പുതിയ ആശയങ്ങള്‍ നല്‍കുന്ന ഗ്രഹമായ ബുധനിലേക്ക് നോക്കേണ്ട സമയമാണ്. ആകാശവിസ്മയങ്ങളുടെ അടുത്ത ഘട്ടത്തിലേക്ക് നമ്മുടെ ശ്രദ്ധ തിരിക്കുകയും വിജയിക്കാനുള്ള ദൃഢനിശ്ചയത്തിന് ആക്കം കൂട്ടുകയും ചെയ്യും. പെട്ടെന്ന് പണമുണ്ടാക്കാനുള്ള കുറുക്കുവഴികള്‍ എന്നതിനേക്കാള്‍ ഗൌരവുമുള്ളതും ആദര്‍ശമുളളതുമായിരിക്കണം ലക്ഷ്യമെന്നാണ് പൊതുവെ നല്‍കുന്ന സന്ദേശം.
മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)
ഊഹക്കച്ചവടത്തിന് യോജിച്ച നിലയിലാണ് ഗ്രഹനിലയെന്നതിനാല്‍, നിങ്ങളുടെ മാനസീകാവസ്ഥയില്‍ മാറ്റങ്ങളുണ്ടായാല്‍ നേട്ടങ്ങളുണ്ടാക്കാനാകുന്ന സമയമാണ്. നിങ്ങളെ സംബന്ധിച്ച് അത് വൈകാരികമായ വെല്ലുവിളിയാണെന്നതിനാല്‍ മുന്നോട്ട് പോകുന്നതിന് ആത്മവിശ്വാസം കൂടിയേ തീരൂ. ഇതിനൊക്കെ മുന്നേ പങ്കാളികളുടെയും കൂടെ നില്‍ക്കുന്നവരുടെയും കണ്ണുകളിലൂടെ കൂടി കാര്യങ്ങളെ കാണാന്‍ ശ്രമിക്കുക.
ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)
ഇപ്പോഴനുഭവിക്കുന്ന വിഷമങ്ങള്‍ക്ക് മറ്റുള്ളവരെ പഴിക്കുക എന്നത് ലോകത്ത് എല്ലാവരും ചെയ്യുന്ന എളുപ്പ വഴിയാണ്. എന്തുതന്നെയായലും പരാജയത്തിന്‍റെ പകുതി കാരണം, വേണ്ട സമയത്ത് കാര്യങ്ങള്‍ പറയാത്ത നിങ്ങളുടെ സ്വഭാവം കൊണ്ട് കൂടിയാണ്. ആരെങ്കിലും ആത്മാര്‍ത്ഥമായ് നിങ്ങളുടെ കൂടെ നില്‍ക്കുന്നുണ്ടെങ്കില്‍ അവരോട് നല്ല രീതിയില്‍ പെരുമാറണം.
Read Also: ഏറ്റവും മനോഹരമായ കാര്യങ്ങള്‍ സ്‌പര്‍ശിക്കാന്‍ കഴിയില്ല; നിറവയറുമായി ദിവ്യ ഉണ്ണി
മിഥുനം രാശി (മേയ് 22- ജൂണ്‍ 21)
വരാനിരിക്കുന്ന പ്രതിസന്ധികളെ നേരിടാന്‍ ഒരിക്കല്‍ കൂടി നിങ്ങള്‍ തയ്യാറാവുക. ഇനി വരുന്നതൊക്കെ ഒരുതവണ അതിജീവിച്ച നിങ്ങളെ സംബന്ധിച്ച് ആത്മവിശ്വാസത്തോടെയിരിക്കുക എന്നതാണ് പ്രധാനം. ഒന്നുമില്ലെങ്കിലും, സംഭവിക്കാന്‍ പോകുന്നതിനെക്കുറിച്ച് ഒരു ധാരണയെങ്കിലും നിങ്ങള്‍ക്കുണ്ടാകും.
കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)
വീടിനും വീട്ടുകാര്യങ്ങള്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‍കേണ്ട സമയമാണ്. ജ്യോതിഷപരമായ് അനുകൂല സമയം നോക്കി നില്‍ക്കുന്നതിനേക്കാള്‍, ബന്ധങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ട് പോകുന്നതിനാവശ്യമായ പ്രായോഗിക കാര്യങ്ങള്‍ കണ്ടെത്തി ചെയ്യുന്നതാണ് ഉചിതം.
ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)
യാത്ര ചെയ്യുന്നതിനും ആശയങ്ങള്‍ കൈമാറുന്നതിനും യോജിച്ച സമയമാണ്. ഫോണുകളിലൂടെയും എഴുത്തുകളിലൂടെയും സന്ദര്‍ശനങ്ങളിലൂടെയും സുഹൃത്തുക്കളോടും ബന്ധുക്കളോടുമുള്ള ബന്ധം പുതുക്കുക. സാമ്പത്തീകമായ ഇടപാടുകളും തീരുമാനങ്ങളും നിര്‍ണായകമാണ്.എവിടെയാണെങ്കിലും എന്തുതന്നെയായാലും വസ്തുതകളെ ശരിയായ രീതിയില്‍ കൈകാര്യം ചെയ്യുന്നത് വരെ വിജയിക്കാനാകില്ല…
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
നിങ്ങള്‍ നന്നായ് പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും വ്യക്തിപരമായ ലക്ഷ്യങ്ങളിലേക്കെത്താന്‍ ഇനിയും സമയമായിട്ടില്ല. മുന്‍കൂട്ടി കാര്യങ്ങള്‍ ചെയ്യുന്ന ആളാണ് നിങ്ങളെങ്കില്‍, അടുത്ത ഒന്‍പത് മാസത്തെ കാര്യങ്ങള്‍ മുന്നില്‍ കണ്ട് പദ്ധതികള്‍ തയ്യാറാക്കുക. നിലവിലുള്ള ബന്ധങ്ങള്‍ വിലമതിക്കാനാവാത്തതിനാല്‍ അവ നന്നായ് കൊണ്ട് പോവുക.
തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)
ഇന്നത്തെ ദിവസം പൂര്‍ണമായും നിങ്ങളുടെ നിയന്ത്രണത്തിലാകേണ്ടതാണ്. അതിവൈകാരികത മാത്രമാണ് ഒരു പ്രതിബന്ധമായ് കാണുന്നത്. സര്‍ഗാത്മക പ്രവര്‍ത്തികള്‍ക്കും സാമൂഹ്യ ഇടപെടലുകള്‍ക്കും സമയമുണ്ടാകുമെങ്കിലും ഉള്ളിന്‍റെയുള്ളില്‍ മനസ്സിനെ സന്തോഷിപ്പിക്കുന്ന മറ്റെന്തോ കാര്യമാണ് നിങ്ങള്‍ തേടിക്കൊണ്ടിരിക്കുന്നത്. നിങ്ങളുടെ നര്‍മ്മബോധം കൈമോശം വരാതെ സൂക്ഷിക്കുന്നത്.
വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)
പൂര്‍ണമല്ലെങ്കിലും പൊതുവെ ഭാഗ്യമുള്ള രീതിയിലാണ് ഗ്രഹനില. ആത്മീയമായ വളര്‍ച്ചയ്ക്കുള്ള കാര്യങ്ങള്‍ ആവശ്യമായ സമയം നീക്കിവയ്ക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. വീടിനെ സംബന്ധിച്ച് ദീര്‍ഘകാലത്തേക്ക് ആവശ്യമായ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുക. അതുപോലെ തന്നെ മോശം ചിന്തകള്‍ നിങ്ങളെ ഭരിക്കാനനുവദിക്കരുത്.
ധനു രാശി (നവംബര്‍ 23-ഡിസംബർ 22)
വരുന്ന മാസങ്ങളില്‍ നിങ്ങളുടെ മനോഭാവത്തിനും തീരുമാനത്തിനും കൂടുതല്‍ വ്യക്തത വരും. ചുറ്റമുള്ള സൌഹൃദങ്ങളില്‍ നിന്നും മറ്റുള്ളവരുടെ ചിന്തയും കാഴ്ചയും വാക്കുകളുമൊക്കെ വരുന്ന രണ്ട് ദിവസം കൊണ്ട് മനസ്സിലാക്കാന്‍ കഴിയും. നിങ്ങള്‍ക്ക് നേട്ടം കൊണ്ടുവരുന്ന പുതിയ കാര്യങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുക.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
നിങ്ങളെ വിഷമിപ്പിക്കുകയോ ബുദ്ധിമുട്ടിപ്പുകയോ ചെയ്യുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുക. അതേസമയം നിങ്ങളുടെ ചുവടുകള്‍ ശരിയായ രീതിയിലാണെങ്കില്‍ വിചാരിക്കുന്നതില്‍ കൂടുതല്‍ നേട്ടങ്ങളും മൂല്യങ്ങളും കൊണ്ടുവരുന്ന രീതിയിലാണ് നക്ഷത്രങ്ങളുടെ സ്ഥാനം. മനസ്സാക്ഷിയുടെ സ്വരം ശ്രവിച്ച് മുന്നോട്ട് പോവുക.
കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)
കഴിഞ്ഞകാലങ്ങളില്‍ വൈകാരികമായുണ്ടായ തിരിച്ചടികളെ നിങ്ങള്‍ക്ക് അതിജീവിക്കാനാവും. അതുകൊണ്ട് തന്നെ അല്‍പം ശാന്തത കൈവരുകയും റൊമാന്‍റിക് സാമൂഹ്യ ജീവിതങ്ങളില്‍ കൂടുതല്‍ ഇടപെടാനാവുകയും ചെയ്യും. അടുത്ത രണ്ട് ദിവസങ്ങളിലെ ചെലവുകളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാക്കി കാര്യങ്ങള്‍ ക്രമീകരിക്കുക.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
ചിന്തകളും സ്വപ്നങ്ങളും കൂടിച്ചേര്‍ന്ന് നിങ്ങളുടെ ഭാവന കുറച്ച് കൂടി മഹത്തരമാകും. ചിന്തിക്കുന്നതിനെക്കുറിച്ചും കടന്നുപോകുന്ന അവസ്ഥയെക്കുറിച്ചും നിങ്ങള്‍ക്ക് നല്ല ബോധ്യമുണ്ടാകും. കലാകാരന്‍മാരെ സംബന്ധിച്ച് അനുയോജ്യമായ ദിവസമാണെങ്കിലും പ്രായോഗികമായ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ നന്നായ് ആലോചിച്ചില്ലെങ്കില്‍ വലിയ അബദ്ധങ്ങളില്‍ അകപ്പെടാനിടയുണ്ട്.