പൗരത്വ നിയമം: സുപ്രീം കോടതിയെ സമീപിക്കാൻ ബിജെപി സഖ്യകക്ഷി അസം ഗണ പരിഷത്

സ​ർ​ബാ​ന​ന്ദ സോ​നാ​വാ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബി​ജെ​പി സ​ഖ്യ സ​ർ​ക്കാ​രി​ലെ പ്ര​ധാ​ന സ​ഖ്യ​ക​ക്ഷി​യാ​ണ് എ​ജി​പി

ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ എ​തി​ർ​പ്പു​മാ​യി ബി​ജെ​പി​യു​ടെ പ്ര​ധാ​ന സ​ഖ്യ​ക​ക്ഷി​യായ അസം ഗണ പരിഷത്(എജിപി). പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രെ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ക്കാ​നും പാ​ർ​ട്ടി തീ​രു​മാ​നി​ച്ചു. ശ​നി​യാ​ഴ്ച ചേ​ർ​ന്ന പാ​ർ​ട്ടി യോ​ഗ​ത്തി​നു ശേ​ഷ​മാ​യി​രു​ന്നു തീ​രു​മാ​നം. പാ​ർ​ല​മെ​ന്‍റി​ൽ ബി​ല്ലി​നെ പി​ന്തു​ണ​ച്ചതിനു ശേഷമാണ് ആ​സാം ഗ​ണ പ​രി​ഷ​ത് (എ​ജി​പി) ഇപ്പോൾ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യ നി​ല​പാ​ട് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

“അസമിൽ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം നടപ്പാക്കാൻ ഞങ്ങൾ അനുവദിക്കില്ല. ഈ നിയമത്തിനെതിരെ ഞങ്ങൾ എസ്‌സിയെ സമീപിക്കും,” മുതിർന്ന എ‌ജി‌പി നേതാവ് രമേന്ദ്ര കലിത ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു.

“ഒരു പാർട്ടി പ്രതിനിധി ഉടൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും സന്ദർശിച്ച് സിഎബി പുനഃപരിശോധിക്കാൻ അഭ്യർത്ഥിക്കും. പ്രമുഖ സംഘടനകളായ എ‌എ‌എസ്‌യു, എ‌ജെ‌വൈ‌സി‌പി എന്നിവരുമായി സംസാരിച്ചതിന് ശേഷം മാത്രമേ നിയമത്തെ കുറിച്ച് തീരുമാനമെടുക്കാവൂ എന്നും ഞങ്ങൾ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു,” കലിത കൂട്ടിച്ചേർത്തു.

സ​ർ​ബാ​ന​ന്ദ സോ​നാ​വാ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബി​ജെ​പി സ​ഖ്യ സ​ർ​ക്കാ​രി​ലെ പ്ര​ധാ​ന സ​ഖ്യ​ക​ക്ഷി​യാ​ണ് എ​ജി​പി. സം​സ്ഥാ​ന മ​ന്ത്രി​സ​ഭ​യി​ൽ എ​ജി​പി​ക്ക് മൂ​ന്ന് മ​ന്ത്രി​മാ​രാ​ണു​ള്ള​ത്.

പാ​ർ​ല​മെ​ന്‍റി​ൽ ബി​ല്ലി​നെ എ​ജി​പി പി​ന്തു​ണ​ച്ചെ​ങ്കി​ലും പാ​ർ​ട്ടി​ക്കു​ള്ളി​ൽ ക​ടു​ത്ത എ​തി​ർ​പ്പാ​ണ് ഉ​ണ്ടാ​യ​ത്. നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​രും നേ​താ​ക്ക​ളും പാ​ർ​ട്ടി​യി​ൽ​നി​ന്നും രാ​ജി​വ​ച്ചു. നേ​താ​ക്ക​ള്‍ ജ​ന​ങ്ങ​ളു​ടെ വി​കാ​ര​ങ്ങ​ള്‍ മ​ന​സി​ലാ​ക്കു​ന്ന​തി​ല്‍ പ​രാ​ജ​യ​പ്പെ​ട്ടെ​ന്നാ​ണ് പ്ര​വ​ര്‍​ത്ത​ക​രു​ടെ പ​രാ​തി. ഇ​തോ​ടെ​യാ​ണ് എ​ജി​പി നി​ല​പാ​ട് മാ​റ്റി​യ​ത്.

അ​തി​നി​ടെ ബി​ജെ​പി അ​സം ഘ​ട​ക​ത്തി​ല്‍ നി​ന്ന് നി​ര​വ​ധി നേ​താ​ക്ക​ള്‍ പാ​ര്‍​ട്ടി വി​ട്ടു. മു​തി​ര്‍​ന്ന ബി​ജെ​പി നേ​താ​വും അ​സം പെ​ട്രോ​കെ​മി​ക്ക​ല്‍ ലി​മി​റ്റ​ഡ് ചെ​യ​ര്‍​മാ​നു​മാ​യ ജ​ഗ​ദീ​ഷ് ഭു​യ​ന്‍ പാ​ര്‍​ട്ടി അം​ഗ​ത്വ​വും ബോ​ര്‍​ഡ് സ്ഥാ​ന​വും രാ​ജി​വ​ച്ചു. ‘പൗ​ര​ത്വ​നി​യ​മം അ​സം ജ​ന​ത​യ്‌​ക്കെ​തി​രാ​ണ്. അ​തു​കൊ​ണ്ട് ഞാ​ന്‍ രാ​ജി​വ​യ്ക്കു​ന്നു. ഞാ​നും നി​യ​മ​ത്തി​നെ​തി​രെ ജ​ന​ങ്ങ​ള്‍​ക്കൊ​പ്പം രം​ഗ​ത്തി​റ​ങ്ങും.’-​രാ​ജി​വ​ച്ച ശേ​ഷം അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​സ​മി​ലെ പ്ര​ശ​സ്ത​ന ന​ട​നും അ​സം സി​നി​മ വി​ക​സ​ന കോ​ര്‍​പ്പ​റേ​ഷ​ന്‍ ചെ​യ​ര്‍​മാ​നു​മാ​യ ജ​തി​ന്‍ ബോ​റ​യും ര​വി ശർ​മ​യും ബി​ജെ​പി വി​ട്ടു. ‘അ​സം ജ​ന​ത​യാ​ണ് എ​ന്നെ ഞാ​നാ​ക്കി​യ​ത്. എ​ന്‍റെ ജ​ന​ത​ക്ക് വേ​ണ്ടി ഞാ​ന്‍ സ്ഥാ​ന​ങ്ങ​ള്‍ രാ​ജി​വ​യ്ക്കു​ക​യാ​ണ്’- ജ​തി​ന്‍ ബോ​റ പ​റ​ഞ്ഞു. മു​ന്‍ സ്പീ​ക്ക​ര്‍ പു​ല​കേ​ഷ് ബ​റു​വ​യും ബി​ജെ​പി​യി​ല്‍ നി​ന്ന് രാ​ജി​വ​ച്ചി​രു​ന്നു. ജ​മു​ഗു​രി​ഹ​ട്ട്, പ​ദ്മ ഹ​സാ​രി​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ ബി​ജെ​പി എം​എ​ല്‍​എ​മാ​രും രാ​ജി​വ​യ്ക്കു​മെ​ന്ന് അ​റി​യി​ച്ചു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Bjp ally asom gana parishad to move sc against citizenship act

Next Story
1300 കോടി വില വരുന്ന മയക്കുമരുന്നുമായി അന്താരാഷ്ട്ര സംഘം പിടിയില്‍Narcotics Control Bureau, നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ, international drugs cartel, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com