scorecardresearch

ലോക്ക്ഡൗണ്‍ 4.0 ഇന്നുമുതൽ മേയ് 31 വരെ: പൊതു ഗതാഗതത്തിന് ഭാഗിക അനുമതി; അന്തർ സംസ്ഥാന ബസ് സർവീസുകൾ ആരംഭിക്കാം

ഹോട്ടലുകളും ഷോപ്പിങ്ങ് മാളുകളും തുറക്കില്ല.സ്റ്റേഡിയങ്ങളും സ്പോർട്സ് കോംപ്ലക്സുകളും തുറക്കാം. എന്നാൽ കാണികളെ അനുവദിക്കാനാവില്ല.

ഹോട്ടലുകളും ഷോപ്പിങ്ങ് മാളുകളും തുറക്കില്ല.സ്റ്റേഡിയങ്ങളും സ്പോർട്സ് കോംപ്ലക്സുകളും തുറക്കാം. എന്നാൽ കാണികളെ അനുവദിക്കാനാവില്ല.

author-image
WebDesk
New Update
Corona, കൊറോണ, Lock Down, ലോക്ക്‌ഡൗണ്‍, Covid , കോവിഡ്, IE Malayalam, ഐഇ മലയാളം

ന്യൂഡൽഹി: കോവിഡ്-19നെത്തുടർന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നാലാം ഘട്ടത്തിൽ. ഈ മാസം 31 വരെയാണ് നാലാംഘട്ട ലോക്ക്ഡൗണ്‍ തുടരുക. മുൻ ഘട്ടങ്ങളേക്കാൾ നാലാം ഘട്ടത്തിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ലോക്ക്ഡൗൺ സംബന്ധിച്ച പുതുക്കിയ മാര്‍ഗരേഖ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. മാർഗേരേഖയിലെ നിർദേശങ്ങൾ പ്രകാരം നിയന്ത്രണങ്ങളിൽ ഇളവുവരുത്തുന്നത്.

Advertisment

Corona, കൊറോണ, Lock Down, ലോക്ക്‌ഡൗണ്‍, Covid , കോവിഡ്, IE Malayalam, ഐഇ മലയാളം

  • പൊതു ഗതാഗതം ഭാഗികമായി അനുവദിക്കും.
  • ഹോട്ടലുകളും ഷോപ്പിങ്ങ് മാളുകളും തുറക്കില്ല.
  • പ്രത്യേക അനുമതിയില്ലാത്ത ട്രെയിൻ, വിമാനസർവീസുകൾ അനുവദിക്കില്ല
  • സംസ്ഥാനങ്ങളുടെ പരസ്പര അനുമതിയോടെ അന്തർ സംസ്ഥാന ബസ് സർവീസ് നടത്താം
  • ആരാധനാലയങ്ങൾ, റസ്റ്ററന്റുകൾ, തീയറ്ററുകൾ, മാളുകള്‍, ജിംനേഷ്യം, സ്വിമ്മിങ് പൂൾ, പാർക്കുകൾ, ബാറുകളും ഓഡിറ്റോറിയങ്ങളും 31 വരെ അടഞ്ഞുകിടക്കും.
  • സ്കൂളുകൾ, കോളേജുകൾ, വിദ്യാഭ്യാസ / പരിശീലന കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥാപനങ്ങൾ അടഞ്ഞ് തന്നെ കിടക്കും. ഓൺലൈൻ / വിദൂര പഠനം അനുവദിക്കുന്നത് തുടരുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
  • സ്റ്റേഡിയങ്ങളും സ്പോർട്സ് കോംപ്ലക്സുകളും തുറക്കാം. എന്നാൽ കാണികളെ അനുവദിക്കാനാവില്ല.

Read More | ലോക്ക്ഡൗൺ 4.0; നിയന്ത്രണങ്ങളും ഇളവുകളും നിർദേശങ്ങളും: അറിയേണ്ടതെല്ലാം

Advertisment
  •  എല്ലാ ആരാധനാലയങ്ങളും അടഞ്ഞ് തന്നെ കിടക്കും. പ്രാർത്ഥനയ്ക്കായി ഒത്തുചേരുന്നതിനും വിലക്ക് തുടരും.
  • സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക സ്ഥാപനങ്ങളിലെയും ആരാധനാലയങ്ങളിലെയും ഒത്തുചേരലുകൾക്ക് വിലക്ക്
  • ഹോം ഡെലിവറിക്കായി അടുക്കളകൾ പ്രവർത്തിപ്പിക്കാൻ റസ്റ്ററന്റുകൾക്ക് അനുമതിയുണ്ട്.
  • യാത്രക്കാരുടെ എണ്ണത്തില്‍ നിയന്ത്രണത്തോടെ റെഡ് സോണുകളിലെ രോഗബാധിതമല്ലാത്ത സ്ഥലങ്ങളില്‍ ഓട്ടോകളും ടാക്‌സികളും അനുവദിക്കാം. ഇത്തരം സേവനങ്ങളിലെ മിക്കതും ജില്ലകളിലെ രോഗബാധിതമല്ലാത്ത സ്ഥലങ്ങളില്‍ അനുവദിക്കാനും തീരുമാനമെടുക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ലഭിക്കാനും സാധ്യതയുണ്ട്.
  • നിരോധന പട്ടികയിലില്ലാത്ത എല്ലാം പ്രവർത്തിക്കും
  • കടകൾ, ഷോപ്പിങ്ങ് കേന്ദ്രങ്ങൾ തുറക്കും
  • സലൂൺ, ബാർബർ ഷോപ്പ് തുറക്കും

ഞായറാഴ്ചയാണ് ലോക്ക്ഡൗൺ നീട്ടുന്നതായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. ലോക്ക്ഡൗൺ നീട്ടുമെന്ന സൂചന കേന്ദ്രസർക്കാർ നേരത്തേ തന്നെ നൽകിയിരുന്നു.  നേരത്തേ തമിഴ്നാടും മഹാരാഷ്ട്രയും ഈമാസം 31 വരെ ലോക്ഡൗണ്‍ നീട്ടിയിരുന്നു. കോവിഡ് രോഗബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് സംസ്ഥാനങ്ങളുടെ തീരുമാനം.  പഞ്ചാബും മിസോറാമും നേരത്തെ തന്നെ ലോക്ക്ഡൗൺ നീട്ടിയിരുന്നു. തെലങ്കാന മേയ് 29 വരെയും ലോക്ക്ഡൗൺ നീട്ടിയിരുന്നു. കർണാടക രണ്ടു ദിവസത്തേക്ക് കൂടി ലോക്ക്ഡൗൺ നീട്ടിയിരുന്നു.

17, 2020

ഇതുവരെയുള്ള ലോക്ക്‌ഡൗണിൽ നിന്നു വ്യത്യസ്‌തമായിരിക്കും നാലാം ഘട്ട അടച്ചുപൂട്ടലെന്ന് കേന്ദ്രം നേരത്തേ വ്യക്തമാക്കിയിരുന്നു. റെഡ് സോണുകളിലും ഹോട്ട്‌സ്‌പോട്ടുകളിലും നിയന്ത്രണം തുടരും. നിയന്ത്രണങ്ങൾ തീരുമാനിക്കാൻ സംസ്ഥാന സർക്കാരിന് കൂടുതൽ അധികാരം ലഭിക്കും. അതാത് സ്ഥലങ്ങളിലെ സാഹചര്യത്തിനനുസരിച്ച് നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ അനുമതി നൽകും.

MHA Order Dt. 17.5.2020 on ... by The Indian Express on Scribd

കഴിഞ്ഞ ആഴ്‌ചകൾ എല്ലാ സംസ്ഥാനങ്ങളും ആഭ്യന്തരമന്ത്രാലയത്തിന് നല്‍കിയ നിര്‍ദേശങ്ങൾ പരിഗണിച്ചാകും പുതിയ ചട്ടങ്ങള്‍ വരിക. കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനെ തുടര്‍ന്ന് ഇന്ത്യയിലാദ്യമായി 21 ദിവസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് മാര്‍ച്ച് 25-നാണ്. ആദ്യം രണ്ടാഴ്ചത്തേക്കും പിന്നീട് ഏപ്രിൽ 14 വരെ മൂന്നാഴ്ചത്തേക്കുമായിരുന്നു ആദ്യ ഘട്ട ലോക്ക്ഡൗൺ. പിന്നീട് മേയ് മൂന്ന് വരേയ്ക്ക് ലോക്ക്ഡൗൺ നീട്ടി. മേയ് മൂന്നിന് അവസാനിക്കേണ്ടിയിരുന്ന ലോക്ക്ഡൗൺ മേയ് 17ലേക്കും പിന്നീട് 31 ലേക്കും നീട്ടുകയാണ് കേന്ദ്രസർക്കാർ ചെയ്തിരിക്കുന്നത്.

Read More | ആരാധനാലയങ്ങളും വിദ്യാലയങ്ങളും അടഞ്ഞ് തന്നെ കിടക്കും; ലോക്ക്ഡൗൺ 4.0 മാര്‍ഗരേഖ

അടച്ചിടലിന്റെ നാലാം ഘട്ടത്തില്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുമെന്ന സൂചന കേന്ദ്രം നല്‍കിയിരുന്നു. സംസ്ഥാന സര്‍ക്കാരുകളും രോഗമില്ലാത്ത പ്രദേശങ്ങളിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിനെ പിന്തുണയ്ക്കുന്നു. എന്നിരുന്നാലും, പഞ്ചാബ്, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, അസം, തെലങ്കാന സംസ്ഥാനങ്ങള്‍ ഈ മാസം അവസാനം വരെ ലോക്ക്ഡൗണ്‍ നീട്ടണമെന്ന ആവശ്യമുന്നയിച്ചിരുന്നു. കൂടാതെ, കോവിഡ്-19 സാഹചര്യം അനുസരിച്ച് ഗ്രീന്‍, ഓറഞ്ച്, റെഡ് സോണുകള്‍ തിരിക്കാനുള്ള അവകാശവും അവര്‍ കേന്ദ്രത്തോട് ചോദിച്ചിരുന്നു.

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: