scorecardresearch

സംസ്ഥാനാന്തര വാഹന റജിസ്ട്രേഷന്‍ ഇനി ഒഴിവാക്കാം; ഏകീകൃത സംവിധാനവുമായി കേന്ദ്രം

പ്രതിരോധ മേഖലയിലുള്ള ഉദ്യോഗസ്ഥര്‍, സംസ്ഥാന-കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍, പൊതു മേഖല സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍, നാല് സംസ്ഥാനങ്ങളില്‍ ഓഫിസുള്ള സ്വകാര്യ മേഖല സ്ഥാപനങ്ങള്‍ എന്നീ വിഭാഗത്തിലുള്ളവര്‍ക്ക് റജിസ്ട്രേഷനില്‍ മുന്‍ഗണന ലഭിക്കും

പ്രതിരോധ മേഖലയിലുള്ള ഉദ്യോഗസ്ഥര്‍, സംസ്ഥാന-കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍, പൊതു മേഖല സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍, നാല് സംസ്ഥാനങ്ങളില്‍ ഓഫിസുള്ള സ്വകാര്യ മേഖല സ്ഥാപനങ്ങള്‍ എന്നീ വിഭാഗത്തിലുള്ളവര്‍ക്ക് റജിസ്ട്രേഷനില്‍ മുന്‍ഗണന ലഭിക്കും

author-image
WebDesk
New Update
Motor Vehicle Department, Bharat Series

ന്യൂഡല്‍ഹി: വാഹന റജിസ്ട്രേഷനില്‍ പരിഷ്കാരവുമായി കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം. ഭാരത് സീരീസ് (ബിഎച്ച് മാര്‍ക്ക്) എന്ന പേരില്‍ രാജ്യമൊട്ടാകെ ഏകീകൃത റജിസ്ട്രേഷന്‍ സംവിധാനം അവതിരിപ്പിച്ചു. ഇനിമുതല്‍ ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തിലേക്ക് മാറുന്ന സാഹചര്യത്തില്‍ വാഹനം പുതുതായി റജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യമില്ല. പുതിയ റജിസ്ട്രേഷന്‍ രീതി സെപ്തംബര്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരും.

Advertisment

പ്രതിരോധ മേഖലയിലുള്ള ഉദ്യോഗസ്ഥര്‍, സംസ്ഥാന-കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍, പൊതു മേഖല സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍, നാല് സംസ്ഥാനങ്ങളില്‍ ഓഫിസുള്ള സ്വകാര്യ മേഖല സ്ഥാപനങ്ങള്‍ എന്നീ വിഭാഗത്തിലുള്ളവര്‍ക്ക് റജിസ്ട്രേഷനില്‍ മുന്‍ഗണന ലഭിക്കും. പുതിയ സംവിധാനം മറ്റൊരു സംസ്ഥാനത്തേക്ക് മാറുമ്പോഴുള്ള റജിസ്ട്രേഷന്‍ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

"സ്ഥലം മാറ്റം സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ ഉള്ളവര്‍ക്ക് സംഭവിക്കുന്നതാണ്. 1988 ലെ മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 47 പ്രകാരം ഒരു സംസ്ഥാനത്ത് റജിസ്റ്റര്‍ ചെയ്ത വാഹനം മറ്റൊരു സംസ്ഥാനത്ത് 12 മാസത്തില്‍ കൂടുതല്‍ റീ റജിസ്റ്റര്‍ ചെയ്യാതെ ഉപയോഗിക്കാന്‍ സാധിക്കില്ല. ഇത് സ്ഥലം മാറ്റം ലഭിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും ഇത്തരത്തില്‍ മറ്റൊരു സംസ്ഥാനത്തേക്ക് മാറുന്നവര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്," മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ബിഎച്ച് സീരീസ് വാഹന റജിസ്ട്രേഷന്‍ ഫോര്‍മാറ്റ്

YY BH #### XX

YY - റജിസ്റ്റര്‍ ചെയ്ത വര്‍ഷം

BH - ഭാരത് സീരീസിന്റെ കോഡ്

#### - 0000 to 9999 ( നമ്പര്‍ )

XX - ഇംഗ്ലീഷ് അക്ഷരമാലയിലെ രണ്ട് അക്ഷരങ്ങള്‍

വാഹനത്തിന്റെ നികുതി അടയ്ക്കുന്നത് നിലവിലെ 15 വ‍ര്‍ഷം എന്നതിന് പകരം ഭാരത് റജിസ്ട്രേഷനിൽ രണ്ട് വ‍ര്‍ഷമാക്കിയേക്കും. മറ്റൊരു സംസ്ഥനത്തേക്കോ കേന്ദ്ര ഭരണ പ്രദേശത്തിലേക്കോ മാറുമ്പോള്‍ വാഹനത്തിന്റെ സ്വതന്ത്ര സഞ്ചാരത്തിന് പുതിയ സംവിധാനം സഹായകരമാകും. പതിനാലാം വർഷം പൂർത്തിയാക്കിയ ശേഷം, മോട്ടോർ വാഹന നികുതി പ്രതിവർഷം വച്ച് ഈടാക്കും. അത് പ്രസ്തുത വാഹനത്തിന് നേരത്തെ ഈടാക്കിയ തുകയുടെ പകുതിയായിരിക്കും.

Advertisment

ഡീസൽ വാഹനങ്ങൾക്ക് നികുതിയില്‍ രണ്ട് ശതമാനം അധിക ചാർജ് ഈടാക്കും. ഇലക്ട്രിക് വാഹനങ്ങൾക്ക് രണ്ട് ശതമാനം കുറവ് നികുതി അടച്ചാല്‍ മതിയാകുമെന്നും ഉത്തരവില്‍ പറയുന്നു. വാഹനം ബിഎച്ച് സീരീസ് രജിസ്ട്രേഷൻ ചെയ്തു കഴിഞ്ഞാല്‍ മോട്ടോർ വാഹന നികുതി ഇലക്ട്രോണിക് ആയി ഈടാക്കും.

Also Read: മൈസുരു കൂട്ടബലാത്സംഗക്കേസ്: അറസ്റ്റിലായത് അഞ്ച് തിരുപ്പൂർ സ്വദേശികൾ, ഒരാൾ ഒളിവിൽ

Vehicles Central Government Motor Vehicle Department

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: