/indian-express-malayalam/media/media_files/uploads/2022/07/Ahmed-Patel.jpg)
അഹമ്മദാബാദ്: അന്തരിച്ച കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനെതിരെ ഗുജറാത്ത് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ചുമത്തിയ കുറ്റങ്ങൾ നിഷേധിച്ച് കോൺഗ്രസ്. “എസ്‌ഐടി അതിന്റെ പൊളിറ്റിക്കൽ മാസ്റ്ററുടെ താളത്തിന് അനുസരിച്ച് നൃത്തം ചെയ്യുകയാണ്. യജമാനൻ പറഞ്ഞിടത്തെല്ലാം ഇരിക്കും,” കോൺഗ്രസ് പരിഹസിച്ചു.
''അന്തരിച്ച അഹമ്മദ് പട്ടേലിനെതിരെ ഉന്നയിക്കപ്പെട്ട നികൃഷ്ടമായ ആരോപണങ്ങളെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഖണ്ഡിക്കുന്നു. 2002ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ അഴിച്ചുവിട്ട വർഗീയ കൂട്ടക്കൊലയുടെ ഉത്തരവാദിത്തത്തിൽ നിന്ന് സ്വയം ഒഴിഞ്ഞുമാറാനുള്ള പ്രധാനമന്ത്രിയുടെ ചിട്ടയായ തന്ത്രത്തിന്റെ ഭാഗമാണിത്. ഈ കൂട്ടക്കൊല തടയാനുള്ള അദ്ദേഹത്തിന്റെ കഴിവില്ലായ്മമാണ് അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയെ തന്റെ രാജധർമ്മത്തെക്കുറിച്ച് മുഖ്യമന്ത്രിയെ ഓർമ്മിപ്പിക്കാൻ പ്രേരിപ്പിച്ചത്,'' എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് പ്രസ്താവനയിൽ പറഞ്ഞു.
“പ്രധാനമന്ത്രിയുടെ രാഷ്ട്രീയ പകപോക്കൽ, അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളികളായിരുന്ന പരേതരെപ്പോലും വെറുതെ വിടുന്നില്ല. ഈ എസ്ഐടി അതിന്റെ രാഷ്ട്രീയ യജമാനന്റെ താളത്തിന് അനുസരിച്ച് നൃത്തം ചെയ്യുന്നു, യജമാനൻ പറയുന്നിടത്തെല്ലാം ഇരിക്കും. മുഖ്യമന്ത്രിക്ക് 'ക്ലീൻ ചിറ്റ്' നൽകിയതിന് ശേഷം നേരത്തെ എസ്ഐടി മേധാവിക്ക് സ്ഥാനകയറ്റം നൽകിയത് എങ്ങനെയെന്ന് ഞങ്ങൾക്കറിയാം,'' അദ്ദേഹം പറഞ്ഞു.
Statement Issued by @Jairam_Ramesh , General Secretary In- Charge, Communications, AICC pic.twitter.com/vZo55UcDcN
— Congress (@INCIndia) July 16, 2022
സാമൂഹികപ്രവര്‍ത്തകയായ ടീസ്റ്റ സെതല്‍വാദ്, മുന്‍ ഐപിഎസ് ഉദ്യോഗസ്ഥരായ ആര്‍.ബി.ശ്രീകുമാർ, സഞ്ജീവ് ഭട്ട് എന്നിവർ 2002ലെ കലാപത്തിനു ശേഷം ഗുജറാത്തിലെ ബിജെപി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അഹമ്മദ് പട്ടേലിന്റെ അറിവോടെ നടത്തിയ വന്‍ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്നാണ് എസ്ഐടി വെള്ളിയാഴ്ച ഗുജറാത്ത് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവരെ കുറ്റക്കാരാക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് ഇവരെ അടുത്തിടെ അഹമ്മദാബാദ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.
അഹമ്മദ് പട്ടേൽ ഒരു പേര് മാത്രമാണെന്നും പദ്ധതിയുടെ പിന്നിലെ യഥാർത്ഥ കൈ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടേതാണെന്നുമാണ് ആരോപണങ്ങളെക്കുറിച്ച് സംസാരിച്ച ബിജെപി നേതാവ് സംബിത് പത്ര സംസാരിച്ചത്. തന്റെ മുഖ്യ രാഷ്ട്രീയ ഉപദേഷ്ടാവ് അഹമ്മദ് പട്ടേലിലൂടെ സോണിയ ഗാന്ധി ഗുജറാത്തിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രതിച്ഛായ മോശമാക്കാൻ ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്ത് കലാപക്കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ക്കു കഴിഞ്ഞ മാസം സുപ്രീംകോടതി ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us