scorecardresearch

കോണ്‍ഗ്രസ് എംഎല്‍എ ബിജെപിയിലേക്ക്?; മുഖ്യമന്ത്രി സ്ഥാനം വാഗ്‌ദാനം ചെയ്‌തെന്ന് സൂചന

സർക്കാർ രൂപീകരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഗോവയിലെ കോൺഗ്രസ് കഴിഞ്ഞ ദിവസം ഗവർണറെ സമീപിച്ചിരുന്നു

സർക്കാർ രൂപീകരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഗോവയിലെ കോൺഗ്രസ് കഴിഞ്ഞ ദിവസം ഗവർണറെ സമീപിച്ചിരുന്നു

author-image
WebDesk
New Update
കോണ്‍ഗ്രസ് എംഎല്‍എ ബിജെപിയിലേക്ക്?; മുഖ്യമന്ത്രി സ്ഥാനം വാഗ്‌ദാനം ചെയ്‌തെന്ന് സൂചന

പനജി: ഗോവയില്‍ രാഷ്ട്രീയ നാടകം. കോണ്‍ഗ്രസ് എംഎല്‍എയും ഗോവ മുന്‍ മുഖ്യമന്ത്രിയുമായ ദിഗംബര്‍ കാമത്തിനെ ബിജെപി ക്യാംപിലേക്ക് എത്തിക്കാന്‍ നീക്കങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കാമത്ത് ബിജെപിയില്‍ ചേര്‍ന്നതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

Advertisment

മനോഹര്‍ പരീക്കറിന് പകരം പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ ബിജെപി ചര്‍ച്ചകള്‍ ആരംഭിച്ച സാഹചര്യത്തിലാണ് ദിഗംബര്‍ കാമത്തിന്റെ പേര് ഉയര്‍ന്നുകേള്‍ക്കുന്നത്. ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കി സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഗോവ ഗവര്‍ണറെ സമീപിച്ചിരുന്നു. ഇതിനിടെയാണ് കോണ്‍ഗ്രസിന്റെ അംഗബലം കുറയാനുള്ള സാധ്യതകള്‍ കാണുന്നത്. ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടെ പിന്തുണയും കാമത്തിനുണ്ടെന്നാണ് സൂചന.

Read More: മനോഹര്‍ പരീക്കറുടെ ആരോഗ്യനില മോശം; ബിജെപിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍

ഗോവയില്‍ പുതിയ മുഖ്യമന്ത്രിക്കായി തിരക്കിട്ട ചര്‍ച്ചകള്‍ നടന്നുവരികയാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ച കോണ്‍ഗ്രസിന് തിരിച്ചടി നല്‍കുക കൂടിയാണ് ബിജെപിയുടെ ലക്ഷ്യം. അതേസമയം, കാമത്ത് പാര്‍ട്ടി വിടുമെന്ന റിപ്പോര്‍ട്ടുകള്‍ ഗോവയിലെ കോണ്‍ഗ്രസ് നേതൃത്വം തള്ളി. കാമത്ത് പനജിയില്‍ എത്തിയതിനു പിന്നാലെയാണ് കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്കുള്ള കൂടുമാറ്റമാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്.

Advertisment

ഭരണത്തിന് ആവശ്യമായ ഭൂരിപക്ഷം ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരിന് ഇല്ലെന്ന് കാണിച്ചാണ് ഗവര്‍ണര്‍ മൃദുല സിന്‍ഹയ്ക്ക് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം കത്ത് നല്‍കിയത്. ഭൂരിപക്ഷമുള്ള പാര്‍ട്ടി തങ്ങളാണെന്നും കോണ്‍ഗ്രസ് അവകാശപ്പെട്ടിരുന്നു.

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ആരോഗ്യനില വളരെ മോശമാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ മൈക്കള്‍ ലോബോ പറഞ്ഞിരുന്നു. ഞായറാഴ്ച മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ലോബോ ഇക്കാര്യം അറിയിച്ചത്. മനോഹര്‍ പരീക്കറിനു പകരക്കാരനെ കണ്ടെത്തുമെന്നും അദ്ദേഹം അറിയിച്ചു.

Bjp Manohar Parrikar Goa

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: