scorecardresearch

മകള്‍ക്കൊപ്പം പ്രിയങ്ക ഗാന്ധി ഇന്ത്യാ ഗേറ്റിലെത്തി; അണമുറിയാത്ത പ്രതിഷേധം

കേന്ദ്ര സര്‍ക്കാരിനെതിരെ പ്രിയങ്ക ആഞ്ഞടിച്ചു

കേന്ദ്ര സര്‍ക്കാരിനെതിരെ പ്രിയങ്ക ആഞ്ഞടിച്ചു

author-image
WebDesk
New Update
മകള്‍ക്കൊപ്പം പ്രിയങ്ക ഗാന്ധി ഇന്ത്യാ ഗേറ്റിലെത്തി; അണമുറിയാത്ത പ്രതിഷേധം

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ കോണ്‍ഗ്രസ് പ്രതിഷേധത്തിന് നേതൃത്വം വഹിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാത്രി ഏറെ വൈകിയും ഇന്ത്യാ ഗേറ്റിലെത്തി പ്രിയങ്ക പ്രതിഷേധിച്ചു. ഡല്‍ഹിയില്‍ പ്രതിഷേധിച്ചിരുന്നവര്‍ക്കു നേരെ പൊലീസ് നടപടിയുണ്ടായതിനു തൊട്ടുപിന്നാലെയാണ് പ്രിയങ്ക ഇന്ത്യ ഗേറ്റിലെത്തി. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധ ധര്‍ണയില്‍ പ്രിയങ്ക ഗാന്ധി പങ്കെടുത്തു.

Advertisment

മകള്‍ മിറയയ്‌ക്കൊപ്പമാണ് പ്രിയങ്ക ഇന്ത്യ ഗേറ്റിലെ പ്രതിഷേധത്തില്‍ പങ്കെടുത്തത്. കഴിഞ്ഞ ആറ് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരായി ഇന്ത്യ ഗേറ്റില്‍ നടക്കുന്ന പ്രതിഷേധ പരിപാടിയില്‍ പ്രിയങ്ക പങ്കെടുക്കുന്നത്.

Read Also: പുലര്‍ച്ചെ നാടകീയ രംഗങ്ങള്‍; ജമാ മസ്‌ജിദിൽ നിന്ന് ചന്ദ്രശേഖര്‍ ആസാദിനെ അറസ്റ്റ് ചെയ്തു

കേന്ദ്ര സര്‍ക്കാരിനെതിരെ പ്രിയങ്ക ആഞ്ഞടിച്ചു. "രാജ്യത്തുള്ള സാധാരണക്കാരായ ജനങ്ങള്‍ അവരുടെ പൗരത്വം തെളിയിക്കാന്‍ വരി നില്‍ക്കണമെന്നാണ് കേന്ദ്രം ആവശ്യപ്പെടുന്നത്. നോട്ട് നിരോധന സമയത്തും സര്‍ക്കാര്‍ ഇതു തന്നെയാണ് ചെയ്തത്. പൗരത്വ ഭേദഗതി നിയമം രാജ്യത്തെ സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും എതിരാണ്." പ്രിയങ്ക ഗാന്ധി പറഞ്ഞു.

Advertisment

രാജ്യതലസ്ഥാനത്ത് നാടകീയ രംഗങ്ങളാണ് ഇന്ന് പുലർച്ചെ അരങ്ങേറിയത്. കഴിഞ്ഞ ദിവസം ഡൽഹിയിൽ പടുകൂറ്റൻ പ്രതിഷേധ റാലിക്ക് നേതൃത്വം വഹിച്ച ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അറസ്റ്റ്. ഡല്‍ഹിയില്‍ അതിനാടകീയ രംഗങ്ങളാണ് രാത്രി ഏറെ വൈകിയും അരങ്ങേറിയത്.

Read Also: Horoscope Today December 21, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

താന്‍ കീഴടങ്ങാന്‍ തയ്യാറാണെന്നും നേരത്തെ അറസ്റ്റ് ചെയ്തവരെ പൊലീസ് വിട്ടയക്കണമെന്നും ആസാദ് ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റിന് പിന്നാലെ ഡല്‍ഹി ജമാ മസ്‌ജിദില്‍ അദ്ദേഹം കീഴടങ്ങുകയായിരുന്നു. ജമാ മസ്‌ജിദിലെ ഒന്നാം നമ്പര്‍ ഗേറ്റില്‍ ചന്ദ്രശേഖര്‍ ആസാദ് കീഴടങ്ങുകയായിരുന്നു. കൂടുതല്‍ അന്വേഷണത്തിനായി ചന്ദ്രശേഖര്‍ ആസാദിനെ ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് കൊണ്ടുപോയതായി പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

പുലര്‍ച്ചെ 2.30 ഓടെ ജമാ മസ്‌ജിദില്‍ എത്തിയ ആസാദ് നൂറു കണക്കിന് പ്രതിഷേധക്കാരുടെ സാന്നിധ്യത്തിലാണ് കീഴടങ്ങിയത്. രാജ്യത്തെ രക്ഷിക്കാനുള്ള പോരാട്ടം വീട്ടിലിരുന്ന് ചെയ്യാന്‍ സാധിക്കില്ലെന്ന് പറഞ്ഞാണ് ചന്ദ്രശേഖര്‍ ആസാദ് അറസ്റ്റ് വരിച്ചത്.

Citizenship Amendment Act Priyanka Gandhi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: