ന്യൂഡൽഹി: കോവിഡ്-19നെത്തുടർന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ഡൗണ്‍ നാലാം ഘട്ടത്തിൽ. ഇന്നുമുതൽ ഈ മാസം 31 വരെയാണ് ലോക്ക്ഡൗൺ നാലാംഘട്ടം.  ലോക്ക്ഡൗൺ നാലാംഘട്ടത്തിൽ പൊതു ഗതാഗതത്തിന് ഭാഗിക അനുമതി നൽകിയിട്ടുണ്ട്. ഹോട്ടലുകളും ഷോപ്പിങ്ങ് മാളുകളും തുറക്കില്ല. ബാറുകളും നാലാം ഘട്ടത്തിൽ തുറക്കില്ല. എല്ലാ ആരാധനാലയങ്ങളും അടഞ്ഞ് തന്നെ കിടക്കും. പ്രാർത്ഥനയ്ക്കായി ഒത്തുചേരുന്നതിനും വിലക്ക് തുടരും. ലോക്ക്ഡൗണിൽ അനുവദനീയമല്ലാത്ത കാര്യങ്ങളിൽനിന്ന് ബാർബർ ഷോപ്പുകളെ ഒഴിവാക്കിയിട്ടുണ്ട്. സ്റ്റേഡിയങ്ങൾക്ക് തുറന്ന് പ്രവർത്തിക്കാം. എന്നാൽ കാണികളെ അനുവദിക്കില്ല.

Corona, കൊറോണ, Lock Down, ലോക്ക്‌ഡൗണ്‍, Covid , കോവിഡ്, IE Malayalam, ഐഇ മലയാളം

ലോക്ക്ഡൗൺ സമയരേഖ

  • കോവിഡ് രോഗവ്യാപനത്തെത്തുടർന്ന് മാർച്ച് 24നാണ് രാജ്യത്ത് ലോക്ക്ഡൗണിന്റെ ആദ്യ ഘട്ടം പ്രഖ്യാപിച്ചത്.
  • മാർച്ച് 25 മുതൽ 14 ദിവസത്തേക്ക് പ്രഖ്യാപിച്ച ലോക്ക്ഡൗൺ പിന്നീട് ഏപ്രിൽ 14 വരെയുള്ള 21 ദിവസത്തേക്ക് നീട്ടി.
  • ഏപ്രിൽ 14ന് അവസാനിക്കേണ്ടിയിരുന്ന ലോക്ക്ഡൗൺ പിന്നീട് മേയ് മൂന്ന് വരേയ്ക്ക് നീട്ടി.
  • മേയ് മൂന്നിന് ലോക്ക്ഡൗൺ അവസാനിക്കാനിരിക്കേ മേയ് 17 വരെ നീളുന്ന മൂന്നാം ഘട്ട ലോക്ക്ഡൗൺ സർക്കാർ പ്രഖ്യാപിച്ചു.
  • ആദ്യ രണ്ടു ഘട്ട ലോക്ക്ഡൗണുകളെ അപേക്ഷിച്ച് നിയന്ത്രണങ്ങളിൽ നേരിയ ഇളവുകൾ മൂന്നാം ഘട്ട ലോക്ക്ഡൗണിലുണ്ടായിരുന്നു.
  • മൂന്നാം ഘട്ട ലോക്ക്ഡൗൺ അവസാനിക്കുന്ന മേയ് 17ന് സർക്കാർ മേയ് 31 വരെ ലോക്ക്ഡൗൺ നീട്ടിയതായി പ്രഖ്യാപിച്ചു.
  • രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് ലോക്ക്ഡൗൺ നീട്ടിയത്.

ലോക്ക്ഡൗൺ 4.0 ഒറ്റ നോട്ടത്തിൽ

സമയപരിധി: 14 ദിവസം, മേയ് 18 മുതൽ 31 വരെ

വിലക്ക് എന്തിനെല്ലാം

  • വിമാനം | ട്രെയിൻ | മെട്രോ
  • റെസ്റ്റോറന്റ് | ഹോട്ടൽ
  • എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും
  • വലിയ ആൾക്കൂട്ടം വരുന്ന ഇടങ്ങൾ | മാളുകൾ | ഹാൾ |  സിനിമാ തിയേറ്റർ | ജിം
  • ആരാധനാലയങ്ങളിലെ കൂട്ടം ചേരലുകൾ

എന്ത് അനുവദിക്കും?

  • നിരോധന പട്ടികയിലില്ലാത്ത എല്ലാം പ്രവർത്തിക്കും
  • കടകൾ | ഷോപ്പിങ്ങ് കേന്ദ്രങ്ങൾ
  • അനുമതിയോടെ അന്തർ സംസ്ഥാന ബസ് സർവീസ്
  • സലൂൺ | ബാർബർ ഷോപ്പ്

വിശദാംശങ്ങൾ

ഗതാഗതം

  • പൊതു ഗതാഗതം ഭാഗികമായി അനുവദിക്കും.
  • മെട്രോ ട്രെയിൻ സർവീസുകൾ ഉണ്ടാകില്ല
  • പ്രത്യേക ട്രെയിനുകളും ശ്രമിക് സ്പെഷൽ ട്രെയിനുകളുമല്ലാത്ത ട്രെയിൻ സർവീസുണ്ടാവില്ല
  • പ്രത്യേക അനുമതിയില്ലാത്ത വിമാനസർവീസുകൾ അനുവദിക്കില്ല
  • സംസ്ഥാനങ്ങളുടെ പരസ്പര അനുമതിയോടെ അന്തർ സംസ്ഥാന ബസ് സർവീസ് നടത്താം
  • അന്തർ സംസ്ഥാനയാത്രയിൽ സംസ്ഥാനങ്ങൾ തീരുമാനമെടുക്കണം
  • യാത്രക്കാരുടെ എണ്ണത്തില്‍ നിയന്ത്രണത്തോടെ റെഡ് സോണുകളിലെ രോഗബാധിതമല്ലാത്ത സ്ഥലങ്ങളില്‍ ഓട്ടോകളും ടാക്‌സികളും അനുവദിക്കാം.
  • എല്ലാ സംസ്ഥാനങ്ങളും അന്തർ സംസ്ഥാന ചരക്കുനീക്കം അനുവദിക്കണം

ഹോട്ടൽ, വ്യാപാരം, ചെറുകിട സ്ഥാപനങ്ങൾ

  • ഹോട്ടലുകളും ഭക്ഷണ ശാലകളും ഷോപ്പിങ്ങ് മാളുകളും തുറക്കില്ല.
  • ഹോം ഡെലിവറിക്കായി അടുക്കളകൾ പ്രവർത്തിപ്പിക്കാൻ റസ്റ്ററന്റുകൾക്ക് അനുമതിയുണ്ട്.
  • സലൂൺ, ബാർബർ ഷോപ്പ് തുറക്കാം
  • കടകൾ, ഷോപ്പിങ്ങ് കോംപ്ലക്സുകൾ തുറക്കാം
  • ഭക്ഷണ ശാലകൾ തുറക്കില്ലെങ്കിലും ഹോം ഡെലിവറി വഴി ഭക്ഷണം  വിതരണം ചെയ്യാം ഇതിനായി റെസ്റ്റോറന്റുകളിലെ അടുക്കളകൾക്ക് പ്രവർത്തിക്കാം

ആളുകൾ കൂടുന്ന ഇടങ്ങൾ

  • ആരാധനാലയങ്ങൾ, റസ്റ്ററന്റുകൾ, തീയറ്ററുകൾ, മാളുകള്‍, ജിംനേഷ്യം, സ്വിമ്മിങ് പൂൾ, പാർക്കുകൾ, ബാറുകളും ഓഡിറ്റോറിയങ്ങളും 31 വരെ അടഞ്ഞുകിടക്കും.
  • സ്കൂളുകൾ, കോളേജുകൾ, വിദ്യാഭ്യാസ / പരിശീലന കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥാപനങ്ങൾ അടഞ്ഞ് തന്നെ കിടക്കും. ഓൺലൈൻ / വിദൂര പഠനം അനുവദിക്കുന്നത് തുടരുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
  • സ്റ്റേഡിയങ്ങളും സ്പോർട്സ് കോംപ്ലക്സുകളും തുറക്കാം. എന്നാൽ കാണികളെ അനുവദിക്കാനാവില്ല.

