യേ ദോസ്‌തി: നരേന്ദ്രമോദിക്ക് ‘ഫ്രണ്ട്ഷിപ് ഡേ’ ആശംസകള്‍ അങ്ങ് ഇസ്രായേലില്‍ നിന്ന്

‘നമ്മുടെ വളരുന്ന സൗഹൃദവും കൂട്ടായ്മയും ഉയരങ്ങളില്‍ തൊടട്ടെ’ എന്ന വരികളും ട്വീറ്റിൽ ഉണ്ട്

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലോക സൗഹൃദ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് ഇസ്രായേല്‍. ഇന്ത്യയിലെ ഇസ്രായേല്‍ എംബസിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് സൗഹൃദ സന്ദേശം എത്തിയിരിക്കുന്നത്. ‘യേ ദോസ്തി, ഹം നഹീ തോഡേംഗേ’ എന്ന പ്രശസ്തമായ ഷോലെയിലെ ഹിന്ദി ഗാനവരികള്‍ക്കൊപ്പം ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ദൃശ്യങ്ങളടക്കമാണ് ട്വീറ്റ്

‘നമ്മുടെ വളരുന്ന സൗഹൃദവും കൂട്ടായ്മയും ഉയരങ്ങളില്‍ തൊടട്ടെ’ എന്ന വരികളും ട്വീറ്റിൽ ഉണ്ട്. ഇസ്രായേലിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണ പോസ്റ്ററുകളില്‍ നെതന്യാഹുവിനായി വോട്ട് അഭ്യര്‍ത്ഥിക്കുന്ന മോദിയുടെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി വിജയിച്ചപ്പോൾ ആദ്യം ആശംസകളുമായി എത്തിയത് നെതന്യാഹുവാണ്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Israel wishes friend ship day wishes narendra modi

Next Story
രാഹുലിന് പകരം ആര്?; കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഓഗസ്റ്റ് പത്തിന്Rahul Gandhi Congress
The moderation of comments is automated and not cleared manually by malayalam.indianexpress.com