Covid-19 Live Updates: തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 32 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഉന്നതതലയോഗത്തിനു ശേഷമുള്ള വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ 17 പേർ വിദേശത്തു നിന്ന് എത്തിയവരാണ്. 15 പേർക്ക് രോഗബാധയുണ്ടായത് നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായുള്ള സമ്പർക്കത്തിലൂടെയാണ്. കാസർഗോഡ് ജില്ലയിൽ 17 പേർക്കും കണ്ണൂർ ജില്ലയിൽ 11 പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. വയനാട്, ഇടുക്കി ജില്ലകളിൽ രണ്ട് വീതം പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് 1,57,253 പേർ ഇപ്പോൾ നിരീക്ഷണത്തിലാണ്. ഇതിൽ 1,56,660 പേർ വീടുകളിലും 623 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് മാത്രം 126 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 30 ആയി ഉയർന്നു. നിലവിൽ 1071 പേരിൽ രോഗം സ്ഥിരീകരിച്ചു. ഏറ്റവും ഒടുവിൽ മരണം റിപ്പോർട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. ചൊവ്വാഴ്ച അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ വന്ന 21 ദിവസത്തെ ലോക്ക്ഡൗൺ നീട്ടാൻ പദ്ധതിയില്ലെന്ന് സർക്കാർ തിങ്കളാഴ്ച വ്യക്തമാക്കി.
അതേസമയം, ലോകമെമ്പാടുമുള്ള കൊറോണ വൈറസ് രോഗികളുടെ എണ്ണം ഏഴ് ലക്ഷം കവിഞ്ഞു, 1,30,000 കേസുകൾ അമേരിക്കയിൽ. യുഎസിൽ ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട സംസ്ഥാനം ന്യൂയോർക്കിലാണ്, ആയിരത്തിലധികം മരണങ്ങൾ. രാജ്യത്ത് മരണനിരക്ക് രണ്ടാഴ്ചയ്ക്കുള്ളിൽ ഉയരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഇതുവരെ മരണമടഞ്ഞവരുടെ എണ്ണം 2,460 ആണെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
Read in English: Coronavirus LIVE news updates
Live Blog
Coronavirus Covid-19 Live Updates: കോവിഡ് 19 മായി ബന്ധപ്പെട്ട വാർത്തകൾ
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ലോക്ക്ഡൗണ്‍ നിബന്ധനകൾ ലംഘിച്ചു പായിപ്പാട് ആയിരക്കണക്കിന് അതിഥി തൊഴിലാളികള്‍ തെരുവിലിറങ്ങിയ സംഭവത്തില്‍ ഒരു തൊഴിലാളി അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശി മുഹമ്മദ് റിഞ്ചുവാണ് അറസ്റ്റിലായത്. ആളുകൾ കൂട്ടമായി എത്താൻ ഇയാൾ മൊബൈലിലൂടെ പറഞ്ഞുവെന്ന് പൊലീസ് ആരോപിക്കുന്നു
കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ നിന്ന് പാൽ സ്വീകരിക്കുന്നത് തമിഴ്നാട് നിർത്തി. മിൽമ മലബാർ മേഖല യൂണിയനിൽ പാൽ സംഭരണം പ്രതിസന്ധിയിലേക്ക്, നാളെ മുതൽ കർഷകരിൽ നിന്ന് പാൽ സംഭരിക്കാൻ കഴിയാത്ത സാഹചര്യമെന്ന് മിൽമ മലബാർ മേഖല യൂണിയൻ. പാൽപൊടി നിർമാണത്തിനായി പ്രതിദിനം രണ്ട് ലക്ഷം ലിറ്റർ പാലായിരുന്നു കേരളം തമിഴ്നാട്ടിലേക്ക് അയച്ചിരുന്നത്, ഇതാണ് തമിഴ്നാട് നിർത്തലാക്കിയത്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ നയതന്ത്ര പ്രതിനിധികളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. വീഡിയോ കോൺഫറൻസിങ് വഴിയായിരുന്നു കൂടിക്കാഴ്ച. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ഇതാദ്യമായാണ് ലോകത്താകെയുള്ള ഇന്ത്യൻ സ്ഥാനപതികളുമായി ഒരുമിച്ച് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നത്. ഇത് അസാധാരണമായ സമയമാണെന്നും അസാധാരണമായ പരിഹാര മാർഗങ്ങളാണ് ഇപ്പോൾ ആവശ്യമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
പത്തനംതിട്ടയിലെ വൃദ്ധ ദമ്പതികൾക്ക് രോഗം ഭേദമായി. ഇറ്റലിയിൽ നിന്നെത്തിയ സ്വന്തം കുടുംബാംഗങ്ങളിൽ നിന്നാണ് ഇവർക്ക് രോഗബാധയുണ്ടായത്. വൃദ്ധ ദമ്പതികളുടെ പുതിയ ഫലം നെഗറ്റീവ് ആണ്. ഇതോടെ പത്തനംത്തിട്ടയിലെ അഞ്ചംഗ കുടുംബം രോഗമുക്തി നേടി.
രാജ്യത്ത് കോവിഡ്-19 സമൂഹ വ്യാപനമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. സമൂഹ വ്യാപനമുണ്ടാവുകയാണെങ്കിൽ അക്കാര്യം മാധ്യമങ്ങൾ വഴി അറിയിക്കുമെന്ന് ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു.
ചെന്നൈ: തമിഴ്നാട്ടില്‍ 17 പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 67 ആയി. ഈറോഡ് (10 പേര്), ചെന്നൈ (നാല്), മധുര (രണ്ട്), തിരുവൂരൂര് (ഒന്ന്) എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണു പുതുതായി രോഗം സ്ഥിരീകരിച്ചത്. ഞായറാഴ്ച വരെ 50 പേര്‍ക്കാണു രോഗം പിടിപെട്ടത്. ഇതുവരെ അഞ്ച് പേര്‍ക്കു രോഗം ഭേദമായപ്പോള്‍ ഒരാള്‍ മരിച്ചു.
അതിഥി തൊഴിലാളികളെ ഇളക്കിവിട്ടു പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ചില കുബുദ്ധികൾ ശ്രമിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ
കേരളത്തിൽ ഇന്ന് 32 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഉന്നതതലയോഗത്തിനു ശേഷമുള്ള വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ 17 പേർ വിദേശത്തു നിന്ന് എത്തിയവരാണ്. 15 പേർക്ക് രോഗബാധയുണ്ടായത് നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായുള്ള സമ്പർക്കത്തിലൂടെയാണ്. കാസർഗോഡ് ജില്ലയിൽ 17 പേർക്കും കണ്ണൂർ ജില്ലയിൽ 11 പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. വയനാട്, ഇടുക്കി ജില്ലകളിൽ രണ്ട് വീതം പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് 1,57,253 പേർ ഇപ്പോൾ നിരീക്ഷണത്തിലാണ്. ഇതിൽ 1,56,660 പേർ വീടുകളിലും 623 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് മാത്രം 126 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് 19 രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന വാർത്ത തെറ്റെന്ന് സെെന്യം. ഏപ്രിൽ പകുതിയോടെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന തരത്തിലായിരുന്നു വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നത്. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ സെെന്യത്തെയും വിമുക്ത സേനാംഗങ്ങളെയും എൻസിസി, എൻഎസ്എസ് വളണ്ടിയർമാരെയും വിന്യസിക്കുമെന്നും വ്യാജ വാർത്തകളിൽ പറയുന്നു. എന്നാൽ ഇത്തരം സന്ദേശങ്ങൾ തെറ്റാണെന്ന് ഇന്ത്യൻ കരസേനയുടെ പബ്ലിക് ഇൻഫർമേഷൻ അഡീഷനൽ ഡയരക്ടറേറ്റ് ജനറൽ പ്രതികരിച്ചു.
കോവിഡ്-19 പ്രതിരോധത്തിനായി സർക്കാർ സാലറി ചലഞ്ച് നടപ്പിലാക്കിയാൽ അതിനോടു സഹകരിക്കുമെന്ന് പ്രതിപക്ഷം. സാലറി ചലഞ്ചിനോട് സഹകരിക്കാമെന്നും എന്നാൽ, ഒരു മാസത്തെ ശമ്പളം നൽകാൻ എല്ലാ ജീവനക്കാർക്കും സാധിക്കുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സർക്കാർ ജീവനക്കാരിൽ നിന്നു സഹായം തേടുകയാണ് സർക്കാർ. ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്നാണ് സർക്കാർ ആവശ്യപ്പെടുന്നത്. ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി. എന്നാൽ, സാലറി ചലഞ്ചുമായി ബന്ധപ്പെട്ട കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.
ഏഴ് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളിൽ പ്രതികളായ സംസ്ഥാനത്തെ മുഴുവൻ വിചാരണ തടവുകാരെയും ജയിൽ മോചിതരാക്കാൻ ഹൈക്കോടതിഫുൾ ബഞ്ച് ഉത്തരവിട്ടു. എപ്രിൽ 30 വരെയോ ലോക്ക്ഡൗണ്‍ അവസാനിക്കും വരെയോ താൽക്കാലിക ജാമ്യം അനുവദിച്ചാണ് ഇവരെ ജയിൽ മോചിതരാക്കാൻ ജസ്റ്റിസുമാരായ സി.കെ.അബ്ദുൾ റഹീം, സി.റ്റി.രവികുമാർ, രാജാവിജയരാഘവൻ എന്നിവരടങ്ങുന്ന ഫുൾ ബഞ്ച് ഉത്തരവിട്ടത്. സ്ഥിരം കുറ്റവാളികൾ, സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർ, മുൻപ് ശിക്ഷ അനുഭവിച്ചിട്ടുള്ളവർ, ഒന്നിലേറെ കേസുകളിൽ റിമാൻഡിലുള്ളവർ, എന്നിവർക്ക് ഉത്തരവ് ബാധകമല്ല. ബന്ധപ്പെട്ട ജയിൽ സൂപ്രണ്ടുമാർ പ്രതികളുടെ സ്വന്തം ജാമ്യത്തിലാണ് വിട്ടയക്കേണ്ടത്. ജാമ്യത്തിനായി ചില ഉപാധികളും മുന്നോട്ടുവയ്ക്കുന്നുണ്ട്. താമസ സ്ഥലവും മറ്റു വിവരങ്ങളും പ്രതികൾ വ്യക്തമാക്കണം. ജയിൽ മോചിതരായാൽ ഉടൻ താമസസ്ഥലത്തിനടുത്തുള്ള പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണം.
നഗരത്തിലെ രണ്ട് മലയാളി നഴ്സുമാർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന നഴ്സുമാർക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ദക്ഷിണമുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന മലയാളി നഴ്സുമാർക്ക് രോഗം സ്ഥിരീകരിച്ചത്. എറണാകുളം, കോട്ടയം സ്വദേശിനികളാണ് രോഗം സ്ഥിരീകരിച്ച നഴ്സുമാർ. ഇതേ തുടർന്ന് ഇരുവരുടേയും മലയാളികളടക്കമുള്ള സഹപ്രവർത്തകരെ ഐസൊലേറ്റ് ചെയ്തു. മലയാളി നഴ്സുമാരടക്കം ആകെ 12 പേർക്കാണ് മഹാരാഷ്ട്രയിൽ ഇന്നു കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 215 ആയി.
രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 30 ആയി ഉയർന്നു. നിലവിൽ 1071 പേരിൽ രോഗം സ്ഥിരീകരിച്ചു. ഏറ്റവും ഒടുവിൽ മരണം റിപ്പോർട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. ചൊവ്വാഴ്ച അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ വന്ന 21 ദിവസത്തെ ലോക്ക്ഡൗൺ നീട്ടാൻ പദ്ധതിയില്ലെന്ന് സർക്കാർ തിങ്കളാഴ്ച വ്യക്തമാക്കി.
വനവാസികള്‍ക്ക് അവശ്യസാധനങ്ങള്‍ എത്തിക്കാന്‍ വനംവകുപ്പ് വാഹനങ്ങള്‍ വിട്ടു നല്‍കുമെന്ന് വനംമന്ത്രി അഡ്വ കെ രാജു അറിയിച്ചു. വനപാതകളില്‍ സര്‍വീസ് നടത്തിയിരുന്ന ജീപ്പുകളുടെ സര്‍വീസ് നിര്‍ത്തലാക്കിയ സാഹചര്യത്തില്‍ ഉള്‍ക്കാടുകളില്‍ താമസിക്കുന്നവര്‍ക്ക് അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനും ആശുപത്രികളില്‍ പോകുന്നതിനും മറ്റും ബുദ്ധിമുട്ടുകള്‍ നേരിടുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം. Read More
സ്വന്തം നാടുകളിലേക്ക് പോകണമെന്ന് ആവശ്യം ഉന്നയിച്ച് കോട്ടയം ജില്ലയിലെ പായിപ്പാട് അതിഥി തൊഴിലാളികൾ പ്രതിഷേധിച്ചതിന്റെ പശ്ചാത്തലത്തിൽ, അവർക്കിടയിലെ ആശങ്കകൾ അകറ്റാൻ ഹിന്ദിയിലും മറ്റ് ഉത്തരേന്ത്യൻ ഭാഷകളിലും റെക്കോർഡ് ചെയ്ത് ശബ്ദ സന്ദേശങ്ങൾ എത്തിക്കുന്നു. ഡോക്യമെന്ററി ഫിലിം മേക്കറായ തിരുവനന്തപുരം സ്വദേശി ശശികുമാർ വാസുദേവനാണ് ഇതിന് നേതൃത്വം നൽകിയത്. Read More
കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ നിന്ന് പാൽ സ്വീകരിക്കുന്നത് തമിഴ്നാട് നിർത്തി. മിൽമ മലബാർ മേഖല യൂണിയനിൽ പാൽ സംഭരണം പ്രതിസന്ധിയിലേക്ക്, നാളെ മുതൽ കർഷകരിൽ നിന്ന് പാൽ സംഭരിക്കാൻ കഴിയാത്ത സാഹചര്യമെന്ന് മിൽമ മലബാർ മേഖല യൂണിയൻ. പാൽപൊടി നിർമാണത്തിനായി പ്രതിദിനം രണ്ട് ലക്ഷം ലിറ്റർ പാലായിരുന്നു കേരളം തമിഴ്നാട്ടിലേക്ക് അയച്ചിരുന്നത്, ഇതാണ് തമിഴ്നാട് നിർത്തലാക്കിയത്.
പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തില്ലെങ്കിൽ ഏപ്രിൽ ഏഴിന് സംസ്ഥാനം കൊറോണ വൈറസ് മുക്തമാകുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശഖർ റാവു. സംസ്ഥാനത്ത് 25,935 പേർ ക്വാറന്റൈനിലാണെന്നും ഏപ്രിൽ ഏഴിന് ഇവരുടെ 14 ദിവസത്തെ നിരീക്ഷണം പൂർത്തിയാകുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ”ഏപ്രിൽ 7 നുശേഷം പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തില്ലെങ്കിൽ സംസ്ഥാനത്ത് കൊറോണ വൈറസ് രോഗികളുണ്ടാവില്ല. ലോക്ക്ഡൗൺ കാലത്ത് സ്വയം നിയന്ത്രണം വളരെ പ്രധാനപ്പെട്ടതാണ്” അദ്ദേഹം പറഞ്ഞു. Read More
കേരളത്തിൽ ജോലി ചെയ്യുന്ന പശ്ചിമ ബംഗാളിൽ നിന്നുള്ള തൊഴിലാളികൾ ആരും ആശങ്കപ്പെടേണ്ടതില്ലെന്നും, അവരുടെ എല്ലാ കാര്യവും സുരക്ഷയും ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിട്ടുണ്ടെന്നും ബംഗാൾ എംപി മഹുവ മൊയ്ത്ര. തൊഴിലാളികൾക്കായി റെക്കോർഡ് ചെയ്തയച്ച ശബ്ദ സന്ദേശത്തിൽ, വ്യാജ പ്രചരണങ്ങളിൽ വീഴരുതെന്നും കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുന്നവരെ ശ്രദ്ധിക്കരുതെന്നും മഹുവ മൊയ്ത്ര മുന്നറിയിപ്പ് നടത്തി. Read More
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ലോക്ക്ഡൗണ്‍ നിബന്ധനകൾ ലംഘിച്ചു പായിപ്പാട് ആയിരക്കണക്കിന് അതിഥി തൊഴിലാളികള്‍ തെരുവിലിറങ്ങിയ സംഭവത്തില്‍ ഒരു തൊഴിലാളി അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശി മുഹമ്മദ് റിഞ്ചുവാണ് അറസ്റ്റിലായത്. ആളുകൾ കൂട്ടമായി എത്താൻ ഇയാൾ മൊബൈലിലൂടെ പറഞ്ഞുവെന്ന് പൊലീസ് ആരോപിക്കുന്നു.
