/indian-express-malayalam/media/media_files/uploads/2019/12/Bobde.jpg)
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ആശങ്ക അറിയിച്ച് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ. അതികഠിനമായ സാഹചര്യങ്ങളിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
പൗരത്വ ഭേദഗതി നിയമം ഭരണഘടനാപരം ആണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുമ്പോഴാണ് ചീഫ് ജസ്റ്റിസ് ഇങ്ങനെയൊരു പരാമര്‍ശം നടത്തിയത്. അടിയന്തരമായി ഹര്‍ജി പരിഗണിക്കമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് നിരാകരിച്ചു.
Read Also: വേദിയിൽ ‘റൗഡി ബേബി’യായി സായ് പല്ലവി; വൈറൽ വീഡിയോ
"പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് രാജ്യത്ത് ഒട്ടേറെ അക്രമ സംഭവങ്ങളും പ്രതിഷേധങ്ങളുമാണ് നടക്കുന്നത്. വളരെ കഠിനമായ സാഹചര്യങ്ങളിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. സമാധാനം കൊണ്ടുവരികയാണ് ആദ്യം വേണ്ടത്. നിയമം ഭരണഘടനാപരമാണെന്ന് പ്രഖ്യാപിക്കല്‍ അല്ല സുപ്രീം കോടതി ജോലി. മറിച്ച് നിയമത്തിന്റെ നിയമസാധുത പരിശോധിക്കുകയാണ് കോടതി ചെയ്യുന്നത്" ചീഫ് ജസ്റ്റിസ് പറഞ്ഞു.
ചീഫ് ജസ്റ്റിസിനു പുറമേ ജസ്റ്റിസുമാരായ ബി.ആര്‍.ഗവായ്, സൂര്യ കാന്ത് എന്നിവരടങ്ങിയ മൂന്നംഗ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. പൗരത്വ ഭേദഗതി നിയമത്തിന്റെ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളും അക്രമങ്ങളും അവസാനിച്ച ശേഷം പരിഗണിക്കാമെന്ന് ബഞ്ച് നിലപാടെടുത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.