scorecardresearch

കോൺഗ്രസ് അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നു, പൗരത്വ ഭേദഗതി ആയിരം വട്ടം ശരി: പ്രധാനമന്ത്രി

ലണ്ടനിലെ ഇന്ത്യൻ എംബസിക്ക് പുറത്ത് പ്രതിഷേധ പ്രകടനം നടത്തിയതിന് കോൺഗ്രസിനെ വിമർശിച്ച മോദി, പാകിസ്ഥാൻ ഉപയോഗിച്ചിരുന്ന അതേ മാർഗങ്ങൾ 'ഗ്രാൻഡ് ഓൾഡ്' പാർട്ടി ചെയ്യുന്നത് ലജ്ജാകരമാണെന്ന് പറഞ്ഞു

ലണ്ടനിലെ ഇന്ത്യൻ എംബസിക്ക് പുറത്ത് പ്രതിഷേധ പ്രകടനം നടത്തിയതിന് കോൺഗ്രസിനെ വിമർശിച്ച മോദി, പാകിസ്ഥാൻ ഉപയോഗിച്ചിരുന്ന അതേ മാർഗങ്ങൾ 'ഗ്രാൻഡ് ഓൾഡ്' പാർട്ടി ചെയ്യുന്നത് ലജ്ജാകരമാണെന്ന് പറഞ്ഞു

author-image
WebDesk
New Update
narendra modi, ie malayalam

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നടക്കുന്ന അക്രമാസക്തമായ പ്രതിഷേധത്തെ കോൺഗ്രസ് പിന്തുണയ്ക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെന്റിൽ ജയിച്ചു കാണിക്കാൻ സാധിക്കാത്തതിനാൽ അവർ വിവാദങ്ങൾക്ക് തീക്കൊളുത്തുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Advertisment

“കോൺഗ്രസും സഖ്യകക്ഷികളും പൗരത്വ നിയമത്തിന് നേരെ തീയിടുകയാണ്, പക്ഷേ വടക്കുകിഴക്കൻ ജനത അക്രമം നിരസിച്ചു. പാർലമെന്റിൽ എടുക്കുന്ന എല്ലാ തീരുമാനങ്ങളും 1000 ശതമാനം ശരിയാണെന്ന് കോൺഗ്രസിന്റെ പ്രവർത്തനങ്ങൾ തെളിയിക്കുന്നു,” ഝാർഖണ്ഡിൽ നടന്ന റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

"കോൺഗ്രസും അവരുടെ സഖ്യകക്ഷികളും കുഴപ്പമുണ്ടാക്കുന്നു. അവരുടെ വഴിയിൽ കാര്യങ്ങൾ നടക്കാത്തതിനാൽ അവർ പ്രശ്നങ്ങൾക്ക് തിരികൊളുത്തുകയാണ്. അക്രമം സൃഷ്ടിക്കുന്നവരെ അവരുടെ വസ്ത്രങ്ങൾകൊണ്ട് തന്നെ തിരിച്ചറിയാൻ കഴിയും,” മോദി കൂട്ടിച്ചേർത്തു.

Read More: പൗരത്വ നിയമം: സുപ്രീം കോടതിയെ സമീപിക്കാൻ ബിജെപി സഖ്യകക്ഷി അസം ഗണ പരിഷത്

Advertisment

പൗരത്വ ഭേദഗതി നിയമത്തിനെതിരായ അക്രമാസക്തമായ പ്രക്ഷോഭം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങൾ നിരസിച്ചതായും ഇപ്പോൾ സമാധാനപരമായി പ്രതിഷേധിക്കുകയാണെന്നും പ്രധാനമന്ത്രി മോദി അവകാശപ്പെട്ടു. അസമിൽ രണ്ട് പ്രതിഷേധക്കാർ കൂടി വെടിവയ്പ്പിൽ മരിച്ചതിനെ തുടർന്ന് സംസ്ഥാനത്ത് മരണസംഖ്യ അഞ്ചായി.

“നമ്മുടെ രാജ്യത്തെ സർക്കാർ പൗരത്വ നിയമത്തിൽ കാര്യമായ മാറ്റം വരുത്തി. ഇതുകാരണം, ഇന്ത്യയിലേക്ക് പലായനം ചെയ്യുകയും ഇന്ത്യയിൽ അഭയാർഥികളായി ജീവിക്കാൻ നിർബന്ധിതരാകുകയും ചെയ്ത പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള മതന്യൂനപക്ഷങ്ങൾ മാന്യമായ ജീവിതം നയിക്കും," നരേന്ദ്ര മോദി പറഞ്ഞു.

ലണ്ടനിലെ ഇന്ത്യൻ എംബസിക്ക് പുറത്ത് പ്രതിഷേധ പ്രകടനം നടത്തിയതിന് കോൺഗ്രസിനെ വിമർശിച്ച മോദി, പാകിസ്ഥാൻ ഉപയോഗിച്ചിരുന്ന അതേ മാർഗങ്ങൾ 'ഗ്രാൻഡ് ഓൾഡ്' പാർട്ടി ചെയ്യുന്നത് ലജ്ജാകരമാണെന്ന് പറഞ്ഞു.

രാജ്യത്തെ തൊഴിലില്ലായ്മ, സാമ്പത്തിക മാന്ദ്യം, കാർഷിക ദുരിതം എന്നിവ ഉയർത്തിക്കാട്ടി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്, ഇന്ത്യൻ എംബസിക്ക് പുറത്ത് നടത്തിയ പ്രതിഷേധത്തെ കുറിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. ഡിസംബർ 14 ന് ന്യൂഡൽഹിയിൽ പാർട്ടിയുടെ കേന്ദ്ര നേതൃത്വത്തിന്റെ നേതൃത്വത്തിൽ നടന്ന ഭാരത് ബച്ചാവോ റാലിയാണ് പ്രതിഷേധം സുതാര്യമാക്കിയത്.

സംസ്ഥാനത്തെ ജെഎംഎം-കോൺഗ്രസ് സഖ്യത്തിന് ഝാർഖണ്ഡിന്റെ വികസനത്തെ കുറിയ്യ് ഒരു രൂപരേഖയും ഇല്ലെന്നും പ്രധാനമന്ത്രി ആരോപിച്ചു. ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ആശങ്കപ്പെടാതെ പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ തങ്ങൾക്കുവേണ്ടി മാത്രം കൊട്ടാരങ്ങൾ നിർമിച്ചു കൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു.

Narendra Modi Congress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: