scorecardresearch

വാഹന ഇന്‍ഷുറന്‍സ് കുറയും; ഉപയോഗത്തിനും ഡ്രൈവിങ് ശീലത്തിനും അനുസരിച്ച് പ്രീമിയം തിരഞ്ഞെടുക്കാം

നിങ്ങള്‍ വണ്ടി ഓടിക്കുന്നതനുസരിച്ചാണ് ഇന്‍ഷുറന്‍സെങ്കില്‍, ഇതിന്റെ പോളിസി നിശ്ചിത കിലോമീറ്ററുകള്‍ അടിസ്ഥാനമാക്കിയായിരിക്കും

നിങ്ങള്‍ വണ്ടി ഓടിക്കുന്നതനുസരിച്ചാണ് ഇന്‍ഷുറന്‍സെങ്കില്‍, ഇതിന്റെ പോളിസി നിശ്ചിത കിലോമീറ്ററുകള്‍ അടിസ്ഥാനമാക്കിയായിരിക്കും

author-image
WebDesk
New Update
Car Insurance, Car

സഞ്ചരിക്കുന്ന ദൂരവും ഡ്രൈവിങ് രീതിയും പരിഗണിച്ച് വാഹന ഇന്‍ഷുറന്‍സ് പ്രീമിയം നിര്‍ണയിക്കുന്ന സംവിധാനം വരുന്നു. ഓൺ ഡാമേജ് പരിരക്ഷ സംബന്ധിച്ച് പുതിയ ആശയം അവതരിപ്പിക്കുന്നതിന് ഇന്‍ഷുറന്‍സ് നിയന്ത്രണ വികസന അതോറിറ്റി (ഐ ആര്‍ ഡി എ ഐ) ഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ) ജനറൽ ഇൻഷുറൻസ് കമ്പനികള്‍ക്ക് അനുമതി നല്‍കി.

Advertisment

ഒരു തുകയെ അടിസ്ഥാനമാക്കിയുള്ള ഇന്‍ഷുറന്‍സാണ് നിലവിലുള്ളത്. എന്നാൽ വണ്ടി ഓടിക്കുന്നതനുസരിച്ചും എപ്രകാരമാണ് വണ്ടി ഉപയോഗിക്കുന്നത് എന്നതനുസരിച്ചുമുള്ള ഇന്‍ഷുറന്‍സ് രീതികള്‍ ആവിഷ്കരിക്കാനാണ് അനുമതി

നിങ്ങള്‍ വണ്ടി ഓടിക്കുന്നതനുസരിച്ചാണ് ഇന്‍ഷുറന്‍സെങ്കില്‍, ഇതിന്റെ പോളിസി നിശ്ചിത കിലോമീറ്ററുകള്‍ അടിസ്ഥാനമാക്കിയായിരിക്കും. വാഹനം അപൂര്‍വമായി മാത്രം ഉപയോഗിക്കുന്നവര്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് പ്ലാനുകളേക്കാള്‍ കുറവായിരിക്കും അടയ്ക്കേണ്ട പണം. ഒരു ഉപഭോക്താവിന് വാഹനം ഓടിക്കുന്ന കിലോമീറ്ററുകളുടെ അടിസ്ഥാനമാക്കി ഒരു ഇൻഷുറൻസ് പരിരക്ഷ ആഗ്രഹിക്കുന്നുവെങ്കിൽ, ഇത് തിരഞ്ഞെടുക്കാവുന്നതാണ്.

“മോട്ടോർ ഇൻഷുറൻസ് അടിസ്ഥാനപരമായി കൂടുതൽ താങ്ങാനാവുന്നതാകുന്നു എന്നതാണ് അത്തരം കവറുകളുടെ ലക്ഷ്യം, പ്രത്യേകിച്ച് മൂന്നാം കക്ഷി കവറുകൾ മാത്രം തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾക്ക്, ഓൺ ഡാമേജ് കവറുകളുടെ പ്രയോജനങ്ങൾ അവഗണിക്കുന്നു. ഇന്ത്യയിൽ മോട്ടോർ ഇൻഷുറൻസ് മേഖലയില്‍ ഏറ്റവും അനിവാര്യമായ മുന്നേറ്റത്തിന് ഇത്തരം സംരംഭങ്ങൾ ഉപകാരപ്രദമാണ്,” ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് ചീഫ് ടെക്നിക്കൽ ഓഫീസർ ടി എ രാമലിംഗം പറഞ്ഞു.

Advertisment

ഇത് കുറഞ്ഞ മൈലേജുള്ള വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് അവരുടെ ഇൻഷുറൻസിൽ കൂടുതൽ സുതാര്യതയും നിയന്ത്രണവും നൽകും. "വണ്ടി ഓടിക്കുന്നതനുസരച്ചുള്ളതിനെ അടിസ്ഥാനമാക്കിയുള്ള ആശയം റെഗുലേറ്ററി സാൻഡ്‌ബോക്‌സിന് കീഴിൽ ഞങ്ങള്‍ പരീക്ഷിച്ചു, ഇത് വളരെ ഉപകാരപ്രദമാണ്. കൂടാതെ, ആഡ് ഓൺ കവറുകൾ അവതരിപ്പിക്കുന്നത് രാജ്യത്തെ ഇൻഷുറൻസിന്റെ സൂക്ഷ്മത വർദ്ധിപ്പിക്കുന്നതിനുള്ള ഒരു മാര്‍ഗവുമാകും," ലിബർട്ടി ജനറൽ ഇൻഷുറൻസ് അണ്ടർ റൈറ്റിങ് ആൻഡ് റീഇൻഷുറൻസ് പ്രസിഡന്റ് ഉദയൻ ജോഷി വ്യക്തമാക്കി.

രണ്ടമാത്തെ രീതി വാഹനം ഓടിക്കുന്ന രീതിയെ ആശ്രയിച്ചിരിക്കുന്നു. വാഹനം സുരക്ഷിതമായ രീതിയില്‍ ഉപയോഗിക്കുകയാണെങ്കില്‍ പ്രീമിയം കുറവാണ്. ചില ഇൻഷുറൻസ് കമ്പനികൾ ഇതിനകം തന്നെ പുതിയ ആശയങ്ങളെ അടിസ്ഥാനമാക്കി ഉൽപ്പന്നങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇത്തരം ഉൽപ്പന്നങ്ങൾക്ക് ടെലിമാറ്റിക്‌സ് ആവശ്യമാണ്. ഇതിന് ടെലികമ്മ്യൂണിക്കേഷനുകളുടെയും ഇൻഫോർമാറ്റിക്‌സിന്റെയും മിശ്രിതം ആവശ്യമാണ്. ഇത് ഡ്രൈവിങ്ങുമായി ബന്ധപ്പെട്ട ഡാറ്റ സൂക്ഷിക്കാനും കൈമാറാനും ഉപയോഗിക്കുന്നു.

Car Insurance

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: