Latest News
രാജ്യത്ത പ്രതിദിന കേസുകളില്‍ വന്‍ കുതിച്ചുചാട്ടം; മൂന്ന് ലക്ഷത്തിനടുത്ത്

സച്ചിനെ മറികടക്കാനുള്ള പ്രതിഭ കോഹ്‌ലിക്കുണ്ട്: ബ്രെറ്റ് ലീ

അതേസമയം, സച്ചിനെ കുറിച്ചും ബ്രെറ്റ് ലീ വാചാലനായി

virat kohli, virat kohli hundred, virat kohli record, kohli record, kohli hundred, sachin tendulkar, virat kohli sachin tendulkar record, india vs australia, ind vs aus, india vs australia 2nd odi, ind vs aus 2nd odi, cricket, cricket buzz, ക്രിക്കറ്റ്, live cricket, ക്രിക്കറ്റ് ലൈവ്, cricket live score, ക്രിക്കറ്റ് ലൈവ് സ്കോർ, cricket live video, live cricket online, cricket news, ക്രിക്കറ്റ് മാച്ച്, sports malayalam, sports malayalam news, ക്രിക്കറ്റ് ന്യൂസ്, sports news cricket, iemalayalam, ഐഇമലയാളം sports cricket, സ്പോർട്സ് ന്യൂസ്, sports news, india cricket, ഇന്ത്യൻ ക്രിക്കറ്റ്, indian national cricket team, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ, cricket sport, സ്പോർട്സ്, scorecard india, സ്പോർട്സ് വാർത്തകൾ, scoreboard,കായിക വാർത്തകൾ, indian express, ഇന്ത്യൻ എക്സ്പ്രസ്, indian express epaper, express sports, എക്സ്പ്രസ് സ്പോർട്സ്

കഴിഞ്ഞ കുറേ വർഷങ്ങളായി ക്രിക്കറ്റ് പ്രേമികൾക്കിടയിൽ വലിയ ചർച്ച നടക്കുന്നത് സച്ചിനെയും കോഹ്‌ലിയെയും കുറിച്ചാണ്. സച്ചിൻ സ്വന്തമാക്കിയ നേട്ടങ്ങളെല്ലാം കോഹ്‌ലിക്ക് മറികടക്കാൻ സാധിക്കുമോ എന്നതാണ് പ്രധാന ചോദ്യം. ഇവരിൽ ആരാണ് കേമൻ എന്നു ഇരുവരുടെയും ആരാധകർ ചർച്ച ചെയ്യുന്നതിനിടയിലാണ് ഓസീസ് മുൻ താരം ബ്രെറ്റ് ലീ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. സച്ചിനെ മറികടക്കാനുള്ള പ്രതിഭ കോഹ്‌ലിക്കുണ്ടെന്നാണ് ഓസ്‌ട്രേലിയയുടെ മുൻ പേസർ കൂടിയായ ബ്രെറ്റ് ലീ പറയുന്നത്.

ഓസീസ് മുൻ പേസർ ബ്രെറ്റ് ലീ

Read Also: മെസിയോ റൊണാൾഡോയോ? ഉത്തരം നൽകി ബ്രസീലിയൻ ഇതിഹാസങ്ങൾ

“വിരാട് കാേഹ്‌ലിക്ക് സച്ചിനെ മറികടക്കാനുള്ള പ്രതിഭയും ഫിറ്റ്‌നസും ആത്മശക്തിയും ഉണ്ട്. ഏഴോ എട്ടോ വർഷം കൂടി സമാനരീതിയിൽ കോഹ്‌ലിക്ക് കളിക്കാൻ സാധിച്ചാൽ സച്ചിന്റെ പല നേട്ടങ്ങളും അദ്ദേഹത്തിനു മറികടക്കാൻ സാധിക്കും. നല്ല പ്രതിഭയുള്ള താരമാണ് കോഹ്‌ലി. മാത്രമല്ല, മികച്ച ഫിറ്റ്‌നസ് അദ്ദേഹത്തിനുണ്ട്. ഇതോടൊപ്പം അദ്ദേഹത്തിനുള്ള ആത്മധെെര്യവും എടുത്തുപറയേണ്ടതാണ്. പ്രതിഭയും ഫിറ്റ്‌നസും ആത്മധെെര്യവും ഒത്തുചേർന്നാൽ കോഹ്‌ലിക്കാൽ ഇനിയും പല നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിക്കും. ക്രിക്കറ്റിൽ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങളാണ് ഇവ,” ബ്രെറ്റ് ലീ പറഞ്ഞു. രാജ്യാന്തര ക്രിക്കറ്റിൽ നൂറ് സെഞ്ചുറിയെന്ന സച്ചിന്റെ നേട്ടം കോഹ്‌ലി മറികടക്കുമെന്നാണ് ബ്രെറ്റ് പറയുന്നത്.

Read Also: ആളും ആരവവുമില്ല, ലളിതമായ ചടങ്ങുകള്‍ മാത്രം; നടന്‍ മണികണ്ഠൻ ആചാരി ഇന്ന് വിവാഹിതനാകുന്നു

അതേസമയം, സച്ചിനെ കുറിച്ചും ബ്രെറ്റ് ലീ വാചാലനായി. “സച്ചിന്റെ റെക്കോർഡുകൾ മറികടക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ക്രിക്കറ്റിലെ ദെെവമാണ് സച്ചിൻ. റെക്കോർഡുകളുടെ കാര്യത്തിൽ ആർക്കെങ്കിലും ദെെവത്തെ മറികടക്കാൻ സാധിക്കുമോ? ആർക്കെങ്കിലും ദെെവത്തിനു മുകളിൽ പോകാൻ സാധിക്കുമോ? അറിയില്ല..നമുക്ക് കാത്തിരുന്ന് കാണാം.” ബ്രെറ്റ് ലീ പറഞ്ഞു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Brett lee about sachin and kohli cricket

Next Story
മെസിയോ റൊണാൾഡോയോ? ഉത്തരം നൽകി ബ്രസീലിയൻ ഇതിഹാസങ്ങൾCristiano Ronaldo, Lionel Messi, Seria A, La Liga, Barcelona, Real Madrid, Modric, ie malayalam, ക്രിസ്റ്റ്യാനോ, മെസി, റൊണാള്‍ഡോ, സീരി എ, യുവന്റസ്, മോഡ്രിച്ച്, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com