scorecardresearch

ബിരുദ വിവാദം: സ്മൃതി ഇറാനിയെ അയോഗ്യയാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് കോണ്‍ഗ്രസ്

സ്മൃതി ഇറാനിയുടെ സത്യവാങ്മൂലങ്ങളിലെ പൊരുത്തക്കേട് ഗുരുതര വിഷയമാണെന്നും ഇത് അഴിമതിയുടെ ഭാഗമാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

സ്മൃതി ഇറാനിയുടെ സത്യവാങ്മൂലങ്ങളിലെ പൊരുത്തക്കേട് ഗുരുതര വിഷയമാണെന്നും ഇത് അഴിമതിയുടെ ഭാഗമാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

author-image
WebDesk
New Update
smriti irani, congress, iemalayalam

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ കോണ്‍ഗ്രസ്. വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയ സ്മൃത ഇറാനിയെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് വിലക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. 2014ലേയും 2019ലേയും തിരഞ്ഞെടുപ്പില്‍ സ്മൃതി ഇറാനി പരസ്പരവിരുദ്ധമായ സത്യവാങ്മൂലങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിരിക്കുന്നത്. അതിനാല്‍ അമേഠിയില്‍ മത്സരിക്കുന്നതില്‍നിന്നും അവരെ വിലക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

Advertisment

Read More:എത്ര അപമാനിച്ചാലും അമേഠിക്കായി ശക്തമായി തന്നെ പ്രവര്‍ത്തിക്കും; മറുപടിയുമായി സ്മൃതി ഇറാനി

സ്മൃതി ഇറാനിയുടെ സത്യവാങ്മൂലങ്ങളിലെ പൊരുത്തക്കേട് ഗുരുതര വിഷയമാണെന്നും ഇത് അഴിമതിയുടെ ഭാഗമാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

'ഇത് വെറുമൊരു തമാശയല്ല, ഗുരുതര വിഷയമാണ്. ജനങ്ങള്‍ വിഡ്ഡികളാക്കപ്പെട്ടിരിക്കുന്നന്നു. ഇതൊരു അഴിമതിയാണ്. അവരുടെ നാമനിര്‍ദേശ പത്രിക റദ്ദാക്കണം. ജനാധിപത്യത്തെ വഞ്ചിക്കുന്നൊരാള്‍ക്ക് തിരഞ്ഞെടുക്കപ്പെടാന്‍ അര്‍ഹതയുണ്ടോ ബിഎ, ബികോം, യേല്‍ സര്‍വകലാശാല... മോദി, രാജ്യത്തെ പിന്നെ രക്ഷിക്കാം, ആദ്യം താങ്കളുടേയും സ്മൃതിയുടേയും ബിരുദം സംബന്ധിച്ച് ആദ്യം അറിയിക്കുക,' കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുർജേവാല പറഞ്ഞു.

Advertisment

Read More: 'ഒരിക്കല്‍ മന്ത്രിയ്ക്കും ബിരുദമുണ്ടായിരുന്നു'; സ്മൃതി ഇറാനിയെ പരിഹസിച്ച് പ്രിയങ്ക ചതുര്‍വേദി

സ്മൃതി ഇറാനി കഴിഞ്ഞ ദിവസാണ് അമേഠിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ബിരുദ പഠനം പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് അവര്‍ പത്രികയ്ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, 2014 ല്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ബരുദധാരിയാണെന്ന് അവര്‍ അവകാശപ്പെട്ടിരുന്നു. ഇത് തന്നെയാണ് സ്മൃതി ഇപ്പോള്‍ തിരുത്തിയത്.

നാമനിര്‍ദേശ പത്രികയിലാണ് സ്മൃതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. ബി കോമിനാണ് ചേര്‍ന്നതെന്നും ആദ്യ വര്‍ഷ പരീക്ഷ എഴുതിയെന്നും ഇറാനി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ മൂന്നുവര്‍ഷത്തെ കോഴ്‌സ് തനിക്ക് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും സ്മൃതി വ്യക്തമാക്കുന്നു.

Read more: ആര്‍ട്സ് മാറി കൊമേഴ്സ് ആയി, ബിരുദം ഇല്ലെന്ന് കുറ്റസമ്മതവും: 'ക്യൂരിയസ് കേസ് ഓഫ് സ്മൃതി ഇറാനി'

1991ല്‍ സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിട്ടുണ്ട്. 1993ല്‍ സീനിയര്‍ സ്‌കൂള്‍ പരീക്ഷയും പാസായിട്ടുണ്ടെന്ന് സ്മൃതി നാമനിര്‍ദേശ പത്രികയില്‍ വ്യക്തമാക്കിയിരിക്കുന്നു. 2004ല്‍ ചാന്ദ്‌നി ചൗക്കില്‍ നിന്ന് മത്സരിച്ചപ്പോള്‍ 1996ല്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിഎയില്‍ ബിരുദം നേടിയിരുന്നെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത്തവണ ആര്‍ട്‌സ് പഠിച്ചില്ലെന്നും കൊമേഴ്‌സ് പഠിച്ചുവെങ്കിലും പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നുവെന്നാണ് സ്മൃതി വ്യക്തമാക്കുന്നത്. 2014ല്‍ മത്സരിച്ചപ്പോള്‍ 1994ല്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബി കോമില്‍ ബിരുദം നേടിയിരുന്നെന്ന് സ്മൃതി വ്യക്തമാക്കി.

Smriti Irani Lok Sabha Election 2019

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: