scorecardresearch

എത്ര അപമാനിച്ചാലും അമേഠിക്കായി ശക്തമായി തന്നെ പ്രവര്‍ത്തിക്കും; മറുപടിയുമായി സ്മൃതി ഇറാനി

”കഴിഞ്ഞ അഞ്ച് വര്‍ഷമായി കോണ്‍ഗ്രസും അതിന്റെ അണികളും എനിക്കെതിരെ നടത്താത്ത അക്രമങ്ങളില്ല. എനിക്കെതിരെ ഉപയോഗിക്കാത്ത മോശം വാക്കുകളോ പ്രയോഗങ്ങളോയില്ല”. സ്മൃതി ഇറാനി പറഞ്ഞു

എത്ര അപമാനിച്ചാലും അമേഠിക്കായി ശക്തമായി തന്നെ പ്രവര്‍ത്തിക്കും; മറുപടിയുമായി സ്മൃതി ഇറാനി

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ പരിഹാസത്തിന് മറുപടിയുമായി സ്മൃതി ഇറാനി. തന്നെ എത്ര അപമാനിച്ചാലും അമേഠിയ്ക്ക വേണ്ടി പ്രവര്‍ത്തിക്കുന്നത് ശക്തമായി തന്നെ തുടരുമെന്ന് സ്മൃതി ഇറാനി പറഞ്ഞു.

”കഴിഞ്ഞ അഞ്ച് വര്‍ഷമായി കോണ്‍ഗ്രസും അതിന്റെ അണികളും എനിക്കെതിരെ നടത്താത്ത അക്രമങ്ങളില്ല. എനിക്കെതിരെ ഉപയോഗിക്കാത്ത മോശം വാക്കുകളോ പ്രയോഗങ്ങളോയില്ല. അവര്‍ക്കായി എനിക്കൊരു സന്ദേശമുണ്ട്. നിങ്ങള്‍ എത്ര ശ്രമിച്ചാലും അമേഠിയ്ക്കായി ഞാന്‍ ശക്തമായി പ്രവര്‍ത്തിക്കും. കോണ്‍ഗ്രസിനെതിരെ പ്രവര്‍ത്തിക്കും. എന്നെ എത്ര അപമാനിക്കുന്നുവോ അത്രയും ശക്തമായി ഞാന്‍ പ്രവര്‍ത്തിക്കും” സ്മൃതി പറഞ്ഞു.

അമേഠിയില്‍ നിന്നുമുള്ള ബിജെപി സ്ഥാനാര്‍ത്ഥിയായി സ്മൃതി ഇറാനി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതിന് പിന്നാലെ മന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത വീണ്ടും ചര്‍ച്ചയാവുകയാണ്. താന്‍ ബിരുദം പൂര്‍ത്തിയാക്കിയിട്ടില്ലെന്നാണ് സ്മൃതി സത്യവാങ്മൂലത്തില്‍ പറയുന്നത്. ഇതിന് പിന്നാലെ സ്മൃതിയെ പരിഹസിച്ച് കോണ്‍ഗ്രസ് വക്താവ് പ്രിയങ്കാ ചതുര്‍വേദി രംഗത്തെത്തുകയായിരുന്നു.

നടിയായിരുന്ന സ്മൃതി ഇറാനി മുമ്പ് അഭിനയിച്ചിരുന്ന സീരിയലിന്റെ പേരും പാട്ടും ഉപയോഗിച്ചായിരുന്നു മന്ത്രിയെ പരിഹസിച്ചത്. ‘ക്യൂം കി സാസ് ബി കബി ബഹൂ ദി’ എന്ന സ്മൃതി ഇറാനി അഭിനയിച്ച സീരിയലിന്റെ പേര് ചെറുതായൊന്ന് മാറ്റുകയും അതിന്റെ ടൈറ്റില്‍ ഗാനം മാറ്റിയുമാണ് പ്രിയങ്ക പരിഹസിച്ചത്.

”ഒരു പുതിയ സീരിയല്‍ വരുന്നുണ്ട്. ഒരിക്കല്‍ മന്ത്രിയും ബിരുദധാരിയായിരുന്നു എന്നാണ് പേര്”. എന്നായിരുന്നു പ്രിയങ്ക ചതുര്‍വേദിയുടെ പരിഹാസം. പിന്നാലെ സീരിയലിലെ പാട്ടിന്റെ ഈണത്തില്‍ സ്മൃതി ഇറാനിയെ പരിഹസിക്കുന്ന തരത്തിലുള്ള ഗാനം ആലപിക്കുകയും ചെയ്തു കോണ്‍ഗ്രസ് വക്താവ്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്മൃതി ഇറാനി താന്‍ ബിരുദധാരിയായിരുന്നു എന്നായിരുന്നു പറഞ്ഞിരുന്നത്. കൊമേഴ്‌സില്‍ ബിരുദമുണ്ടെന്നായിരുന്നു അവകാശവാദം. ഇത് തന്നെയാണ് സ്മൃതി ഇപ്പോള്‍ തിരുത്തിയത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: More you harass me harder ill work says smriti irani to cong