/indian-express-malayalam/media/media_files/uploads/2019/01/gogoi-ranjan-gogoi-004.jpg)
New Delhi: Chief Justice of India Ranjan Gogoi addresses the inaugural function of Constitution Day celebrations, in New Delhi, Monday, Nov. 26, 2018. (PTI Photo/Kamal Singh) (PTI11_26_2018_000023A)
ന്യൂഡല്‍ഹി: രാജ്യത്തെ കോടതികളില്‍ ലക്ഷകണക്കിന് കേസുകള്‍ കെട്ടികിടക്കുന്നതായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി. കഴിഞ്ഞ 50 വര്‍ഷത്തിലധികമായി തീരുമാനമാകാതെ കിടക്കുന്നത് എണ്ണമറ്റ കേസുകളാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഗുവാഹട്ടിയില്‍ പൊതുപരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ കോടതികളില്‍ കെട്ടികിടക്കുന്ന 90 ലക്ഷം സിവില്‍ കേസുകളില്‍ 20 ലക്ഷം എണ്ണത്തില്‍ സമന്‍സ് പോലും കൈമാറാന്‍ സാധിച്ചിട്ടില്ല എന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. 2.1 കോടി ക്രിമിനല്‍ കേസുകളില്‍ ഒരു കോടിയിലധികം കേസുകളിലും ഇതേ അവസ്ഥയാണ് എന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി പറഞ്ഞു.
രാജ്യത്താകമാനം 6,000 ജഡ്ജിമാരുടെ ഒഴിവുകള്‍ നികത്താന്‍ സുപ്രീം കോടതി തീരുമാനിച്ചിരുന്നെന്നും ഇതില്‍ 4,000 ഒഴിവുകള്‍ നികത്തിയെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. ബാക്കിയുള്ള 1,500 ഒഴിവുകളില്‍ നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ നിയമനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Read Also: ‘യേ ദോസ്‌തി’; നരേന്ദ്ര മോദിക്ക് ‘ഫ്രണ്ട്ഷിപ് ഡേ’ ആശംസകള്‍ അങ്ങ് ഇസ്രായേലില്‍ നിന്ന്
രാജ്യത്തെ ഹൈക്കോടതികളിലാകെ 1,079 ജഡ്ജിമാരുടെ തസ്തികകളാണ് ഉള്ളതെന്നും ഇതില്‍ 403 ഒഴിവുകള്‍ ഉണ്ടെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
കേസുകളില്‍ സമന്‍സ് നല്‍കാതിരുന്നാല്‍ എങ്ങനെ വിചാരണ ആരംഭിക്കാന്‍ സാധിക്കുമെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. സമന്‍സ് കൃത്യമായി നല്‍കാനുള്ള ഉത്തരവാദിത്തം സര്‍ക്കാര്‍ എക്‌സിക്യൂട്ടീവ് ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് വിരമിക്കാനുള്ള പ്രായം 62 ആണ്. ഇത് 65 ആയി ഉയര്‍ത്തണമെന്ന ആവശ്യം കേന്ദ്രം അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ചോദിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us