/indian-express-malayalam/media/media_files/uploads/2020/04/boris-Johnson.jpg)
ലണ്ടൻ: ബ്രിട്ടൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ കർമമണ്ഡലത്തിലേക്ക് തിരിച്ചെത്തുന്നു. കോവിഡ് ബാധിതനായ ശേഷം ബോറിസ് ജോൺസൺ മൂന്ന് ദിവസം ഐസിയുവിൽ പ്രത്യേക ചികിത്സയ്‌ക്ക് വിധേയനായിരുന്നു. കോവിഡ് ഗുരുതരമായി ബാധിച്ച ശേഷമാണ് ബോറിസ് ജോൺസൺ ജീവിതത്തിലേക്ക് മടങ്ങിയെത്തുന്നത്.
കോവിഡ് ബാധിതനായ ശേഷവും പ്രധാനമന്ത്രിയുടെ ചുമതല വീട്ടിൽ നിന്നു നിർവഹിക്കുകയായിരുന്നു ബാേറിസ്. എന്നാൽ, രോഗം മൂർച്ഛിച്ച ശേഷം ആശുപത്രിയിൽ പ്രവേശിച്ചതോടെ ഔദ്യോഗിക ചുമതലകളിൽ നിന്നു വിട്ടുനിൽക്കുകയായിരുന്നു. നാളെ മുതൽ ബോറിസ് ഔദ്യോഗിക ചുമതലകൾ നിർവഹിക്കാൻ തുടങ്ങും. ഇപ്പോൾ അദ്ദേഹം പൂർണ ആരോഗ്യവാനാണ്. വീഡിയോ കോൺഫറൻസിലൂടെയെല്ലാം ദിനംപ്രതിയുള്ള കാര്യങ്ങൾ നീക്കുമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസുമായി അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്.
Read Also: കോവിഡ്-19: മേയ് മൂന്നിന് ശേഷവും ലോക്ക്ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനങ്ങൾ
മാർച്ച് 27നാണ് ബോറിസ് ജോൺസന്റെ കോവിഡ് ഫലം പോസിറ്റീവ് ആയത്. തനിക്കു കോവിഡ്-19 വെെറസ് ബാധയുണ്ടെന്ന കാര്യം ബോറിസ് ജോൺസൺ തന്നെ വീഡിയോ സന്ദേശത്തിലൂടെ അറിയിക്കുകയായിരുന്നു. സാംപിൾ ഫലം പോസിറ്റീവ് ആണെന്നും വീട്ടിൽ ക്വാറന്റെെനിൽ പ്രവേശിച്ചിരിക്കുകയാണെന്നും ബോറിസ് ജോൺസൺ വീഡിയോ സന്ദേശത്തിൽ പറഞ്ഞിരുന്നു. ബോറിസ് ജോൺസൺ രോഗലക്ഷണങ്ങൾ കാണിച്ചിരുന്നു. ചെറിയ പനിയും കഫക്കെട്ടും അദ്ദേഹത്തിനുണ്ടായിരുന്നു. ഇതേ തുടർന്നാണ് വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യവിദഗ‌്‌ധർ നിർദേശം നൽകിയത്.
ബോറിസ് ജോൺസന്റെ പ്രതിശ്രുത വധു കാരി സെെമൺസ് കോവിഡ് രോഗലക്ഷണങ്ങൾ കാണിച്ചിരുന്നു. 32 കാരിയായ കാരി ഗർഭിണി കൂടിയാണ്. രോഗലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് നിരീക്ഷണത്തിൽ കഴിയുകയായിരുന്നു കാരി. “പൂർണമായും സെൽഫ് ക്വാറന്റെെനിൽ ആയിരുന്നു. ഒരാഴ്‌ചത്തെ വിശ്രമത്തിനു ശേഷം ഇപ്പോൾ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. കോവിഡിന്റെ പ്രധാന ലക്ഷണങ്ങളെല്ലാം ഉണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ കൂടുതൽ കരുത്തയായിരിക്കുന്നു,” കാരി പറഞ്ഞു.
Read Also: സച്ചിനെ മറികടക്കാനുള്ള പ്രതിഭ കോഹ്‌ലിക്കുണ്ട്: ബ്രെറ്റ് ലീ
ഗർഭിണിയായിരിക്കെ കോവിഡ് വെെറസ് രോഗം ബാധിക്കുക എന്നത് ഏറെ ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും കാരി പറഞ്ഞു. ഗർഭിണിയായ കോവിഡ് ബാധിതരോട് എനിക്കു പറയാനുള്ളത് രോഗബാധയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൃത്യമായി മനസിലാക്കുക. പുതിയ നിർദേശങ്ങൾ പാലിക്കുക. അത് കൂടുതൽ ആശ്വാസം പകരുമെന്നും കാരി പറഞ്ഞു.
തങ്ങൾക്ക് ഒരു കുഞ്ഞുണ്ടാകാൻ പോകുന്ന വിവരം കഴിഞ്ഞ ഫെബ്രുവരിയിലാണ് 55 കാരനായ ബോറിസ് ജോൺസണും ഭാര്യ കാരിയും അറിയിച്ചത്. ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണെന്നും തങ്ങൾ ഉടൻ വിവാഹിതരാകുമെന്നും ബോറിസ് ജോൺസൺ പറഞ്ഞിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.