/indian-express-malayalam/media/media_files/uploads/2019/09/DK-Shivakumar-3.jpg)
ന്യൂഡല്‍ഹി: കള്ളപ്പണ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ അറസ്റ്റു ചെയ്ത കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാറിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഒക്ടോബര്‍ ഒന്ന് വരെ ശിവകുമാര്‍ കസ്റ്റഡിയില്‍ തുടരും. ഡല്‍ഹി ഹൈക്കോടതിയുടേതാണ് ഉത്തരവ്.
സ്‌പെഷ്യല്‍ കോടതി ജഡ്ജി അജയ് കുമാറാണ് ഉത്തരവിട്ടത്. ശിവകുമാറിനെ ആശുപത്രിയില്‍ എത്തിക്കണമെന്നും ആരോഗ്യം പരിശോധിക്കണമെന്നും കോടതി ഉത്തരവിലുണ്ട്. ആരോഗ്യ സ്ഥിതി പരിശോധിച്ച ശേഷം മാത്രമേ കസ്റ്റഡിയില്‍ വയ്ക്കാവൂ എന്ന് കോടതി വ്യക്തമാക്കി.
ശിവകുമാറിനെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിട്ടില്ലെന്ന് ഇഡി കോടതിയെ അറിയിച്ചു. കസ്റ്റഡി നീട്ടണമെന്ന് ഇഡി വാദിച്ചു. എന്നാല്‍, ശിവകുമാറിന് ജാമ്യം അനുവദിക്കണമെന്ന് അഭിഭാഷകനായ മനു അഭിഷേക് സിങ്‌വി വാദിച്ചു. ഇത് കോടതി ഗൗനിച്ചില്ല. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ശിവകുമാറിന്റെ അഭിഭാഷകന്‍ ജാമ്യം ആവശ്യപ്പെട്ടത്. ആരോഗ്യ സ്ഥിതി മോശമാണെന്നും ഹൃദയാഘാതത്തിന് സാധ്യതയുണ്ടെന്നും ശിവകുമാറിന്റെ അഭിഭാഷകന്‍ വാദിച്ചെങ്കിലും ജാമ്യം അനുവദിച്ചില്ല.
Read Also: പ്രശസ്തി വര്‍ധിപ്പിക്കാന്‍ ലൈംഗിക ദൃശ്യങ്ങള്‍ പുറത്ത് വിട്ടു
ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിട്ടില്ലെന്ന് ഇഡിക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ.എം.നടരാജ് കോടതിയെ അറിയിച്ചു. ആരോഗ്യ സ്ഥിതി മോശമാണെന്ന കാര്യം സോളിസിറ്റര്‍ ജനറലും ആവര്‍ത്തിച്ചു.
ശിവകുമാറിന്റെ ആരോഗ്യത്തില്‍ ശ്രദ്ധ വേണമെന്ന് നിര്‍ദേശം നല്‍കിയാണ് നേരത്തെ കോടതി ശിവകുമാറിന്റെ കസ്റ്റഡി കാലാവധി നീട്ടിയത്. ശിവകുമാറിന്റെ ആരോഗ്യത്തിനാണ് ആദ്യം പ്രാധാന്യം നല്‍കേണ്ടതെന്നും അതിനുശേഷമായിരിക്കണം ചോദ്യം ചെയ്യലെന്നും ഡല്‍ഹിയിലെ കോടതി നിര്‍ദേശിച്ചിരുന്നു. ശിവകുമാറിനെ ചോദ്യം ചെയ്യുന്നതിനു മുൻപ് അദ്ദേഹത്തിന്റെ ആരോഗ്യനില പരിശോധിക്കണമെന്ന് കോടതി ഇഡി ജോയിന്റ് ഡയറക്ടറോടു നിർദേശിച്ചു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് ശിവകുമാറിനെതിരെ കേസെടുത്തിരിക്കുന്നത്.
Read Also: കോഹ്‌ലി തന്നെ ഏറ്റവും മികച്ചവന്‍, പക്ഷെ…; സ്മിത്ത്-വിരാട് തര്‍ക്കത്തില്‍ ദാദയ്ക്ക് പറയാനുള്ളത്
ശിവകുമാറിന് 800 കോടിയുടെ ബെനാമി സ്വത്തുക്കൾ ഉണ്ടെന്ന് അഡീഷനല്‍ സോളിസിറ്റര്‍ ജനറൽ കെ.എം. നടരാജ് കോടതിയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ നിയമം അനുസരിക്കാന്‍ തയാറാണെന്നും എല്ലാ രേഖകളും ഇഡിക്കു നൽകാമെന്നും ശിവകുമാർ പറഞ്ഞു. ശിവകുമാറിന് 317 ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടെന്നായിരുന്നു അന്വേഷണ ഏജൻസി കോടതിയിൽ അറിയിച്ചത്. എന്നാൽ, തനിക്ക് അഞ്ച് അക്കൗണ്ടുകൾ മാത്രമേ ഉള്ളൂവെന്ന് ശിവകുമാറും പറഞ്ഞിട്ടുണ്ട്. സെപ്‌റ്റംബർ മൂന്നിനാണ് അനധികൃത സ്വത്ത് സമ്പാദന കേസിൽ ശിവകുമാറിനെ അറസ്റ്റ് ചെയ്‌തത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.