scorecardresearch

കര്‍ണാടകയിലെ കോണ്‍ഗ്രസ് വിജയം: ഐക്യം ശക്തിപ്പെടുത്താന്‍ യോഗം വിളിച്ച് എംവിഎ നേതാക്കള്‍

എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറാണ് യോഗത്തിന് മുന്‍കൈ എടുത്തിരിക്കുന്നത്.

എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറാണ് യോഗത്തിന് മുന്‍കൈ എടുത്തിരിക്കുന്നത്.

author-image
WebDesk
New Update
sharad pawar, press conference satara devendra fadnavis sanjay raut prithviraj chavan

sharad-pawar

പുനെ: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ മഹാ വികാസ് അഘാഡി (എംവിഎ) നേതാക്കള്‍ യോഗം ചേരും. ഐക്യം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാനും ഭാവി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള വിജയ തന്ത്രം രൂപപ്പെടുത്താനും നേതാക്കള്‍ യോഗം ചേരാന്‍ തീരുമാനിച്ചത്. ജനങ്ങള്‍ക്ക് തെറ്റായ സന്ദേശം നല്‍കുന്ന ടെലിവിഷന്‍ ക്യാമറകള്‍ക്ക് മുമ്പില്‍ വാക്യുദ്ധം ഒഴിവാക്കാനുള്ള നടപടികളും യോഗത്തില്‍ എംവിഎ നേതാക്കള്‍ ചര്‍ച്ച ചെയ്തേക്കും.

Advertisment

എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറാണ് യോഗത്തിന് മുന്‍കൈ എടുത്തിരിക്കുന്നത്. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്റെ സില്‍വര്‍ ഓക്ക് വസതിയില്‍ വച്ചാണ് കൂടിക്കാഴ്ച നടക്കുകയെന്ന് സംസ്ഥാന കോണ്‍ഗ്രസ് വക്താവ് അതുല്‍ ലോന്ദേ ദി ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. അതേസമയം, എംവിഎയുടെ ചില നേതാക്കള്‍ മുംബൈക്ക് പുറത്തായതിനാല്‍ കൂടിക്കാഴ്ച നടക്കുമോയെന്ന കാര്യത്തില്‍ സംശയമുണ്ട്.

സംഗമനേരിലുള്ള കോണ്‍ഗ്രസ് ലെജിസ്ലേച്ചര്‍ പാര്‍ട്ടി (സിഎല്‍പി) നേതാവ് ബാലാസാഹേബ് തോറാട്ട് മുംബൈയില്‍ എത്തിയാല്‍ യോഗം നടക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. ശസ്ത്രക്രിയയ്ക്ക് ശേഷം അദ്ദേഹം ബുദ്ധിമുട്ടിലാണ്, യോഗത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തിന് കഴിയുമെങ്കില്‍, തീര്‍ച്ചയായും യോഗം നടക്കും. അദ്ദേഹത്തിന് യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ യോഗം മാറ്റിവയ്ക്കാന്‍ ഞങ്ങള്‍ ശ്രമിക്കും,' ഒരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

Advertisment

കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മികച്ച പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് യോഗം നടക്കുന്നത്. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറാണ് യോഗം വിളിച്ചിരിക്കുന്നത്. ഞങ്ങളുടെ ഭാഗത്ത് നിന്ന് ഞങ്ങളുടെ പാര്‍ട്ടി മേധാവി ഉദ്ധവ് താക്കറെയും മറ്റ് നേതാക്കളും പങ്കെടുക്കും. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയുടെ മുഖ്യ വക്താവ് സഞ്ജയ് റാവത്ത് ദി ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ എങ്ങനെ മികച്ച രീതിയില്‍ നേരിടാമെന്ന് യോഗത്തില്‍ ചര്‍ച്ച ചെയ്യും. തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തിയാലും സംശയാസ്പദമായ മാര്‍ഗങ്ങള്‍ ഉപയോഗിച്ചാലും ബിജെപിയെ പരാജയപ്പെടുത്താന്‍ എളുപ്പമാണെന്ന് കര്‍ണാടക തിരഞ്ഞെടുപ്പ് തെളിയിച്ചു. നമ്മള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുകയാണെങ്കില്‍, പരമാവധി ലോക്സഭാ സീറ്റുകള്‍ നേടുകയും നിയമസഭാ തെരഞ്ഞെടുപ്പും തൂത്തുവാരുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

