scorecardresearch

വിദ്യാര്‍ത്ഥിനികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിപ്പിച്ചെന്ന കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

അന്വേഷണ നടപടികള്‍ അവസാനിച്ച ശേഷം പഞ്ചാബ് പൊലീസിന് കൈമാറും

അന്വേഷണ നടപടികള്‍ അവസാനിച്ച ശേഷം പഞ്ചാബ് പൊലീസിന് കൈമാറും

author-image
WebDesk
New Update
Student-Protest-1

ന്യൂഡല്‍ഹി: പഞ്ചാബിലെ സ്വകാര്യ സര്‍വകലാശാലയായ ചണ്ഡിഗഡ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിപ്പിച്ചെന്ന കേസില്‍ ഒരാള്‍ കൂടി അറസ്റ്റലായതായും മറ്റൊരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഹിമാചല്‍ ഡിജിപി സഞ്ജയ് കുണ്ടു ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ''കേസിലെ പ്രതികളെ ഞങ്ങള്‍ പിടികൂടി. അന്വേഷണ നടപടികള്‍ അവസാനിച്ച ശേഷം പഞ്ചാബ് പൊലീസിന് കൈമാറും. അവരുടെ അധികാരപരിധിയില്‍ കൂടിയാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്,'' സഞ്ജയ് കുണ്ടു പറഞ്ഞു.

Advertisment

കേസില്‍ നേരത്തെ പ്രതിയായ വിദ്യാര്‍ത്ഥിയില്‍ നിന്ന് നമ്പര്‍ ലഭിച്ച പഞ്ചാബ് പൊലീസിന്റെ സഹായത്തോടെയാണ് 31 വയസ്സുള്ള രണ്ടാം പ്രതിയെ ധല്ലിയില്‍ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പഞ്ചാബ് പൊലീസിന്റെ അഭ്യര്‍ത്ഥന പ്രകാരം മറ്റൊരു പ്രതിയോട് പിഎസ് ധല്ലിയില്‍ തങ്ങാന്‍ ആവശ്യപ്പെട്ടതായി ഡിജിപി പറഞ്ഞു. കേസില്‍ ഇയാളുടെ പങ്കാളിത്തം അന്വേഷിക്കാന്‍ പഞ്ചാബ് പൊലീസ് പ്രതിയെ പഞ്ചാബിലേക്ക് കൊണ്ടുപോയി. അവന്‍ ഷിംലയിലെ ധല്ലി സ്വദേശിയാണ്.

വാര്‍ഡന്‍ ചോദ്യം ചെയ്യുന്നതിനിടെയാണ് രണ്ടാം പ്രതി പ്രതിയായ വിദ്യാര്‍ത്ഥിനിയെ വിളിച്ചത്. ഇയാളുടെ നമ്പര്‍ തിരിച്ചറിയുന്നില്ലെന്നും താന്‍ മുമ്പ് സുഹൃത്തുമായി പങ്കുവെച്ച ചിത്രത്തിന്റെ സ്‌ക്രീന്‍ഷോട്ട് ഇയാള്‍ അയച്ചുകൊടുത്തുവെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു. എഫ്ഐആറില്‍ ഇയാളുടെ ഫോണ്‍ നമ്പര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

Advertisment

അതേസമയം സംഭവത്തില്‍ പ്രതിയായ വിദ്യാര്‍ത്ഥിനി സ്വന്തം വീഡിയോകള്‍ മാത്രമാണ് സുഹൃത്തുമായി പങ്കുവെച്ചതെന്നും മൊഹാലി എസ്എസ്പി വിവേക് ഷീല്‍ സോണി ഇന്നലെ പറഞ്ഞിരുന്നു. പെണ്‍കുട്ടിയുടെ ഫോണില്‍ നിന്ന് മറ്റ് പെണ്‍കുട്ടികളുടെ വീഡിയോ കണ്ടെത്തിയിട്ടില്ലെന്നു, പ്രതിഷേധത്തിനിടെ ഒരു വിദ്യാര്‍ത്ഥിയും ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടില്ലെന്നും എന്നാല്‍ ചില പെണ്‍കുട്ടികള്‍ ബോധരഹിതയായതിനാല്‍ വൈദ്യസഹായം നല്‍കിയെന്നും മൊഹാലി ഡെപ്യൂട്ടി കമ്മീഷണര്‍ അമിത് തല്‍വാറും വ്യക്തമാക്കിയിരുന്നു.

Protest Punjab

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: