/indian-express-malayalam/media/media_files/uploads/2020/12/Pfizer-Vaccine.jpg)
ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് വാക്സിന്റെ അടിയന്തിര ഉപയോഗത്തിന് അനുമതി തേടി ആഗോള മരുന്ന് നിർമ്മാണ കമ്പനിയായ ഫൈസർ. യുകെയിലും ബഹ്‌റൈനിലും അനുമതി നേടിയതിനു പിന്നാലെയാണ് ഫൈസർ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയെ (ഡിസിജിഐ) സമീപിച്ചിരിക്കുന്നത്. അടിയന്തരമായി വാക്‌സിന്‍ വിതരണത്തിന് അനുമതി തേടി ഡിസംബര്‍ നാലിനാണ് ഫോം സിടി 18 പ്രകാരം ഫൈസര്‍ അപേക്ഷ നല്‍കിയത്.
പരീക്ഷണത്തില്‍ 95 ശതമാനം ഫലം കണ്ടതായി അവകാശപ്പെടുന്ന വാക്‌സിനാണ് ഫൈസര്‍. മരുന്ന് ഇറക്കുമതി ചെയ്യാനും ഇന്ത്യയില്‍ വിതരണം ചെയ്യാനുമുള്ള അനുമതി ചോദിച്ചാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. ബ്രിട്ടനും ബഹ്‌റൈനും ഫൈസറിന് ഇതിനകം അനുമതി നല്‍കിയിട്ടുണ്ട്.
അതേസമയം അനുമതി നൽകിയാലും വാക്‌സിന്‍ മൈനസ് 70 ഡിഗ്രിയില്‍ സൂക്ഷിക്കേണ്ടി വരുമെന്നുളളതാണ് ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി.
അഞ്ച് കോവിഡ് പ്രതിരോധ വാക്‌സിനുകളാണ് ഇന്ത്യയിലടക്കം പരീക്ഷണ ഘട്ടത്തിലുള്ളത്. ഐസിഎംആറിന്റെ സഹകരണത്തോടെ വികസിപ്പിച്ചെടുത്ത ഭാരത് ബയോടെക്കിന്റെ വാക്‌സിനും ഓസ്ഫോർഡിന്റെ അസ്ട്രാസെനക വാക്‌സിനും അവസാനഘട്ട പരീക്ഷണത്തിലാണ്.
ജർമൻ പങ്കാളിയായ ബയോൻ ടെക്കുമായി ചേർന്ന് നടത്തിയ ക്ലിനിക്കൽ ട്രയലിൽ വാക്സിന് ഗൗരവമേറിയ പാർശ്വഫലങ്ങൾ ഉള്ളതായി കണ്ടെത്തിയിന്ന് ഫൈസർ വ്യക്തമാക്കിയിരുന്നു.
Read More: വാക്സിൻ കുത്തിവച്ച ഹരിയാന ആരോഗ്യമന്ത്രിക്ക് കോവിഡ് പോസിറ്റീവ്
ഭാരത് ബയോടെക് നിർമിക്കുന്ന കോവിഡ് വാക്സിൻ പരീക്ഷണത്തിന് വിധേയനായ ഹരിയാന ആരോഗ്യമന്ത്രി അനിൽ വിജിന് കോവിഡ് പോസിറ്റീവായി. കോവാക്‌സിൻ ആണ് മന്ത്രി സ്വീകരിച്ചത്. വാക്സിന്റെ മൂന്നാംഘട്ട മനുഷ്യ പരീക്ഷണത്തിന്റെ ഭാഗമായാണ് അനിൽ വിജ് കുത്തിവയ്‌പ്പെടുത്തത്. ഏകദേശം 25,000 ത്തോളം പേർ ഈ പരീക്ഷണത്തിന്റെ ഭാഗമായിരുന്നു. നവംബർ 20 നായിരിന്നു കുത്തിവയ്‌പ്പ്. ഹരിയാനയിൽ നിന്ന് 400 പേർ വാക്സിൻ പരീക്ഷണത്തിൽ പങ്കെടുത്തു. അതിൽ ആദ്യ വ്യക്തിയായിരുന്നു 67 കാരനായ അനിൽ വിജ്. വാക്സിൻ കുത്തിവയ്‌പ്പെടുത്ത ശേഷം സ്ഥിരമായി അദ്ദേഹം ഓഫീസിൽ പോയിരുന്നു.
അതേസമയം, മൂന്ന് വാക്സിനുകൾ ഇന്ത്യയിലെ ക്ലിനിക്കൽ പരീക്ഷണങ്ങളുടെ വിവിധ ഘട്ടങ്ങളിലാണെന്നും ഏതാനും ആഴ്ചകൾക്കുള്ളിൽ കോവിഡ് -19 വാക്സിൻ തയ്യാറാകുമെന്നാണ് വിദഗ്ധർ പ്രതീക്ഷിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
കോവിഡ് -19 സാഹചര്യം, വാക്സിനുമായി ബന്ധപ്പെട്ട വെല്ലുവിളികൾ, മുന്നോട്ടുള്ള വഴി എന്നിവയെക്കുറിച്ച് എല്ലാ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളുമായി നടത്തിയ വെർച്വൽ കൂടിക്കാഴ്ചയിലാണ് മോദി ഇക്കാര്യം പറഞ്ഞത്. പൊതുജനാരോഗ്യത്തിനാണ് പ്രഥമ പരിഗണനയെന്ന് ആവർത്തിച്ച പ്രധാനമന്ത്രി വാക്സിൻ വിലയും വിതരണവും സംബന്ധിച്ച് സംസ്ഥാനങ്ങളുമായി ചർച്ചകൾ നടക്കുന്നുവെന്നും പറഞ്ഞു. വാക്സിൻ വിതരണത്തിൽ മുൻഗണന നൽകുക കോവിഡ് ഫ്രണ്ട് ലൈൻ വർക്കർമാർക്കും ഗുരുതരമായ രോഗങ്ങളുള്ളവരും വയോധികരും അടക്കമുള്ളവർക്കും ആയിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. വാക്സിനിന്റെ വിതരണം, വില എന്നിവയുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളുമായി ചർച്ച തുടരുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.