കോവിഡ്-19 നെതിരായ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളിയായിരിക്കുകയാണ് ബോളിവുഡ് നടി ശിഖ മൽഹോത്ര. മുംബൈ ആശുപത്രിയിലെ കോവിഡ് ബാധിതരായ രോഗികളെ ശുശ്രൂഷിക്കാനാണ് ശിഖ നഴ്സായി മാറിയത്. ഷാരൂഖ് ഖാൻ നായകനായ ‘ഫാൻ’ സിനിമയിൽ ശിഖ അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ റിലീസ് ചെയ്ത ‘കാഞ്ച്ലി’ സിനിമയിൽ സഞ്ജയ് മിശ്രയ്ക്കൊപ്പം പ്രധാന വേഷം ചെയ്തിട്ടുണ്ട്. Read More
കോവിഡ് 19 രോഗം ഭേദമായവരെ വീണ്ടും രോഗം ബാധിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി വരുന്നുണ്ട്. പുതിയ കൊറോണവൈറസിന്റെ സ്വഭാവം ഇനിയും പൂര്‍ണമായും മനസ്സിലാക്കിയിട്ടില്ലാത്തതിനാല്‍ അതിനെതിരായ രോഗപ്രതിരോധവും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ഉദാഹരണമായി, മുന്‍ കൊറോണവൈറസ് വ്യാപനങ്ങള്‍ അസ്ഥിരമായിരുന്നു. മെര്സിന് കാരണമായ കൊറോണവൈറസിനെ കുറിച്ച് പഠിച്ചതില്‍ നിന്നും മനസ്സിലായത് ആദ്യത്തെ രോഗബാധ കഴിഞ്ഞുള്ള ചെറിയ കാലയളവില്‍ രോഗം വീണ്ടും ബാധിക്കാനുള്ള സാധ്യതയില്ലെന്നാണ്. പക്ഷേ, സാഴ്സ് വ്യാപനത്തിനുശേഷം രോഗം വീണ്ടും വന്നത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. Read More
കൊറോണ വൈറസ് അല്ലെങ്കിൽ കോവിഡ് -19 നെതിരെ പോരാടുന്നതിനായി മൂന്നാഴ്ചത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സമയത്ത് താൻ എങ്ങനെ സജീവമായി പ്രവർത്തിക്കുന്നുവെന്ന ചോദ്യത്തിന് മറുപടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മൻ കി ബാത്തിലെ ഈ ചോദ്യത്തിന് മറുപടിയായി ആനിമേറ്റഡ് യോഗ വീഡിയോകൾ പോസ്റ്റ് ചെയ്തു. തനിക്ക് വളരെയധികം ഗുണം ചെയ്തുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞ വിവിധ യോഗാസനങ്ങളെ വീഡിയോകളിൽ ചിത്രീകരിക്കുന്നു. Read More
കോവിഡ്-19 വ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണ്‍ നീട്ടില്ലെന്ന് കേന്ദ്രം. അത്തരം റിപ്പോര്‍ട്ടുകള്‍ ആശ്ചര്യത്തോടെ കാണുന്നതായും കാബിനെറ്റ് സെക്രട്ടറി രാജീവ് ഗൗബ അറിയിച്ചു. Read More
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ എട്ട് കോവിഡ് മരണങ്ങളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതായത് ഇതുവരെയുള്ളതിൽ ഒരു ദിവസം ഏറ്റവുമധികം മരണങ്ങൾ. നിലവിൽ മരിച്ചവരുടെ ആകെ എണ്ണം 27 ആയി. ഞായറാഴ്ച 151 പുതിയ കേസുകൾ സ്ഥിരീകരിച്ചതോടെ, പോസിറ്റീവ് കേസുകളുടെ എണ്ണം ഇപ്പോൾ 1,024ൽ എത്തി, അതിൽ 95 പേർ ആരോഗ്യം വീണ്ടെടുത്തു. Read More
കൊറോണ വൈറസ് ബാധയുടെ സമൂഹ വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കോട്ടയം ജില്ലയില്‍ ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു സിആര്‍പിസി സെക്ഷന്‍ 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാവിലെ ആറു മുതൽ നിരോധനാജ്ഞ പ്രാബല്യത്തില്‍ വന്നു. ഉത്തരവ് നടപ്പാക്കാനും ലംഘിക്കുന്നവര്‍ക്കെതിരെ അടിയന്തരമായി കര്‍ശന നടപടി സ്വീകരിക്കാനും ജില്ലാ പോലീസ് മേധാവിയെ ചുമതലപ്പെടുത്തി.Read More
കൊറോണ വൈറസിൽ നിന്ന് ഒരു ലക്ഷത്തിലധികം അമേരിക്കക്കാർ മരിക്കാമെന്ന് ഒരു ഉന്നത മെഡിക്കൽ ഉപദേഷ്ടാവ് പറഞ്ഞതിനെത്തുടർന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏപ്രിൽ അവസാനം വരെ ആളുകൾ വീടുകളിൽ തന്നെ താമസിക്കണമെന്നും പുറത്തിറങ്ങാതെ സാമൂഹിക അകലം പാലിക്കണമെന്നും ഉത്തരവിട്ടു. Read More
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ലോക്ക്ഡൗണ്‍ നിബന്ധനകൾ ലംഘിച്ചു പായിപ്പാട് ആയിരക്കണക്കിന് അതിഥി തൊഴിലാളികള്‍ തെരുവിലിറങ്ങിയ സംഭവത്തില്‍ നടപടി. സംഘം ചേര്‍ന്നതിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു നിരവധി പേരെ ചോദ്യം ചെയ്തു.