scorecardresearch

'വെെറസ് ഞങ്ങളെ കൊന്നില്ലെങ്കിലും ഈ യാത്ര അത് ചെയ്തേക്കാം'; കഷ്ടതകൾ വിശദീകരിച്ച് തൊഴിലാളികൾ

വസ്ത്രങ്ങളും മറ്റ് അവശ്യ വസ്തുക്കളും നിറച്ച ബാഗുകൾ ചുമന്ന് 550 കിലോമീറ്ററോളം സഞ്ചരിച്ച് വെള്ളിയാഴ്ച വെെകീട്ടോടെ ഇവർ ഉത്തർപ്രദേശ് തലസ്ഥാനമായ ലക്നൗവിലെത്തി

വസ്ത്രങ്ങളും മറ്റ് അവശ്യ വസ്തുക്കളും നിറച്ച ബാഗുകൾ ചുമന്ന് 550 കിലോമീറ്ററോളം സഞ്ചരിച്ച് വെള്ളിയാഴ്ച വെെകീട്ടോടെ ഇവർ ഉത്തർപ്രദേശ് തലസ്ഥാനമായ ലക്നൗവിലെത്തി

author-image
WebDesk
New Update
'വെെറസ് ഞങ്ങളെ കൊന്നില്ലെങ്കിലും ഈ യാത്ര അത് ചെയ്തേക്കാം'; കഷ്ടതകൾ വിശദീകരിച്ച് തൊഴിലാളികൾ

ലക്‌‌‌നൗ: കോവിഡ് -19 ഭീഷണിയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ സ്വന്തം നാട്ടിലെത്താൻ കിലോമീറ്ററുകളോളം നടക്കേണ്ടി വരുന്ന അവസ്ഥയിലാണ് ഹരിയാനയിലെ രെവാരിയിൽ നിന്ന് ഉത്തർപ്രദേശിലെ ബഹ്‌റൈച്ചിലേക്കും ബാരാബങ്കിയിലേക്കും മടങ്ങുന്ന തൊഴിലാളികൾ. വസ്ത്രങ്ങളും മറ്റ് അവശ്യ വസ്തുക്കളും നിറച്ച ബാഗുകൾ ചുമന്ന് 550 കിലോമീറ്ററോളം സഞ്ചരിച്ച് വെള്ളിയാഴ്ച വൈകീട്ടോടെ ഇവർ ഉത്തർപ്രദേശ് തലസ്ഥാനമായ ലക്‌‌‌നൗവിലെത്തി. ആറു പേരാണ് തൊഴിലാളികളുടെ സംഘത്തിൽ. ഇനിയും 25 മുതൽ 125 വരെ കിലോമീറ്റർ നടന്നാലേ നാട്ടിലെത്തൂവെന്നാണ് അവർ ലക്‌‌‌നൗവിലെത്തിയപ്പോൾ പറഞ്ഞത്.

Advertisment

ബഹ്‌റൈച്ച് മുതൽ ബാരാബങ്കി വരെയുള്ള നാടുകളിൽ നിന്നുള്ളവരാണ് തങ്ങളെന്ന് സംഘത്തിലുള്ള 29കാരനായ പങ്കജ് മിശ്ര പറഞ്ഞു. ബാരാബങ്കിയിലെ സുരാത്ഗഞ്ച് സ്വദേശിയാണ് പങ്കജ്. ലക്‌‌‌നൗവിൽ നിന്ന് 25 കിലോമീറ്റർ സഞ്ചരിച്ചാൽ പങ്കജ് മിശ്രയടക്കം രണ്ടുപേർക്ക് നാട്ടിലെത്താം. എന്നാൽ മറ്റു നാലുപേർക്കും സ്വദേശമായ ബഹ്‌റൈച്ചിലെത്താൻ 125 കിലോമീറ്റർ കൂടി സഞ്ചരിക്കണം.

