/indian-express-malayalam/media/media_files/2025/11/04/coimbatore-rape-case-2025-11-04-09-02-08.jpg)
പ്രതികളുടെ ആക്രമണത്തിൽ കൈയ്ക്ക് പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ചെന്നൈ: നാടിനെ നടുക്കിയ കോയമ്പത്തൂർ കൂട്ടബലാത്സംഗ കേസിൽ പ്രതികൾ അറസ്റ്റിൽ. കോയമ്പത്തൂർ അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം കോളേജ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തത സംഭവത്തിലാണ് മൂന്നു പേരെ പ്രത്യേക പൊലീസ് സംഘം പിടികൂടിയത്. പൊലീസിനെ ആക്രമിച്ച പ്രതികളെ കാലിൽ വെടിവെച്ച് കീഴ്പ്പെടുത്തുകയായിരുന്നു.
ഗുണ, കറുപ്പസാമി, കാളീശ്വരൻ എന്നിവരാണ് പിടിയിലായത്. ഗുണയുടെ ഒരു കാലിനും കറുപ്പസാമിയുടെയും കാളീശ്വരന്റെയും രണ്ടു കാലുകൾക്കും വെടിയേറ്റതായാണ് വിവരം. പ്രാഥമിക അന്വേഷണത്തിൽ അറസ്റ്റിലായ മൂന്ന് പ്രതികളും ശിവഗംഗ ജില്ലയിൽ നിന്നുള്ളവരാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. പ്രതികൾ കോയമ്പത്തൂരിലെ ഇരുകൂറിൽ വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്.
Also Read: കോയമ്പത്തൂരിൽ കോളേജ് വിദ്യാർത്ഥിനിയെ കാറിൽനിന്നു തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു
കറുപ്പസാമിയും കാളീശ്വരനും സഹോദരങ്ങളാണ്. മൂന്നു പേർക്കുമെതിരെ കൊലപാതകം, കവർച്ച തുടങ്ങി നിരവധി കേസുകൾ നിലവിലുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കോയമ്പത്തൂരിലെ തുടിയല്ലൂരിനടുത്തുള്ള വെള്ളക്കിണർ പ്രദേശത്തെ ക്ഷേത്രത്തിനു സമീപം മൂന്നു പ്രതികളും ഒളിച്ചു കഴിയുകയാണെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മൂന്നുപേരും പിടിയിലാകുന്നത്.
ഇന്ന് പുലർച്ചെയോടെയാണ് പൊലീസ് പ്രദേശം വളഞ്ഞത്. പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചതോടെയാണ് പ്രതികള്‍ക്കുനേരെ വെടിവെട്ടത്. ഒളിപ്പിച്ചുവെച്ച വടിവാൾ ഉപയോഗിച്ചായിരുന്നു പ്രതികൾ പൊലീസിനെ ആക്രമിച്ചത്. പെട്ടെന്നുണ്ടായ ആക്രമണത്തിൽ, ഹെഡ് കോൺസ്റ്റബിൾ ചന്ദ്രശേഖറിന്റെ ഇടതു കൈത്തണ്ടയിൽ ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനെയും പ്രതികളെയും കോയമ്പത്തൂർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു കോയമ്പത്തൂരിലെ സ്വകാര്യ കോളേജിലെ വിദ്യാര്‍ഥിനിയായ 20 കാരി ബലാത്സംഗത്തിനിരയായത്. വിമാനത്താവളത്തിനു സമീപമുള്ള ആളൊഴിഞ്ഞ, വെളിച്ചമില്ലാത്ത സ്ഥലത്തവച്ചായിരുന്നു അതിക്രമം നടന്നത്. പ്രദേശത്ത് സിസിടിവി ഉണ്ടായിരുന്നല്ല. ആൺ സുഹൃത്തിനൊപ്പം കാറിലിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തുകയായിരുന്നു. ആൺസുഹൃത്തിനെ കത്തികാണിച്ച് ഭീഷണിപ്പെടുത്തുകയും തടയാൻ ശ്രമിച്ചപ്പോൾ ആക്രമിക്കുകയും ചെയ്തു. യുവാവിന്റെ തലയ്ക്ക് വടിയും കല്ലും ഉപയോഗിച്ച് മർദിച്ചതായി പൊലീസ് പറഞ്ഞു.
പെൺകുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുരുതരമായി പരിക്കേറ്റ ആൺസുഹൃത്ത് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികളെ എത്രയും വേഗം പിടികൂടാൻ ഏഴു പ്രത്യേക സംഘങ്ങൾ രൂപീകരിച്ചിരുന്നു.
Read More: മുംബൈ മുതൽ കാഞ്ചീപുരംവരെ; അനിൽ അംബാനി ഗ്രൂപ്പിന്റെ 3,000 കോടി രൂപയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us