scorecardresearch
Latest News

ഞാൻ രാമായണം കാണുകയാണ്, നിങ്ങളോ? പ്രകാശ് ജാവദേക്കറിന്റെ ട്വീറ്റ്

ദൂരദർശൻ, നരേന്ദ്ര മോദി, ബിജെപി ഇന്ത്യ, ബിജെപി മഹാരാഷ്ട്ര എന്നീ ട്വിറ്റർ ഹാൻഡിലുകളെ ടാഗ് ചെയ്യുകയും ചെയ്തിട്ടുണ്ട്

ramayana, രാമായണം, ramayan, ramayan on dd, ദൂരദർശൻ, ramayan on dd national, ഡിഡി നാഷണൽ, ramayan on doordarshan, ramayana tv serial, ramayan serial, arun govil ram, ram sita lakshman, ramyayan dd 1 serial, ഐഇ മലയാളം, ie malayalam

ന്യൂഡൽഹി: ഇന്ത്യയിൽ 21 ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ രാമായണവും മഹാഭാരതവും വീണ്ടും സംപ്രേഷണം ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധി പേർ ട്വീറ്റ് ചെയ്തിരുന്നുവെന്നും അതിനാൽ സംപ്രേഷണം തുടങ്ങുമെന്നും വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കർ കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ഇന്ന് താൻ രാമായണം കാണുന്ന ചിത്രം അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. ‘ഞാൻ രാമായണം കാണുകയാണ്. നിങ്ങളോ?’ എന്നാണ് ചിത്രത്തോടൊപ്പം ജാവദേക്കർ ചോദിക്കുന്നത്.

ദൂരദർശൻ, നരേന്ദ്ര മോദി, ബിജെപി ഇന്ത്യ, ബിജെപി മഹാരാഷ്ട്ര എന്നീ ട്വിറ്റർ ഹാൻഡിലുകളെ ടാഗ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഡിഡി നാഷണലിൽ ഇന്നു മുതലാണ് പരമ്പര സംപ്രേഷണം ചെയ്തു തുടങ്ങിയത്.

Read More: ദൂരദർശനിൽ രാമായണം വീണ്ടും സംപ്രേഷണം ചെയ്യുന്നു

”പൊതുജനങ്ങളുടെ ആവശ്യം പരിഗണിച്ച് നാളെ മുതൽ രാമായണം വീണ്ടും പ്രക്ഷേപണം തുടങ്ങുന്നു. ഒരു എപ്പിസോഡ് രാവിലെ 9 മുതൽ 10 വരെയും അടുത്ത എപ്പിസോഡ് രാത്രി 9 മുതൽ 10 വരെയുമാണ് സംപ്രേഷണം ചെയ്യുക” എന്നായിരുന്ന ജാവദേക്കർ ഇന്നലെ ട്വീറ്റ് ചെയ്തത്.

1987-88 കാലത്ത് ദൂരദർശനിൽ പ്രക്ഷേപണം ചെയ്തിരുന്ന പുരാണ പരമ്പരയാണ് രാമായണം. രാമാനന്ദ് സാഗർ സംവിധാനം ചെയ്ത പരമ്പരയിൽ അരുൺ ഗോവിൽ, ദീപിക ചിക്ഹാലിയ, സുനിൽ ലാഹ്‌രി എന്നിവരായിരുന്നു രാമൻ, സീത, ലക്ഷ്മൺ എന്നീ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 33 വർഷങ്ങൾക്കുശേഷമാണ് രാമായണം പുനഃസംപ്രേഷണം ചെയ്യുന്നത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Prakash javadekar im watching ramayana are you