/indian-express-malayalam/media/media_files/uploads/2020/03/lockdown-curfew-2.jpg)
ന്യൂഡല്‍ഹി: കോവിഡ്-19 വ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണ്‍ നീട്ടില്ലെന്ന് കേന്ദ്രം. അത്തരം റിപ്പോര്‍ട്ടുകള്‍ ആശ്ചര്യത്തോടെ കാണുന്നതായും കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ അറിയിച്ചു.
I’m surprised to see such reports, there is no such plan of extending the lockdown: Cabinet Secretary Rajiv Gauba on reports of extending #CoronavirusLockdown (file pic) pic.twitter.com/xYuoZkgM5e
— ANI (@ANI) March 30, 2020
രാജ്യത്ത് കോവിഡ്-19 വ്യാപിച്ച പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. കോവിഡ്-19 വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. മാര്‍ച്ച് 24 മുതല്‍ 21 ദിവസത്തേയ്ക്കാണ് ലോക്ക്ഡൗണ്‍.
രാജ്യത്തെ ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു തീരുമാനം സ്വീകരിക്കേണ്ടി വന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. സാമൂഹ്യ അകലം പാലിക്കല്‍ മാത്രമാണ് രോഗവ്യാപനം തടയുന്നതിനുള്ള മാര്‍ഗം. എല്ലാവരും വീടുകളില്‍ തന്നെ കഴിയണം. ചിലരുടെ അനാസ്ഥ രാജ്യത്തെ തന്നെ അപകടത്തിലാക്കുന്നു. നടപടികള്‍ എല്ലാമെടുത്തിട്ടും രോഗം പടരുന്നുവെന്നും മോദി പറഞ്ഞു.
Read More: കോവിഡ് 19: ഐപിഎല്‍ ഈവര്‍ഷമില്ല, അടുത്ത വര്‍ഷം മെഗാലേലവുമില്ല
കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മൂലം ജനങ്ങള്‍ക്ക് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ക്ക് ക്ഷമ ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.
“കൊറോണ വൈറസിനെതിരായ പോരാട്ടം ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ളതാണ്. അതിനാൽ തന്നെ ഞങ്ങൾക്ക് ഇതുവരെ കണ്ടിട്ടില്ലാത്തതും കഠിനവുമായ തീരുമാനങ്ങൾ എടുക്കേണ്ടി വന്നു. നിങ്ങളുടെ ജീവിതത്തിൽ, പ്രത്യേകിച്ച് പാവപ്പെട്ട ആളുകൾക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിച്ച ഈ കഠിനമായ നടപടികൾ സ്വീകരിച്ചതിന് ഞാൻ ക്ഷമ ചോദിക്കുന്നു. നിങ്ങളിൽ ചിലർക്ക് എന്നോട് ദേഷ്യമുണ്ടെന്ന് എനിക്കറിയാം. എന്നാൽ ഈ യുദ്ധത്തിൽ വിജയിക്കാൻ ഇത്തരം കടുത്ത നടപടികൾ ആവശ്യമാണ്,” മോദി പറഞ്ഞിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.