/indian-express-malayalam/media/media_files/uploads/2019/12/Police-1.jpg)
ലക്‌നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരോട് പാക്കിസ്ഥാനിലേക്ക് പോകാന്‍ ആവശ്യപ്പെട്ട് മീററ്റ് എസ്‌പി. മീററ്റില്‍ നടന്ന പ്രതിഷേധത്തെ നേരിടുമ്പോഴാണ് പൊലീസ് ഉദ്യോഗസ്ഥന്റെ വിവാദ പരാമര്‍ശം. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
"പ്രതിഷേധിക്കുന്നവരോട് പാക്കിസ്ഥാനിലേക്ക് പോകാന്‍ പറയൂ. നിങ്ങള്‍ ഇവിടെ നിന്ന് ഭക്ഷണം കഴിക്കുന്നു, പക്ഷേ, കൂറ് കാണിക്കുന്നത് മറ്റൊരു നാടിനു വേണ്ടിയാണ്. നിങ്ങള്‍ക്ക് ഇവിടെ ജീവിക്കാന്‍ താല്‍പര്യമില്ലെങ്കില്‍ പാക്കിസ്ഥാനിലേക്ക് പോയിക്കോളൂ. ഇപ്പോള്‍ നടത്തുന്ന എല്ലാ പ്രതിഷേധങ്ങള്‍ക്കും നിങ്ങള്‍ വലിയ വില കൊടുക്കേണ്ടി വരും. നിങ്ങളുടെ വീടുകളിലെ എല്ലാവരെയും അറസ്റ്റ് ചെയ്യും." എസ്‌പി അഖിലേഷ് എന്‍ സിങ് പറഞ്ഞു.
അതേസമയം, പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് ഇപ്പോഴും പ്രതിഷേധം തുടരുകയാണ്. പൗരത്വ നിയമത്തിനെതിരെ ജാമിയ വിദ്യാർത്ഥികളുടെ സമരം പതിനെട്ടാം ദിവസത്തിലേക്ക് കടന്നു. ഇന്നലെ യുപി ഭവൻ ഉപരോധിക്കാൻ എത്തിയ വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തതുമായി ബന്ധപ്പെട്ട് ഇന്ന് ക്യാംപസിന് മുന്നിൽ വിദ്യാർഥികൾ പ്രതിഷേധം തുടരും.
Read Also: Horoscope Today December 28, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
പൗരത്വ ഭേദഗതി നിയമത്തിനെതിരെ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധ പരിപാടികളെല്ലാം സംഘർഷത്തിലാണ് കലാശിച്ചത്. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ.മുഹമ്മദ് റിയാസ്, ഡൽഹി മുൻ എംപി ഉദിത് രാജ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധത്തില്‍ നിരവധിപേര്‍ പങ്കെടുത്തിരുന്നു. പ്രതിഷേധം അക്രമാസക്തമായതോടെ പൊലീസ് ബലംപ്രയോഗിക്കാന്‍ ആരംഭിച്ചു.
പെൺകുട്ടികളെയടക്കം പൊലീസ് ബലം പ്രയോഗിച്ച് മാറ്റി. ജെഎൻയു വിദ്യാർഥി നേതാവ് സുഭാഷ്‌ചന്ദ്രയും കസ്റ്റഡിയിലായി. മന്ദിർ മാർഗിലേക്ക് വിദ്യാർഥികളുമായി വന്ന ബസുകൾ കസ്റ്റഡിയിലെടുത്തു. സിആർപിഎഫും ഡൽഹി പൊലീസും ഉൾപ്പെടെ വിദ്യാർഥികളെ ബലം പ്രയോഗിച്ച് നീക്കി. കേന്ദ്ര സർക്കാരിനെതിരെ മരണംവരെ പോരാടുമെന്ന് അറസ്റ്റിന് ശേഷം മുഹമ്മദ് റിയാസ് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.