/indian-express-malayalam/media/media_files/uploads/2023/03/exam.jpg)
Representative Image
പുതിയ നാഷനൽ കരിക്കുലം ഫ്രെയിംവർക്ക് (എൻസിഎഫ്) തയ്യാറാക്കുന്നതിനായി കേന്ദ്ര സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി വർഷത്തിൽ രണ്ട് ബോർഡ് പരീക്ഷകളും 12-ാം ക്ലാസിന് സെമസ്റ്റർ സംവിധാനവും ശുപാർശ ചെയ്യാൻ സാധ്യത. സ്കൂൾ ബോർഡുകളിലുടനീളം 11, 12 ക്ലാസുകളിലെ ആർട്സ്, കൊമേഴ്സ്, സയൻസ് എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള കോഴ്സുകളിലെ വേർതിരിവ് ചുരുക്കി, വിദ്യാർഥികൾക്ക് ഈ വിഷയങ്ങളെ പരസ്പരം ബന്ധപ്പെടുത്തി പഠിക്കാൻ കഴിയുന്ന തരത്തിലുള്ള കോഴ്സ് സമിതി ശുപാർശ ചെയ്തേക്കാം.
ഐ എസ് ആർ ഒ മുൻ ചെയർപേഴ്സൺ കെ. കസ്തൂരിരംഗന്റെ കീഴിലുള്ള 12 അംഗ സ്റ്റിയറിങ് കമ്മിറ്റി തയാറാക്കിയ ശുപാർശകൾ അംഗീകരിച്ചാൽ ഒൻപത്, പത്ത് ക്ലാസുകളുടെ ഘടനയിലും മാറ്റം വന്നേക്കാം. അത് പ്രകാരം, സി ബി എസ് ഇ വിദ്യാർത്ഥികൾ എട്ട് പേപ്പറുകൾ ജയിക്കേണ്ടി വരുംചെയ്യേണ്ടി വരും. നിലവിൽ, സിബിഎസ്ഇ ഉൾപ്പെടെ മിക്ക ബോർഡുകളിലും പത്താം ക്ലാസ് വിദ്യാർഥികൾ അഞ്ച് വിഷയങ്ങളിൽ ജയിച്ചാൽ മതിയാകും.
12-ാം ക്ലാസിൽ വർഷത്തിൽ രണ്ടുതവണ ബോർഡ് പരീക്ഷകൾ നടത്തുന്നത് വിദ്യാർത്ഥികൾക്ക് കോഴ്‌സ് പൂർത്തിയാക്കി പരീക്ഷയ്ക്ക് തയ്യാറാകാൻ സഹായകമാകും. പുതിയ ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) 2020ൽ നിർദ്ദേശിച്ചിരിക്കുന്ന പ്രകാരം 'ഓൺ ഡിമാൻഡ്' പരീക്ഷകൾ സുഗമമാക്കുന്നതിലേക്ക് സിസ്റ്റം ക്രമേണ നീങ്ങുമെന്ന് ഇപ്പോഴത്തെ ചർച്ചകളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നു.
എൻസിഎഫിന്റെ കരട് രേഖ ഏകദേശം തയാറായിക്കഴിഞ്ഞുവെന്നും അത് പൊതുജനങ്ങളുടെ പ്രതികരണങ്ങൾക്കായി ഉടൻ അപ്‌ലോഡ് ചെയ്യുമെന്ന് അറിയിച്ചു. 2005ൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാരിന്റെ കാലത്താണ് എൻസിഎഫ് അവസാനമായി പരിഷ്കരിച്ചത്.
എൻ സി ഇ ആർ ടി പുറത്തിറക്കിയതും സിബിഎസ്‌ഇയുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന സ്‌കൂളുകളിൽ പഠിപ്പിക്കുന്നതുമായ പാഠപുസ്തകങ്ങളിലും പുതിയ എൻസിഎഫിനെ അടിസ്ഥാനമാക്കി മാറ്റങ്ങൾ വരും. പാഠ്യവിഷയങ്ങളുടെ തിരഞ്ഞെടുപ്പ്, അധ്യാപന രീതി, എൻഇപി ചട്ടക്കൂടിനെ അടിസ്ഥാനമാക്കിയുള്ള വിലയിരുത്തൽ എന്നിവ ഉൾപ്പെടെ ക്ലാസിന്റെ വിവിധ വശങ്ങളും ഇത് പുനഃക്രമീകരിക്കും.
നിലവിൽ, സിബിഎസ്ഇ 12-ാം ക്ലാസ് വിദ്യാർത്ഥികൾ കുറഞ്ഞത് അഞ്ച് വിഷയങ്ങളിലും പരമാവധി ആറ് വിഷയങ്ങളിലും ബോർഡ് പരീക്ഷ എഴുതുന്നു. ഇവർക്ക് മൾട്ടി ഡിസിപ്ലിനറി വിദ്യാഭ്യാസം നേടാനുള്ള സാധ്യത കുറവാണ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ, ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി എന്നിവയുടെ കോബിനേഷൻ തിരഞ്ഞെടുത്ത വിദ്യാർഥിക്ക് ഒരേസമയം ചരിത്രമോ പൊളിറ്റിക്കൽ സയൻസോ പഠിക്കാൻ കഴിയില്ല. എന്നാൽ എൻഇപി വിഭാവനം ചെയ്യുന്ന നിർദ്ദിഷ്ട സംവിധാനത്തിന് കീഴിൽ, ഹ്യുമാനിറ്റീസ്, സയൻസ് എന്നിവയ്ക്കിടയിൽ " കാര്യമായ വേർതിരിവ്" ഇല്ലാത്തതിനാൽ അത് സാധ്യമാകുമെന്ന് ഈ പറയുന്നു.
11-12 ക്ലാസുകളിൽ വിദ്യാർത്ഥികൾ 16 "ചോയ്‌സ് അടിസ്ഥാനമാക്കിയുള്ള കോഴ്‌സുകൾ" പൂർത്തിയാക്കണമെന്ന് എൻ സി എഫിന്റെ സ്റ്റിയറിംഗ് കമ്മിറ്റി നിർദ്ദേശിക്കാനുള്ള സാധ്യതയുണ്ട്. "അതുവഴി, ഫിസിക്സ്, ചരിത്രം, ഗണിതം എന്നിവ പഠിക്കാനുള്ള സ്വാതന്ത്ര്യം വിദ്യാർഥിക്ക് ലഭിക്കും," എന്ന് കമ്മിറ്റിയുമായി ബന്ധപ്പെട്ട പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത വ്യക്തി പറഞ്ഞു.
ഹ്യുമാനിറ്റീസ്, സയൻസ്, സോഷ്യൽ സയൻസ്, മാത്‌സ് ആൻഡ് കംപ്യൂട്ടിങ്, വൊക്കേഷണൽ എജ്യുക്കേഷൻ, സ്‌പോർട്‌സ്, ഇന്റർ ഡിസിപ്ലിനറി മേഖലകൾ എന്നിങ്ങനെ എട്ട് പാഠ്യപദ്ധതി മേഖലകൾ കമ്മിറ്റി കണ്ടെത്തിയതായി അറിയുന്നു. ഉദാഹരണത്തിന്, ഒരു സ്കൂളിനു ഹ്യുമാനിറ്റീസിനു കീഴിൽ, ലാംഗ്വേജ്, ലിറ്ററേച്ചർ, ഫിലോസഫി എന്നിവ വിഷയങ്ങളായി നൽകാൻ കഴിയും. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവ സയൻസ് കരിക്കുലത്തിലും ഹിസ്റ്ററി, ജ്യോഗ്രഫി, പൊളിറ്റിക്കൽ സയൻസ്, സൈക്കോളജി, ഇക്കണോമിക്‌സ്, സോഷ്യോളജി എന്നിവ ഹ്യുമാനിറ്റീസിനു കീഴിലും നൽകും.
വിദ്യാർത്ഥി മൂന്ന് പാഠ്യപദ്ധതി മേഖലകളിൽ വ്യാപിച്ചുകിടക്കുന്ന 16 ചോയ്സ് അടിസ്ഥാനമാക്കിയുള്ള കോഴ്സുകൾ പഠിക്കേണ്ടതുണ്ട്. അങ്ങനെ ഒരു വിദ്യാർത്ഥിക്ക് ഹ്യുമാനിറ്റീസ്, മാത്സ്, കംപ്യൂട്ടിംഗ്, സയൻസ് എന്നിവയിലുടനീളമുള്ള 16 ചോയ്സ് അടിസ്ഥാനമാക്കിയുള്ള കോഴ്സുകൾ പൂർത്തിയാക്കാൻ സാധിക്കും. "തിയറി പ്രകാരം ഈ നിർദേശങ്ങൾ സാധ്യമാണ്. എന്നാൽ വിദ്യാർഥികൾ ഉന്നതവിദ്യാഭ്യാസത്തിലേക്ക് പ്രവേശിക്കുന്നത് എങ്ങനെയെന്ന നിലവിലെ യാഥാർത്ഥ്യങ്ങൾ കണക്കിലെടുത്ത് ഇത് നടപ്പാക്കാൻ കഴിയുമോയെന്ന് കണ്ടറിയണം. സയൻസ്-കൊമേഴ്‌സ്-ആർട്സ് വേർതിരിവ് സർവകലാശാലകൾ തുടരുകയാണെങ്കിൽ, സ്‌കൂൾ വിദ്യാഭ്യാസത്തിലെ മൾട്ടിഡിസിപ്ലിനറി പ്രാവർത്തികമാകില്ല. വാസ്തവത്തിൽ, വിദ്യാർത്ഥികൾ ആ ചോയ്സ് തിരഞ്ഞെടുക്കില്ല, ”ഒരു കമ്മിറ്റി അംഗം പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.