Read More | ആരാധനാലയങ്ങളും വിദ്യാലയങ്ങളും അടഞ്ഞ് തന്നെ കിടക്കും; ലോക്ക്ഡൗൺ 4.0 മാര്‍ഗരേഖ

  • എല്ലാ ആരാധനാലയങ്ങളും അടഞ്ഞ് തന്നെ കിടക്കും. പ്രാർത്ഥനയ്ക്കായി ഒത്തുചേരുന്നതിനും വിലക്ക് തുടരും.
  • സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക സ്ഥാപനങ്ങളിലെയും ആരാധനാലയങ്ങളിലെയും ഒത്തുചേരലുകൾക്ക് വിലക്ക്
  • കല്യാണത്തിന് 50 പേർക്കും മരണാനന്തര ചടങ്ങുകൾക്ക് 20 പേര്‍ക്കും ഒരു സമയം പങ്കെടുക്കാം.

MHA Order Dt. 17.5.2020 on … by The Indian Express on Scribd

സോണുകൾ, നിയന്ത്രണങ്ങൾ

  • കണ്ടെയ്ൻമെന്റ് സോണുകളിൽ അവശ്യസേവനം മാത്രമേ അനുവദിക്കുകയുള്ളൂ,
  • ഈ മേഖലയിൽ അകത്തേക്കും പുറത്തേക്കും പോകുന്നതിന് അനുമതിയില്ല.
  • കണ്ടെയ്ൻമെന്റ് സോണുകളിൽ ഒരുതരത്തിലുമുള്ള യാത്രയും അനുവദിക്കില്ല.
  • എല്ലാ മേഖലകളിലും, 65 വയസ്സിനു മുകളിലുള്ള വ്യക്തികൾ, രോഗാവസ്ഥയുള്ളവർ, ഗർഭിണികൾ, 10 വയസ്സിന് താഴെയുള്ള കുട്ടികൾ എന്നിവർ വീട്ടിൽ തന്നെ തുടരണം. അവശ്യ ആവശ്യങ്ങൾ നിറവേറ്റുന്നതിനും ആരോഗ്യ ആവശ്യങ്ങൾക്കല്ലാതെ ഇവര്‍ പുറത്തിറങ്ങാന്‍ പാടുള്ളതല്ല.
  • അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ, വൈകുന്നേരം 7 മുതൽ രാവിലെ 7 വരെയുള്ള യാത്രകള്‍ കർശനമായി നിരോധിച്ചിരിക്കുന്നു.

Read More | ലോക്ഡൗണ്‍ 4.0 മേയ് 31 വരെ: അനുമതിയോടെ അന്തർ സംസ്ഥാന ബസ് സർവീസ്

  • റെഡ്, ഗ്രീൻ, ഓറഞ്ച് സോണുകൾ സംസ്ഥാന സർക്കാർ തീരുമാനിക്കണം
  • റെഡ്, ഓറഞ്ച് സോണുകൾക്കകത്ത് കണ്ടൈൻമെന്റ് ബഫർ സോണുകൾ ജില്ലാ ഭരണകൂടങ്ങൾ കണ്ടെത്തും
  • കണ്ടൈൻമെന്റ് സോണുകളിൽ നിരന്തര നിരീക്ഷണം വേണം
  • രാത്രി ഏഴിനും രാവിലെ ഏഴിനും ഇടയിൽ അടിയന്തര കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങിയാൽ ഐപിസി 144 വകുപ്പ് പ്രകാരം ശിക്ഷ
  • ആരോഗ്യ പ്രവർത്തകരുടെ അന്തർ സംസ്ഥാന യാത്ര എല്ലാ സംസ്ഥാനങ്ങളും അനുവദിക്കണം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook