ക്യാന്‍സറിന് അന്ത്യം കുറിക്കാന്‍ ലക്ഷ്യമിട്ടുള്ള സെല്‍ തെറാപ്പി ചികിത്സയില്‍ ഇന്ത്യയിലും നിര്‍ണായക വഴിത്തിരിവ്. 2019 ല്‍ പുലിറ്റ്സര്‍ ജേതാവായ ഏഴുത്തുകാരനും അമേരിക്കന്‍ ഓങ്കോളജിസ്റ്റുമായ ഡോ. സിദ്ധാര്‍ത്ഥ മുഖര്‍ജിയും വ്യവസായിയാ കിരണ്‍ മജുംദാര്‍ ഷായും ചേര്‍ന്ന് സ്ഥാപിച്ച ഇമ്മ്യൂണീല്‍ തെറപ്യൂട്ടിക്സ് ലിമിഡറ്റഡ് ഇന്ത്യയില്‍ ക്യാന്‍സറിനെതിരായ കോശ ചികിത്സാ സൗകര്യം വികസിപ്പിച്ചെടുക്കാന്‍ ഒരുങ്ങുന്നത്. കോവിഡ് മഹാമാരിയുടെ അപ്രതീക്ഷിതമായ കടന്നുവരവ് വെല്ലുവിളിയായെങ്കിലും തരണം ചെയ്ത് പുതിയ വഴിത്തിരിവിലേക്ക് കടക്കാന്‍ ബെംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന സംഘത്തിന് കഴിഞ്ഞു.
“എത്രയധികം തയാറെടുപ്പുകളുണ്ടെങ്കിലും ഇതുപോലെ ഒന്ന് ആസൂത്രണം ചെയ്യുക എന്നത് നിസാരമല്ല. നിരവധി വെല്ലുവിളികളാണ് കോവിഡ് കാലത്ത് ഉണ്ടായിരുന്നത്. ഒന്ന്, ഒരു ആശുപത്രിയിലാണ് ഇതിനായുള്ള ഒരുക്കങ്ങള്‍ നടത്തുന്നത്. രണ്ട് ഇതൊരു ക്യാന്‍സര്‍ ചികിത്സയ്ക്കായുള്ള സൗകര്യമാണ്. മൂന്ന്, ഒരു സമയം കൊണ്ടുവരാൻ കഴിയുന്ന ആളുകളുടെ എണ്ണത്തിൽ നിയന്ത്രണങ്ങളുണ്ടായിരുന്നു. നാല്, വിതരണ ശൃംഗല പൂര്‍ണമായും തടസപ്പെട്ടിരുന്നു, ഒന്നും തന്നെ എത്തിക്കാന്‍ കഴിയുന്നില്ലായിരുന്നു. മുന്‍പൊരിക്കലും ഇന്ത്യയില്‍ ചെയ്തിട്ടില്ലാത്തതിനാല്‍ ഉയര്‍ന്ന നിലവാരം ഉറപ്പാക്കേണ്ടതുണ്ടായിരുന്നു,” ഇമ്മ്യൂണീൽ തെറാപ്പിറ്റിക്‌സിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ. അരുൺ ആനന്ദ് പറഞ്ഞു.
മുംബൈയിലെ ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റലും ഐഐടി ബോംബെയും സമാനമായ ഒരു ചികിത്സാ രീതി വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇത് ആദ്യത്തെ ക്ലിനിക്കൽ ട്രയൽ ഘട്ടത്തിലാണ്. ഇമ്മ്യൂണിലിന് ഉയര്‍ന്ന നിലവാരത്തിലുള്ള കേന്ദ്ര രൂപകല്‍പ്പന ചെയ്യുക എന്നത് മാത്രമല്ലായിരുന്നു മുന്നിലുണ്ടായിരുന്ന ലക്ഷ്യം. ട്രയലുകള്‍ നടത്തുന്ന ടീമിന് സ്റ്റാഫിന് മതിയായ പരിശീലനം ഉറപ്പാക്കുകയും വേണമായിരുന്നു. സ്റ്റാഫില്‍ കൂടുതല്‍ പേരും കോവിഡ് ഡ്യൂട്ടിയിലുമായിരുന്നു. ബെംഗളൂരുവിലെ നാരായണ ഹൃദയാലയ ഹെൽത്ത് സിറ്റിയിലെ മസുംദാർ ഷാ മെഡിക്കൽ സെന്ററിന്റെ എട്ടാം നിലയിലാണ് കോശ ചികിത്സാ കേന്ദ്രം.
രക്താർബുദം, ലിംഫോമ എന്നിവയുള്ള രോഗികളെ ചികിത്സിക്കുന്നതിനുള്ള സ്പാനിഷ് സിഎആര്‍-ടി തെറാപ്പിയുടെ രണ്ടാം ഘട്ട പരീക്ഷണമാണ് ഇനി നടത്താനുള്ളത്. ഇതിന് സ്പെയിൻ ആസ്ഥാനമായുള്ള ഹോസ്പിറ്റൽ ക്ലിനിക് ഡി ബാഴ്‌സലോണയുമായി (എച്ച്സിബി) സഹകരണമുണ്ട്. ക്യാന്‍സര്‍ കോശങ്ങളെ ചെറുക്കുന്നതിന് സജീവമല്ലാത്ത എച്ച്ഐവി വൈറസ് ഉപയോഗിച്ച് രോഗിയുടെ ടി കോശങ്ങളെ തെറാപ്പി ഉപയോഗിച്ച് മാറ്റുന്നു. “സിഎആര്‍-ടി സെൽ തെറാപ്പിയിൽ, ഞങ്ങൾ ഒരു കാൻസർ രോഗിയുടെ ശരീരത്തിൽ നിന്ന് ടി സെല്ലുകൾ വേർതിരിച്ചെടുക്കുകയും ഒരു വൈറസ് ഉപയോഗിച്ച് (അപകടസാധ്യതയില്ലാത്ത എച്ച്ഐവി വൈറസ്) ടി കോശങ്ങളെ ക്യാന്‍സര്‍ കോശങ്ങളെ നിര്‍ജീവമാക്കാന്‍ പ്രാപ്തമാക്കുകയും ചെയ്യുന്നു,” ഡോ. മുഖർജി കൂട്ടിച്ചേര്‍ത്തു.