Also Read: കേരളത്തിലെ ആദ്യ കോവിഡ് മരണം കൊച്ചിയിൽ

രെവാരിയിൽ നിന്ന് തങ്ങൾ 21 പേരാണ് യാത്ര തുടങ്ങിയതെന്ന് പങ്കജ് പറഞ്ഞു. മറ്റുള്ളവർ മുൻപേ നടന്നു പോയി.  രെവാരിയിലെ ഒരു ഫാക്ടറിയിൽ 7000 രൂപ മാസശമ്പളത്തിന് ജോലി ചെയ്യുകയായിരുന്നു താനെന്നും കയ്യിലുണ്ടായിരുന്ന 3000 രൂപയിൽ ഭൂരിഭാഗവും ലോക്ക്ഡൗണിനു മുൻപുള്ള ദിവസങ്ങളിലായി ചിലവഴിക്കേണ്ടി വന്നതായും പങ്കജ് പറഞ്ഞു. താൻ ജോലി ചെയ്തിരുന്ന സ്ഥാപനം ഒരാഴ്ചയിലധികമായി അടഞ്ഞുകിടക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

"ഞങ്ങൾ ഹരിയാനയിൽ തുടരുന്നതിൽ കാര്യമില്ല. വീട്ടിലെത്തിയാൽ ഈ സാഹചര്യം കൈകാര്യം ചെയ്യാം. വീടുകളിൽ എന്തെങ്കിലും ഭക്ഷ്യധാന്യങ്ങളുണ്ടാവും. രെവാരിയിൽ നിൽക്കുകയാണെങ്കിൽ പട്ടിണികിടന്ന് മരിക്കേണ്ടി വരും"- തൊഴിലാളികളിലൊരാളായ അനിൽ കുമാർ റാവത്ത് എന്ന 24 കാരൻ പറയുന്നു.

Advertisment

Also Read: ഞാൻ രാമായണം കാണുകയാണ്, നിങ്ങളോ? പ്രകാശ് ജാവദേക്കറിന്റെ ട്വീറ്റ്

ഹരിയാനയിലും ഡൽഹിയിലും തങ്ങൾക്ക് പൊലീസ് ലാത്തിച്ചാർജ് ഏറ്റതായി സംഘത്തിലുള്ള, 26 കാരനായ സോനു കുമാർ പറഞ്ഞു. യുപിയിലെത്തിയ ശേഷം പൊലീസുകാർ സഹായിച്ചെന്നും ലക്‌‌‌നൗവിലുള്ള ചില പൊലീസുകാർ തങ്ങൾക്ക് ഭക്ഷണം നൽകിയെന്നും സോനു പറഞ്ഞു.

"രെവാരിയിൽ നിന്ന് ഒരു ബസ് സ്റ്റോപ്പിലേക്ക് നടന്നശേഷം ഞങ്ങൾ ഡൽഹിയിലേക്കുള്ള ബസ്സിൽ കയറി. ഡൽഹി നഗരത്തിൽ കാൽനടയായി യാത്ര ചെയ്തശേഷം ആഗ്രയിലേക്കുള്ള ബസ് കയറി. ആഗ്രയിൽ നിന്ന് മഥുര വരെ നടന്നു. ബസ് ടിക്കറ്റെടുക്കാൻ കയ്യിൽ പണമുണ്ടായിരുന്നില്ല. തങ്ങളെ ബസിൽ കയറ്റാൻ കണ്ടക്ടർമാർ തയ്യാറായിരുന്നുമില്ല"- സോനു പറഞ്ഞു.

60 കിലോമീറ്ററാണ് ആഗ്രയിൽ നിന്ന് മഥുരയിലേക്കുള്ള ദൂരം. മഥുരയിൽ നിന്ന് ലക്നൗവിലേക്ക് കൂടുതലും കാൽനടയായി സഞ്ചരിക്കുകയായിരുന്നെന്ന് അനിൽ കുമാർ റാവത്ത് പറഞ്ഞു. വല്ലപ്പോഴും മാത്രം ലിഫ്റ്റ് കിട്ടിയതായും അദ്ദേഹം പറഞ്ഞു.

"കൊറോണ വൈറസ് ഞങ്ങളെ കൊന്നില്ലെങ്കിലും ഈ യാത്ര ഞങ്ങളെ കൊലപ്പെടുത്തിയേക്കാം. കൂടുതൽ സമയവും ഞങ്ങൾ നടക്കുകയായിരുന്നു. ഞാൻ ആറ് തവണ വേദന സംഹാരി കഴിച്ചു. ഓരോ തവണയും ബിസ്കറ്റ് കഴിച്ച ശേഷം ഞങ്ങൾ വേദന സംഹാരി കഴിക്കുകയാണ്" - സോനു പറഞ്ഞു.

Read in English: UP men on long march from Rewari: ‘If virus doesn’t kill us, journey will’

Corona Virus Lockdown Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: