/indian-express-malayalam/media/media_files/uploads/2017/12/Putin.jpg)
മോസ്‌കോ: റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനുമായി അടുത്തിടപഴകിയ ഡോക്‌ടർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോവിഡ് ബാധിതരെ ചികിത്സിച്ചിരുന്ന ഡോക്‌ടറാണിത്. കോവിഡ് രോഗികള്‍ക്കായി തയ്യാറാക്കിയ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം പുടിൻ സന്ദർശനം നടത്തിയിരുന്നു. പുടിന് കാര്യങ്ങള്‍ വിശദീകരിച്ചു നല്‍കാന്‍ ഒപ്പമുണ്ടായിരുന്ന ഡോക്ടര്‍ക്കാണ് രോഗം കണ്ടെത്തിയത്.
കയ്യുറയും മാസ്‌കും ധരിക്കാതെയാണ് ഡോക്‌ടർ പുടിനുമായി സംസാരിക്കുന്നതും ആശുപത്രിയിലെ കാര്യങ്ങൾ വിശദീകരിക്കുന്നതും. ഇതിനിടയിൽ പുടിനു ഡോക്‌ടർ ഹസ്തദാനം നൽകുന്നുമുണ്ട്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മാർച്ച് 23 നാണ് പുടിൻ ആശുപത്രി സന്ദർശിച്ചതെന്നാണ് റഷ്യയിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
മണവും രുചിയും തിരിച്ചറിയാനുള്ള ശേഷി നഷ്ടപ്പെടുന്നത് കൊറോണ വൈറസിന്റെ പ്രധാന ലക്ഷണമോ?
അതേസമയം, ഡോക്‌ടർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പുടിനെ ആരോഗ്യവിദഗ്‌ധർ എല്ലാദിവസവും പരിശോധിക്കുന്നുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് റിപ്പോർട്ട്. ഇതുവരെ പുടിനിൽ രോഗലക്ഷണങ്ങളൊന്നും കണ്ടിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്.
Denis Protsenko, the doctor who gave Russia’s President Putin a tour of Moscow’s top #coronavirus hospital last week, has tested positive for #COVID19.
The 2 shook hands during the meeting. More @business: https://t.co/Xa44aAmljSpic.twitter.com/v2K5kGZwz2
— QuickTake by Bloomberg (@QuickTake) April 1, 2020
അതേസമയം, പുടിനെതിരെ നിരവധി വിമർശനങ്ങളാണ് സാമൂഹ്യമാധ്യങ്ങളിൽ ഉടലെടുത്തിരിക്കുന്നത്. എത്ര അശ്രദ്ധയോടെയാണ് പുടിൻ പെരുമാറിയതെന്ന് പലരും വിമർശിച്ചു. സാമൂഹ്യസമ്പർക്കം പരമാവധി ഒഴിവാക്കേണ്ട സാഹചര്യത്തിൽ യാതൊരു മുൻകരുതലും ഇല്ലാതെ പുടിൻ പെരുമാറിയെന്നാണ് പലരുടേയും അഭിപ്രായം. കയ്യുറയും മാസ്‌കും ധരിക്കാത്ത ഡോക്‌ടർക്കെതിരെയും വിമർശനങ്ങളുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.