എംവിഎ നേതാക്കള്‍ തമ്മിലുള്ള വാക്‌പോരിനെക്കുറിച്ച് ചോദിച്ചപ്പോള്‍, ''എനിക്ക് എന്‍സിപി നേതാവ് അജിത് പവാറുമായും എംപിസിസി മേധാവി നാനാ പട്ടോളേയുമായും നല്ല ബന്ധമുണ്ട്. ടെലിവിഷന്‍ ക്യാമറകള്‍ക്ക് മുമ്പില്‍ ചില കാര്യങ്ങള്‍ ചൂടോടെ പറയുമെങ്കിലും, ഞങ്ങള്‍ കണ്ടുമുട്ടുമ്പോള്‍ കാര്യങ്ങള്‍ തികച്ചും വ്യത്യസ്തമാണ്. എംവിഎ ഐക്യവുമായി ബന്ധപ്പെട്ടും തിരഞ്ഞെടുപ്പുകളെക്കുറിച്ചും ഞങ്ങള്‍ ഇരുന്നു സംസാരിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്നു…' അദ്ദേഹം പറഞ്ഞു.

''എംവിഎയിലെ ഐക്യത്തിന്റെ ചിത്രം തെരഞ്ഞെടുപ്പില്‍ 100 ശതമാനം വിജയം ഉറപ്പാക്കുന്നതിന് വളരെയധികം സഹായിക്കുമെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു. ''അടുത്തിടെ നടന്ന കസ്ബ പേഠ് തിരഞ്ഞെടുപ്പില്‍ എംവിഎ ഐക്യത്തിന്റെ ചിത്രം കാണിച്ചു. മൂന്ന് പാര്‍ട്ടികളുടെയും നേതാക്കള്‍ ഒരു വേദി പങ്കിട്ട് ഒരേ സ്വരത്തില്‍ സംസാരിച്ചു. മൂന്ന് പതിറ്റാണ്ടായി ബിജെപിയുടെ കോട്ടയായിരുന്ന ഒരു സീറ്റില്‍ ഇത് നല്ല സന്ദേശം നല്‍കുകയും കോണ്‍ഗ്രസിന് വിജയം ഉറപ്പാക്കുകയും ചെയ്തു. ഇതിനര്‍ത്ഥം നമ്മള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ദൃഢമായി ഐക്യത്തോടെ നിലകൊള്ളുകയും ചെയ്താല്‍, ബിജെപിക്കും ഷിന്‍ഡെ സേനയ്ക്കും നമ്മോട് ഏറ്റുമുട്ടാനാകില്ല. ഈ വിഷയം യോഗത്തില്‍ ചര്‍ച്ച ചെയ്യാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, ''അദ്ദേഹം പറഞ്ഞു

ടിവി കാമറകള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്ന അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കുന്നതിന് തങ്ങളും തയാറാണെന്ന് കോണ്‍ഗ്രസ് പറഞ്ഞു. ''ഞങ്ങളുടെ നേതാക്കള്‍ പരസ്പരം ആക്രമിക്കുന്നതില്‍ നിന്ന് സ്വയം നിയന്ത്രിക്കാനുള്ള വഴികള്‍ യോഗത്തില്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്യും. ഇത് നേരത്തെയും ചര്‍ച്ച ചെയ്തിരുന്നു, ഞങ്ങള്‍ ഇത് വീണ്ടും ചര്‍ച്ച ചെയ്യും'' കോണ്‍ഗ്രസ് വക്താവ് അതുല്‍ ലോന്ദെ പറഞ്ഞു.

Ncp Sivasena Sharad Pawar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: