പ്രശസ്തി വര്‍ധിപ്പിക്കാന്‍ ലൈംഗിക ദൃശ്യങ്ങള്‍ പുറത്ത് വിട്ടു; കെവിന്‍ ഹാര്‍ട്ടിനെതിരെ യുവതി

ഹോട്ടലില്‍ വച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടെന്നും എന്നാല്‍ താന്‍ അറിയാതെ ഇതിന്റെ ദൃശ്യങ്ങള്‍ കെവിന്‍ പകര്‍ത്തിയെന്നു യുവതി

Kevin Hart, കെവിന്‍ ഹാർട്ട്,Kevin Hart Sextape,കെവിന്‍ ഹാർട്ട് സെക്സ് വീഡിയോ, Kevin Hart Leaked video, Kevin Hart Comedian, ie malayalam,

സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ കെവിന്‍ ഹാര്‍ട്ടിനെതിരെ ലൈംഗിക ആരോപണവുമായി മോഡല്‍. 2017 ലുണ്ടായ സംഭവത്തിലാണ് മോഡലായ 28 കാരി ഇപ്പോള്‍ പരാതി നല്‍കിയിരിക്കുന്നത്. 60 മില്യണ്‍ പൗണ്ട് നഷ്ടപരിഹാരം നല്‍കണമെന്നാണ് യുവതി ആവശ്യപ്പെടുന്നത്.

2017 ല്‍ താനും കെവിന്‍ ഹാര്‍ട്ടും തമ്മില്‍ ലാസ് വേഗസിലെ ഒരു ഹോട്ടലില്‍ വച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടെന്നും എന്നാല്‍ താന്‍ അറിയാതെ ഇതിന്റെ ദൃശ്യങ്ങള്‍ കെവിന്‍ പകര്‍ത്തിയെന്നുമാണ് പരാതി. കെവിന്‍ ഹാര്‍ട്ട്, ജൊനാഥന്‍ ജാക്‌സണ്‍, കോസ്‌മോപൊളിറ്റനടക്കമുള്ള കമ്പനികള്‍ക്കുമെതിരെയാണ് കേസ്.

മാനസിക പീഡനം, സ്വകാര്യതയുടെ ലംഘനം തുടങ്ങിയ കുറ്റങ്ങളാണ് പരാതിക്കാരി ചൂണ്ടിക്കാണിക്കുന്നത്. ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ഷൂട്ട് ചെയ്യുന്നുണ്ടെന്ന് തനിക്ക് യാതൊരു അറിവുമുണ്ടായിരുന്നില്ലെന്ന് യുവതി പരാതിയില്‍ പറയുന്നു.

സംഭവത്തിലൂടെ പബ്ലിസിറ്റി നേടുകയായിരുന്നു ഹാര്‍ട്ടിന്റെ ലക്ഷ്യമെന്ന് യുവതി പറയുന്നു. മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കാന്‍ വേണ്ടിയാണ് ഹാര്‍ട്ട് വീഡിയോ പകര്‍ത്തിയതും പുറത്ത് വിട്ടതെന്നും യുവതി പറയുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Kevin hart sued for 60 mn by model over 2017 sex tape

Next Story
യുവതി വിവാഹ മോതിരം വിഴുങ്ങി; സ്വപ്‌നത്തിലല്ല, ശരിയ്ക്കും!
The moderation of comments is automated and not cleared manually by malayalam.indianexpress.com