scorecardresearch

വിസ കൈക്കൂലി കേസ്: കാർത്തി ചിദംബരത്തിന്റെ സഹായി അറസ്റ്റിൽ

ഭാസ്കരരാമൻ അന്വേഷണത്തോട് സഹകരിക്കുന്നുണ്ടായിരുന്നില്ലെന്നും അതിനാലാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി

ഭാസ്കരരാമൻ അന്വേഷണത്തോട് സഹകരിക്കുന്നുണ്ടായിരുന്നില്ലെന്നും അതിനാലാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി

author-image
WebDesk
New Update
karti chidambaram

ന്യൂഡൽഹി: വിസ നൽകുന്നതിന് കൈക്കൂലി വാങ്ങിയെന്ന കേസിൽ ചാർട്ടേഡ് അക്കൗണ്ടന്റും കാർത്തി ചിദംബരത്തിന്റെ അടുത്ത സഹായിയുമായ എസ്.ഭാസ്‌കരരാമനെ സിബിഐ അറസ്റ്റ് ചെയ്തു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ചൊവ്വാഴ്ച രാത്രിയോടെയാണ് ഭാസ്‌കരരാമനെ അറസ്റ്റ് ചെയ്തതെന്ന് സിബിഐ വൃത്തങ്ങൾ അറിയിച്ചു.

Advertisment

ഭാസ്കരരാമൻ അന്വേഷണത്തോട് സഹകരിക്കുന്നുണ്ടായിരുന്നില്ലെന്നും അതിനാലാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് എംപിമാരായ മുൻ കേന്ദ്രമന്ത്രി പി.ചിദംബരത്തിന്റെയും അദ്ദേഹത്തിന്റെ മകൻ കാർത്തിയുടെയും ഓഫീസുകളിലും വസതിയിലും സിബിഐ ഇന്നലെ റെയ്‌ഡ്‌ നടത്തിയിരുന്നു. ചെന്നൈ, മുംബൈ, കൊപ്പൽ (കർണാടക), ജാർസുഗുഡ (ഒറീസ്സ), മൻസ (പഞ്ചാബ്), ഡൽഹി എന്നിവിടങ്ങളിലെ 10 സ്ഥലങ്ങളിലാണ് പരിശോധന നടന്നതെന്ന് വൃത്തങ്ങൾ അറിയിച്ചു.

പഞ്ചാബിലെ ഒരു പവർ പ്രോജക്റ്റിൽ ജോലി ചെയ്യുന്നതിനായി 300 ചൈനീസ് പൗരന്മാർക്ക് വിസ അനുവദിക്കുന്നതിന് വേണ്ടി വേദാന്ത ഗ്രൂപ്പിൽ നിന്ന് കാർത്തി 50 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്.

Advertisment

2018-ൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നിർദേശ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. ഈ വർഷം മാർച്ചിൽ പ്രാഥമിക അന്വേഷണം (പിഇ) ആരംഭിച്ച സിബിഐ മേയ് 14 ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. എന്നാൽ പ്രാഥമിക അന്വേഷണം ആരംഭിക്കാൻ വൈകിയതിൽ സിബിഐ വിശദീകരണം നൽകിയിട്ടില്ല.

ചൈനീസ് പൗരന്മാർക്ക് വിസ അനുവദിക്കുന്നതിന് വേദാന്തയിൽ നിന്ന് 50 ലക്ഷം രൂപ ആവശ്യപ്പെടുന്നത് സംബന്ധിച്ച ഇ-മെയിൽ ഭാസ്‌കരരാമന്റെ ലാപ്‌ടോപ്പിൽ നിന്ന് ഇഡി വീണ്ടെടുത്തിട്ടുണ്ട്.

കാർത്തി, ഭാസ്‌കരരാമൻ, തൽവണ്ടി സാബോ പവർ ലിമിറ്റഡ്, മൻസ, ഒരു തൽവണ്ടി സാബോ പ്രതിനിധി, വികാസ് മഖാരിയ, മുംബൈയിലെ ബെൽ ടൂൾസ് ലിമിറ്റഡ് എന്നിവരെ പ്രതികളാക്കിയാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്‌.

ചിദംബരത്തെ പ്രതിയാക്കിയിട്ടില്ലെങ്കിലും വേദാന്തയുടെ ആവശ്യങ്ങളെക്കുറിച്ച് ഭാസ്‌കരരാമൻ ചിദംബരവുമായി നടത്തിയ ചർച്ചയെ തുടർന്നാണ് കൈക്കൂലി നൽകിയതെന്നാണ് സിബിഐ എഫ്‌ഐആറിൽ പറയുന്നത്. വേദാന്തയുടെ ബോർഡിൽ ചിദംബരം ഉണ്ടായിരുന്നുവെന്നും കാർത്തി വേദാന്തയുടെ ഉപസ്ഥാപനത്തിൽ നിന്ന് സാമ്പത്തിക സഹായം വാങ്ങിയിട്ടുണ്ടെന്നും അതിൽ പറയുന്നുണ്ട്.

Also Read: പത്ത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ 6 ജിയ്ക്കായി തയാറാകണമെന്ന് പ്രധാനമന്ത്രി

Bribe P Chidambaram

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: