scorecardresearch

കാനഡയിലേക്ക് 'നോ എൻട്രി'യോ? 74 ശതമാനം ഇന്ത്യൻ സ്റ്റുഡന്റ് വിസ അപേക്ഷകളും നിരസിച്ച് കാനഡ

Indian students in Canada: കാനഡയിലേക്കുള്ള നാല് സ്റ്റുഡന്റ് വിസ അപേക്ഷകളിൽ മൂന്നെണ്ണവും നിരസിക്കപ്പെട്ടതായി ഔദ്യോഗിക ഇമിഗ്രേഷൻ രേഖകൾ വ്യക്തമാക്കുന്നു

Indian students in Canada: കാനഡയിലേക്കുള്ള നാല് സ്റ്റുഡന്റ് വിസ അപേക്ഷകളിൽ മൂന്നെണ്ണവും നിരസിക്കപ്പെട്ടതായി ഔദ്യോഗിക ഇമിഗ്രേഷൻ രേഖകൾ വ്യക്തമാക്കുന്നു

author-image
WebDesk
New Update
Canada

പ്രതീകാത്മക ചിത്രം

Canada Student Visa: മുൻ വർഷങ്ങളെ അപേക്ഷിച്ച്, ഇന്ത്യക്കാരുടെ സ്റ്റുഡന്റ് വിസകൾ വൻ തോതിൽ നിരസിച്ച് കാനഡ.  ഈ വർഷം ഓഗസ്റ്റിൽ, കാനഡയിലേക്കുള്ള നാല് സ്റ്റുഡന്റ് വിസ അപേക്ഷകളിൽ മൂന്നെണ്ണവും നിരസിക്കപ്പെട്ടതായി ഔദ്യോഗിക ഇമിഗ്രേഷൻ രേഖകൾ വ്യക്തമാക്കുന്നു. 2023 ഓഗസ്റ്റിലെ 32 ശതമാനം എന്ന വിസ റിജക്ഷൻ റേറ്റിൽ നിന്ന് 74 ശതമാനത്തിലേക്ക് ഇത് കുത്തനെ ഉയർന്നതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. 

Advertisment

രണ്ടു വർഷങ്ങളിലായി മൊത്തം സ്റ്റുഡന്റ് പെർമിറ്റ് അപേക്ഷകളിൽ ഏകദേശം 40 ശതമാനം നിരസിക്കപ്പെട്ടിട്ടുണ്ട്. അതേസമയം, ചൈനീസ് വിദ്യാർത്ഥികളുടെ റിജക്ഷൻ റേറ്റ് 24 ശതമാനം മാത്രമാണ്. ഇന്ത്യയിൽ നിന്നുള്ള അപേക്ഷളുടെ എണ്ണത്തിലും ഗണ്യമായ കുറവ് വന്നിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2023 ഓഗസ്റ്റിൽ 20,900 ആയിരുന്ന അപേക്ഷകളുടെ എണ്ണം ഈ വർഷം ഓഗസ്റ്റിൽ 4,515 ആയി കുറഞ്ഞു.

അപേക്ഷകളിൽ കുറവുണ്ടായെങ്കിലും, ആയിരത്തിലധികം അപേക്ഷകൾ നിരസിക്കപ്പെട്ടതോടെ ഇന്ത്യ തന്നെയാണ് നിരസിക്കൻ നിരക്കിൽ മുന്നിലുള്ളത്.  ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര സംഘർഷങ്ങളെ തുടർന്നാണ് അപേക്ഷ നിരസിക്കൽ തോത് ഇത്രമാത്രം ഉയർന്നതെന്നാണ് വിവരം. 2023-ൽ കനേഡിയൻ സിഖ് വിഘടനവാദി നേതാവിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് മുൻ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപണം ഉന്നയിച്ചതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. എന്നാൽ കാനഡയുടെ ആരോപണങ്ങൾ ഇന്ത്യ ആവർത്തിച്ച് നിഷേധിച്ചിരുന്നു.

അതിനിടെ, കാനഡയിലുടനീളമുള്ള സർവകലാശാലകളിൽ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ കുത്തനെ ഇടിവ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ എഞ്ചിനീയറിംഗ് കോളേജായ വാട്ടർലൂ സർവകലാശാലയിൽ, കഴിഞ്ഞ നാലു വർഷത്തിനിടെ ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിൽ പ്രവേശിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം ഏകദേശം മൂന്നിൽ രണ്ട് ഭാഗത്തോളം കുറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

Advertisment

Read More: കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം; മൂന്നു പ്രതികൾ അറസ്റ്റിൽ; കീഴ്പ്പെടുത്തിയത് കാലിൽ വെടിവെച്ച്

Visa Canada India College Students

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: