/indian-express-malayalam/media/media_files/uploads/2021/07/Karnataka-Chief-Minister-B-S-Yediyurappa.jpeg)
ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ ഇന്ന് രാജിവയ്ക്കും. ബിജെപി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ദിനത്തിലാണ് അദ്ദേഹം രാജി പ്രഖ്യാപനം നടത്തിയത്. ഇന്ന് ഉച്ചയ്ക്ക് ശേഷം കര്‍ണാടക ഗവര്‍ണര്‍ തവാർ ചന്ദ് ഗെലോട്ടിന് രാജിക്കത്ത് കൈമാറും.
ബിജെപിക്കായി ആദ്യം കര്‍ണാടകയില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്തേക്കുറിച്ച് അദ്ദേഹം ചടങ്ങില്‍ ഓര്‍ത്തെടുത്തു. "കാറുകള്‍ ഒന്നുമില്ലാതിരുന്ന സമയമാണ്. സൈക്കിള്‍ ചവിട്ടിയാണ് പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയിരുന്നത്. ചുരുക്കം ചിലര്‍ മാത്രമായിരുന്നു പാര്‍ട്ടിയില്‍ അന്ന് ഉണ്ടായിരുന്നത്," യെഡിയൂരപ്പ പറഞ്ഞു.
"നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി രാജ്യത്ത് വീണ്ടും അധികാരത്തിലെത്തണമെന്നത് എന്റെ വലിയ സ്വപ്നമായിരുന്നു," യെഡിയൂരപ്പ കൂട്ടിച്ചേര്‍ത്തു.
75 വയസ് കഴിഞ്ഞവര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമാനങ്ങള്‍ നല്‍കാറില്ലത്തതിനാലാണ് രാജി. പ്രായപരിധി കഴിഞ്ഞിട്ടും യെഡിയൂരപ്പയ്ക്ക് പാര്‍ട്ടി അവസരം നല്‍കിയിരുന്നു. 75 വയസ് കഴിഞ്ഞവര്‍ക്ക് പാര്‍ട്ടിയില്‍ ഒരു സ്ഥാനവും നല്‍കുന്നില്ലെന്ന് നിങ്ങള്‍ മനസിലാക്കണം. എന്റെ പ്രവര്‍ത്തനത്തെ ബഹുമാനിച്ചുകൊണ്ട് 78-ാം വയസിലും എനിക്ക് അവസരം നല്‍കി, യെഡിയൂരപ്പ കഴിഞ്ഞ ദിവസം ബംഗലൂരുവില്‍ പറഞ്ഞു.
യെഡിയൂരപ്പ മികച്ച പ്രകടനമാണ് കര്‍ണാടകയില്‍ നടത്തുന്നതെന്ന് ബിജെപി ദേശിയ അധ്യക്ഷന്‍ ജെ.പി.നദ്ദ ഇന്നലെ വ്യക്തമാക്കിയിരുന്നു. യെഡിയൂരപ്പയുടെ രാജി അഭ്യൂഹം തള്ളുന്ന തരത്തിലായിരുന്നു നദ്ദയുടെ പ്രതികരണം.
Also Read: ‘യെദ്യൂരപ്പ മികച്ച പ്രവർത്തനം കാഴ്ചവച്ചു;’ കർണാടക സർക്കാരിലെ നേതൃമാറ്റ സാധ്യത തള്ളി ജെ പി നദ്ദ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.