നൃത്തം ചെയ്യുമ്പോൾ അതിലലിഞ്ഞു ചേരുന്ന, വേദിയുടെ മുഴുവൻ ഇഷ്ടവും ആരാധനയും ഏറ്റുവാങ്ങുന്ന നർത്തകിമാരിൽ ഒരാളാണ് സായ് പല്ലവി. അടുത്തിടെ ഒരു അവാർഡ് ചടങ്ങിനിടെ സ്വയം മറന്ന് നൃത്തം ചെയ്യുന്ന സായ് പല്ലവിയുടെ ഒരു വീഡിയോ ആണ് കഴിഞ്ഞ ഏതാനും ദിനങ്ങളിലായി സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവർന്നു കൊണ്ടിരിക്കുന്നത്. ‘അതിരനി’ലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള ക്രിട്ടിക് ചോയിസ് അവാർഡ് വാങ്ങാനെത്തിയതായിരുന്നു സായ്.

കറുത്ത ബ്ലൗസും ഗോൾഡൺ കളർ സാരിയും അണിഞ്ഞ് ബിഹൈൻഡ് വുഡ്സ് അവാർഡ് പുരസ്കാരവേദിയിൽ എത്തിയ സായ് പല്ലവി അവതാരകയുടെ അഭ്യർത്ഥന മാനിച്ചാണ് പോയവർഷത്തെ ഏറ്റവും ശ്രദ്ധേയമായ ‘മാരി 2’വിലെ റൗഡി ഡാൻസ് എന്ന ഗാനത്തിനൊപ്പം ചുവടുവെച്ചത്. നിവിൻ പോളി, ധനുഷ്, മഞ്ജു വാര്യർ, വിജയ് ദേവേരകൊണ്ട, ജ്യോതിക എന്നു തുടങ്ങി സൗത്ത് ഇന്ത്യയിലെ മുൻനിര താരങ്ങളുടെ സാന്നിധ്യത്തിലായിരുന്നു സായ് പല്ലവിയുടെ ഡാൻസ്.

പോയവർഷം യൂട്യൂബിൽ ഏറ്റവും കൂടുതൽ വ്യൂസ് നേടിയ ഗാനവും കൂടിയായിരുന്നു റൗഡി ബേബി. ചടുലനടനത്തിന്റെ ഉസ്താദായ പ്രഭുദേവയും ഡാൻസ് ചെയ്യുമ്പോൾ എനർജിയെന്നതിന്റെ പര്യായമായി മാറുന്ന സായ് പല്ലവിയും ചേർന്നപ്പോൾ ‘റൗഡി ബേബി’ യൂട്യൂബ് റെക്കോർഡുകളെയെല്ലാം അതിവേഗം പിന്നിലാക്കി കുതിക്കുകയായിരുന്നു.

Read more: എല്ലാം കിസ്‌മത്താണ് മോനേ: പത്ത് വർഷം മുൻപത്തെ തോൽവിയുടെ കണക്കു തീർത്ത് സായ് പല്ലവി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook