scorecardresearch

'പരാതിക്കാരിക്ക് റിപ്പോര്‍ട്ട് ലഭിക്കാന്‍ അവകാശമുണ്ട്'; ചീഫ് ജസ്റ്റിസിനെതിരായ ആരോപണത്തില്‍ മദന്‍ ബി ലോകൂര്‍

അന്വേഷണ റിപ്പോര്‍ട്ടിന്റെ കോപ്പി പരാതിക്കാരിക്ക് നല്‍കേണ്ടതായിരുന്നു എന്നും മുന്‍ ജഡ്ജിയായ മദന്‍ ബി ലോകൂര്‍ പറഞ്ഞു

അന്വേഷണ റിപ്പോര്‍ട്ടിന്റെ കോപ്പി പരാതിക്കാരിക്ക് നല്‍കേണ്ടതായിരുന്നു എന്നും മുന്‍ ജഡ്ജിയായ മദന്‍ ബി ലോകൂര്‍ പറഞ്ഞു

author-image
WebDesk
New Update
Ranjan Gogoi, Supreme Court

Chief Justice Ranjan Gogoi

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരായ ലൈംഗികാരോപണത്തില്‍ പരാതിക്കാരിക്ക് ശരിയായ രീതിയില്‍ പരിഗണന ലഭിച്ചില്ലെന്ന് സുപ്രീം കോടതി മുന്‍ ജസ്റ്റിസ് മദന്‍ ബി ലോകൂര്‍. പക്ഷപാതരഹിതമായി അല്ല സുപ്രീം കോടതി നിയോഗിച്ച് ആഭ്യന്തര അന്വേഷണ സമിതി പരാതിക്കാരിയോട് പെരുമാറിയതെന്നും അദ്ദേഹം പറഞ്ഞു. ചീഫ് ജസ്റ്റിസിനെതിരെ അന്വേഷണം നടത്തിയ ആഭ്യന്തര സമിതി അന്വേഷണ റിപ്പോര്‍ട്ടിന്റെ കോപ്പി പരാതിക്കാരിക്ക് നല്‍കാത്തതിലും മദന്‍ ബി ലോകൂര്‍ അതൃപ്തി പ്രകടിപ്പിച്ചു.

Advertisment

Madan B Lokur മദൻ ബി ലോകൂർ

Read More: ചീഫ് ജസ്റ്റിസിന് ക്ലീന്‍ ചിറ്റ് നല്‍കിയ റിപ്പോര്‍ട്ടിന്റെ കോപ്പി ആവശ്യപ്പെട്ട് പരാതിക്കാരി

അന്വേഷണ റിപ്പോര്‍ട്ടിന്റെ കോപ്പി പരാതിക്കാരിക്ക് നല്‍കേണ്ടതായിരുന്നു എന്നും മുന്‍ ജഡ്ജിയായ മദന്‍ ബി ലോകൂര്‍ പറഞ്ഞു. പരാതിക്കാരിക്ക് അന്വേഷണ റിപ്പോര്‍ട്ടിന്റെ കോപ്പി നല്‍കുന്നതില്‍ നിയമപരമായി തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ പരസ്യമായി വാർത്താസമ്മേളനം നടത്തിയ നാല് ജഡ്ജിമാരിൽ ഒരാളാണ് ജസ്റ്റിസ് മദൻ ബി ലോകൂർ. ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയും അന്ന് വാർത്താസമ്മേളനം നടത്തിയ സംഘത്തിലുണ്ടായിരുന്നു.

publive-image

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരായ ലൈംഗികാരോപണ പരാതിയില്‍ ക്ലീന്‍ ചിറ്റ് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ കോപ്പി തനിക്ക് ലഭിക്കണമെന്ന് പരാതിക്കാരി നേരത്തെ ആവശ്യപ്പെട്ടിരുന്നു. സുപ്രീം കോടതിയിലെ ആഭ്യന്തര അന്വേഷണ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ എന്താണ് പറഞ്ഞിരിക്കുന്നതെന്ന് അറിയാന്‍ പരാതിക്കാരിയായ തനിക്ക് അവകാശമുണ്ടെന്ന് യുവതി വാദിച്ചു. അന്വേഷണ റിപ്പോര്‍ട്ടിന്റെ കോപ്പി നല്‍കാത്തത് നീതി നിഷേധമാണെന്ന് പരാതിക്കാരി അവകാശപ്പെട്ടു. ചീഫ് ജസ്റ്റിസിനെതിരായ പരാതി നിലനില്‍ക്കില്ലെന്ന് പറഞ്ഞാണ് മൂന്നംഗ അന്വേഷണ സമിതി സുപ്രീം കോടതിയിലെ മുന്‍ ജീവനക്കാരി നല്‍കിയ ലൈംഗികാരോപണ പരാതി തള്ളിയത്.

Advertisment

ആരോപണങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് പറഞ്ഞാണ് മൂന്നംഗ അന്വേഷണ കമ്മിറ്റി തിങ്കളാഴ്ച പരാതി തള്ളിയത്. ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ അധ്യക്ഷനായ കമ്മിറ്റിയില്‍ വനിതാ ജഡ്ജിമാരായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര, ഇന്ദിര ബാനര്‍ജി എന്നിവരുമുണ്ടായിരുന്നു.

Supreme Court Chief Justice Of India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: