പുമായി കേന്ദ്രം; ആദ്യം 9 മുതല്‍ പ്ലസ് ടു വരെ

സംസ്ഥാന സർക്കാരിൽ നിന്നുള്ള അഭിപ്രായങ്ങൾ ഇന്നത്തെ കൂടിക്കാഴ്ചയിൽ അമിത് ഷാ മോദിയെ അറിയിച്ചതായി കേന്ദ്ര സർക്കാരിലെ ഒരു ഉന്നത ഉദ്യോഗസ്ഥനെ അധികരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. അടുത്ത രണ്ടു ദിവസത്തിനുള്ളിൽ ലോക്ക്ഡൗണുമായി ബന്ധപ്പെട്ട തീരുമാനം സർക്കാർ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്ത് കോവിഡ്-19 രോഗബാധിതരുടെ എണ്ണം 1.65 ലക്ഷം കടന്നിട്ടുണ്ട്. നിലവിൽ ലോകത്ത് കോവിഡ്-19 ബാധിതരുടെ എണ്ണത്തിൽ ഒൻപതാമതാണ് ഇന്ത്യ. 4706 പേർ ഇന്ത്യയിൽ കോവിഡ് ബാധിച്ച് ഇതുവരെ മരണപ്പെടുകയും ചെയ്തു.

ആദ്യ മൂന്നു ഘട്ടങ്ങളിലെ ലോക്ക്ഡൗണുകൾ അവസാനിക്കുന്നതിന് മുൻപായി പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു വീഡിയോ കോൺഫറൻസിങ് വഴി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയത്. ഇതാദ്യമായാണ് ലോക്ക്ഡൗണിന്റെ ഒരു ഘട്ടം അവസാനിക്കുന്നതിന് മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരുമായി ആശയവിനിമയം നടത്തുന്നത്.

Advertisment

Read More: ലോക്ക്ഡൗൺ 5.0 മാർഗനിർദേശങ്ങൾ: എന്തൊക്കെ തുറക്കാം, എന്തൊക്കെ അടഞ്ഞുകിടക്കും?

സാമ്പദ് വ്യവസ്ഥയും സാമൂഹിക ജീവിതവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വർധിപ്പിക്കണമെന്ന് ചില സംസ്ഥാനങ്ങൾ അമിത് ഷായുമായുള്ള കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഷോപ്പിങ് മാളുകൾ ജൂൺ 01 മുതൽ തുറക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കർണാടക ഇതിനകം കേന്ദ്രത്തിന് കത്തെഴുതിയിരുന്നു. തിങ്കളാഴ്ച മുതൽ സംസ്ഥാനത്തെ ഭക്ഷണശാലകൾ തുറക്കാനാണ് ഗോവയുടെ നീക്കം. മത പരിപാടികൾക്കും ജൂൺ, ജൂലൈ മാസങ്ങളിൽ നടത്താൻ തീരുമാനിച്ചിരുന്ന പൊതു ആഘോഷ പരിപാടികൾക്കും വേണ്ടി ലോക്ക്ഡൗൺ ഇളവുകൾ അനുവദിക്കണമെന്നും വിവിധ സംസ്ഥാന സർക്കാരുകൾ ആവശ്യപ്പെട്ടു.

അമിത് ഷായുമായി ഫോണിൽ സംസാരിച്ചുവെന്നും ലോക്ക്ഡൗൺ 15 ദിവസം കൂടി നീട്ടിയേക്കുമെന്നും ഗോവ മുഖ്യമന്ത്രി ഡോ.പ്രമോദ് സാവന്ത് പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. "ചില ഇളവുകൾക്കായി ഞങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഉൾക്കൊള്ളാവുന്ന പരിധിയുടെ 50 ശതമാനം ആളുകളെ മാത്രം പ്രവേശിച്ച് ഭക്ഷണ ശാലകൾ സാമൂഹിക അകലം പാലിച്ച് തുറന്നു പ്രവർത്തിപ്പിക്കുന്നതിന് അനുമതി തേടി. ജിമ്മുകൾ തുറന്നു പ്രവർത്തിപ്പിക്കണമെന്നും നിരവധി പേർ ആവശ്യപ്പെടുന്നുണ്ട്"- സാവന്ത് പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്തു.

Read More: സാമൂഹിക അകലം ഇത് മതിയോ: വൈറസുകൾ ആറ് മീറ്റർ ദൂരത്തേക്ക് വ്യാപിക്കുമെന്ന് പഠനം

കോവിഡ് -19 സാഹചര്യങ്ങളെക്കുറിച്ച് കാബിനറ്റ് സെക്രട്ടറി രാജീവ് ഗുഹ സംസ്ഥാന സർക്കാരുകളുമായി ചർച്ച നടത്തിയിരുന്നു. രാജ്യത്തെ 70 ശതമാനം കോവിഡ് കേസുകളും റിപ്പോർട്ട് ചെയ്ത 13 നഗരമേഖലകളിൽ പ്രത്യേകം ശ്രദ്ധയൂന്നിയായിരുന്നു ചർച്ച.

മുംബൈ, ചെന്നൈ, ഡൽഹി, അഹമ്മദാബാദ്, താനെ, പൂനെ, ഹൈദരാബാദ്, കൊൽക്കത്ത, ഇൻഡോർ, ജയ്‌പൂർ, ജോധ്പൂർ, ചെങ്കൽപേട്ട്, തിരുവള്ളൂർ എന്നീ നഗരസഭാ പരിധികളിലാണ് രോഗവ്യാപനം ഏറ്റവും കൂടുതൽ. മുനിസിപ്പൽ കോർപറേഷൻ മേധാവികളും, ജില്ലാ കലക്ടർമാരും സംസ്ഥാനങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തിരുന്നു.

കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനെ തുടര്‍ന്ന് ഇന്ത്യയിലാദ്യമായി 21 ദിവസത്തെ ലോക്ക്ഡൗണ്‍ ആരംഭിച്ചത് മാര്‍ച്ച് 25-നാണ്. ആദ്യം രണ്ടാഴ്ചത്തേക്കും പിന്നീട് ഏപ്രിൽ 14 വരെ മൂന്നാഴ്ചത്തേക്കുമായിരുന്നു ആദ്യ ഘട്ട ലോക്ക്ഡൗൺ. പിന്നീട് മേയ് മൂന്ന് വരേയ്ക്ക് ലോക്ക്ഡൗൺ നീട്ടി. മേയ് മൂന്നിന് അവസാനിക്കേണ്ടിയിരുന്ന ലോക്ക്ഡൗൺ മേയ് 17ലേക്കും പിന്നീട് 31 ലേക്കും നീട്ടുകയായിരുന്നു.

Read More: Amit Shah meets PM Modi, briefs on states’ suggestions on lockdown

Amit Shah Covid 19 Corona Virus Lockdown Narendra Modi Prime Minister

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: