scorecardresearch

പെഹ്‌ലു ഖാന്‍ വധക്കേസിലെ വിധി ഞെട്ടിച്ചെന്ന ട്വീറ്റ്; പ്രിയങ്ക ഗാന്ധിക്കെതിരെ കേസെടുത്തു

കേസിലെ പ്രതികളെ വെറുതെ വിടാനുള്ള കോടതി തീരുമാനം ഞെട്ടിച്ചെന്നായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്

കേസിലെ പ്രതികളെ വെറുതെ വിടാനുള്ള കോടതി തീരുമാനം ഞെട്ടിച്ചെന്നായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്

author-image
WebDesk
New Update
Lok Sabha Election 2019, ലോക്സഭാ തിരഞ്ഞെടുപ്പ് 2019 Priyanka Gandhi's audio clip,പ്രിയങ്ക ഗാന്ധിയുടെ ഓഡിയോ സന്ദേശം Congress workers കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ BJP, ബിജെപി Exit Poll, എക്സിറ്റ് പോള്‍ ഫലങ്ങള്‍, ie malayalam, ഐഇ മലയാളം

മുസാഫര്‍നഗര്‍: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്രയ്‌ക്കെതിരെ ക്രിമിനല്‍ കേസ്. പശുക്കടത്താരോപിച്ച് ക്ഷീരകര്‍ഷകന്‍ പെഹ്ലു ഖാനെ മര്‍ദ്ദിച്ച് കൊന്ന കേസിലെ ആറ് പ്രതികളെയും വെറുതെ വിട്ട വിചാരണക്കോടതിയുടെ വിധിക്കെതിരെ ട്വീറ്റിലാണ് കേസെടുത്തത്. ബീഹാറിലെ അഭിഭാഷകനായ സുധീര്‍ ഒജായാണ് പ്രിയങ്കക്കെതിരെ കേസ് കൊടുത്തത്.

Advertisment

വ്യക്തമായ തെളിവ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് വിചാരണ കോടതി പ്രതികളെ വെറുതെ വിട്ടതെന്നും എന്നാല്‍ പ്രിയങ്കാ ഗാന്ധിയുടെ ട്വീറ്റ് വിധിക്കെതിരാണെന്നും ഇത് കോടതിയലക്ഷ്യമാണെന്നും മതവിദ്വേഷം സൃഷ്ടിക്കുമെന്നും അഭിഭാഷകന്‍ പറഞ്ഞു. ആഗസ്റ്റ് 26 നാണ് കേസ് കോടതി കേള്‍ക്കുന്നതെന്നും ഒജ പ്രതികരിച്ചു.

Read More: ആള്‍ക്കൂട്ട കൊല: പെഹ്‌ലു ഖാനെ മര്‍ദ്ദിച്ചു കൊന്ന കേസില്‍ ആറ് പ്രതികളേയും വെറുതെ വിട്ടു

ട്വിറ്ററിലൂടെയാണ് വിധിക്കെതിരെ പ്രിയങ്ക ഗാന്ധി തന്റെ പ്രതികരണം അറിയിച്ചത്.'കേസിലെ പ്രതികളെ വെറുതെ വിടാനുള്ള കോടതി തീരുമാനം ഞെട്ടിച്ചു. മനുഷ്യത്വമില്ലായ്മയ്ക്ക് ഈ രാജ്യത്ത് ഒരു സ്ഥാനവും ഉണ്ടാകരുത്. ആള്‍ക്കൂട്ട കൊലപാതകം നീചമായ കുറ്റകൃത്യമാണ്. ആള്‍ക്കൂട്ട കൊലപാതകത്തിനെതിരെ നിയമം കൊണ്ടു വന്ന രാജസ്ഥാന്‍ സര്‍ക്കാരിന്റെ നടപടി പ്രശംസനീയമാണ്. പെഹ്‌ലു ഖാന്‍ കേസില്‍ നീതി ലഭ്യമാക്കുന്നതിലൂടെ ഇതിന് ഉത്തമ മാതൃകയുണ്ടാകുമെന്നാണ് പ്രതീക്ഷ,' എന്നായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്.

Advertisment

2017ലായിരുന്നു കേസിന് ആസ്പദമായ സംഭവം. ജയ്പൂരില്‍ നടന്ന കന്നുകാലി മേളയില്‍ നിന്നും പെഹ്ലു ഖാനും മക്കളുമടങ്ങുന്ന ആറംഗ സംഘം 75,000 രൂപ കൊടുത്ത് കറവയുള്ള രണ്ടു പശുക്കളെ വാങ്ങി മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ആള്‍വാറിലെ ഹൈവേയില്‍ വച്ചായിരുന്നു പെഹ്ലു ഖാനെ പശുക്കടത്ത് ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദിച്ചത്. ആശുപത്രിയില്‍ വച്ചാണ് പെഹ്ലു ഖാന്‍ മരിച്ചത്.

പെഹ്ലു ഖാനെ അടിച്ചു അവശനാക്കുന്ന ദൃശ്യങ്ങള്‍ അക്രമികള്‍ മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിച്ചിരുന്നു. കേസില്‍ 44 സാക്ഷികളാണുണ്ടായിരുന്നത്. എന്നാല്‍ സംശയത്തിന്റെ ആനുകൂല്യത്തില്‍ പ്രതികളെ വെറുതെ വിടുകയായിരുന്നു. വിപിന്‍ യാദവ്, രവീന്ദ്ര കുമാര്‍, കുല്‍റാം, ദയാറാം, യോഗേഷ് കുമാര്‍, ഭീം റാഠി എന്നിവരായിരുന്നു കേസിലെ പ്രതികള്‍.

Mob Lynching Priyanka Gandhi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: