/indian-express-malayalam/media/media_files/uploads/2020/02/delhi.jpg)
ന്യൂഡൽഹി: വടക്കു കിഴക്കൻ ഡൽഹിയിൽ 12 മണിക്കൂറോളം നീണ്ടു നിന്ന അക്രമത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡൽഹിയിൽ ഉന്നതതല യോഗം വിളിച്ചു.
സിഎഎ വിരുദ്ധ പ്രക്ഷോഭത്തിനെതിരെ ബിജെപി നേതാവ് കപിൽ മിശ്ര നടത്തിയ റാലിയ്ക്ക് ശേഷം ഞായറാഴ്ച മുതൽ ഈ പ്രദേശം കലുഷിതമായിരുന്നു. കല്ലേറുൾപ്പെടെ നടന്നിരുന്നു. കപില്‍ മിശ്ര ഞായറാഴ്ച മൗജ്പൂരില്‍ സിഎഎ അനുകൂലികളെ സന്ദര്‍ശിച്ച് മടങ്ങിയതിന് പിന്നാലെയാണ് അക്രമം ആരംഭിച്ചത്.
"പൊലീസിന് ഞാന്‍ മൂന്ന് ദിവസത്തെ സമയം നൽകുകയാണ്. ആ ദിവസത്തിനുള്ളില്‍ പ്രതിഷേധക്കാരെ ഒഴിപ്പിക്കണം. ഇല്ലെങ്കിൽ ഞങ്ങള്‍ തന്നെ അതിന് മുന്നിട്ടിറങ്ങും. മൂന്ന് ദിവസം കഴിഞ്ഞാല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സന്ദർശനം പൂർത്തിയാക്കി ഇന്ത്യയിൽ നിന്ന് മടങ്ങിപ്പോകും. അതുവരെ ഞങ്ങള്‍ സംയമനം പാലിക്കും. അതിന് ശേഷം അനുനയ നീക്കവുമായി പൊലീസ് വരേണ്ടതില്ല. നിങ്ങള്‍ പറയുന്നത് കേള്‍ക്കാനുള്ള ബാധ്യത അപ്പോള്‍ ഞങ്ങള്‍ക്കുണ്ടാവില്ല," റാലിയിൽ സംസാരിച്ച കപില്‍ മിശ്ര പറഞ്ഞു. ഇതിന്റെ വീഡിയോയും കപിൽ മിശ്ര പങ്കുവച്ചിരുന്നു. നേരത്തെ അരവിന്ദ് കേജ്‌രിവാള്‍ മന്ത്രിസഭയില്‍ അംഗമായിരുന്ന കപില്‍ മിശ്ര അഴിമതി ആരോപണത്തെ തുർന്ന് അയോഗ്യനാക്കപ്പെടുകും പിന്നീട് ബിജെപിയിൽ ചേരുകയുമായിരുന്നു.
Read More: ട്രംപിന്റെ ഇന്ത്യ സന്ദർശനം: വ്യാപാര ഇടപാടുകളിൽ ഡൽഹിയിൽ ഇന്ന് ചർച്ച
ജഫ്രാബാദ് മെട്രോ സ്റ്റേഷന് സമീപം സിഎഎ വിരുദ്ധ പ്രക്ഷോഭം നടക്കുന്നതിനു രണ്ട് കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലം. 500 പേരാണ് സമരത്തിലുള്ളത്. സീലംപൂരിനെ മൗജ്പൂരും യമുന വിഹാറുമായി ബന്ധിപ്പിക്കുന്ന റോഡില്‍ ശനിയാഴ്ച രാത്രിയിലാണ് ധര്‍ണ ആരംഭിച്ചത്.
/indian-express-malayalam/media/media_files/uploads/2020/02/delhi-violence.jpg)
ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ (ഡിഎംആര്‍സി) ജഫ്രാബാദ്, മൗജ്പൂര്‍-ബാബര്‍പൂര്‍, ഗോകുല്‍പുരി, ജോഹ്രി എന്‍ക്ലേവ്, ശിവ് വിഹാര്‍, ഉദ്യോഗ് ഭവന്‍, പട്ടേല്‍ ചൗക്ക്, സെന്‍ട്രല്‍ സെക്രട്ടറിയേറ്റ്, ജന്‍പത് സ്റ്റേഷനുകള്‍ അടച്ചു. ഡോണള്‍ഡ് ട്രംപിന്റെ സന്ദര്‍ശനം നടക്കുന്ന സാഹചര്യത്തിൽ കലാപം പാർലമെന്റ്, രാഷ്ട്രപതി ഭവൻ മേഖലകളിൽ പടരാതിരിക്കുന്നതിനുള്ള മുന്‍കരുതലായിട്ടാണ് നടപടി.
ട്രംപിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് അക്രമം ആസൂത്രിതമായി നടപ്പിലാക്കിയതാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഢി ആരോപിച്ചിരുന്നു. ആസൂത്രിതമായ അക്രമമാണ് നടന്നതെന്നും ഇതിനെ അപലപിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ അക്രമത്തെ പൊറുപ്പിക്കില്ല. ഉത്തരവാദികളായവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും. ആഭ്യന്തര മന്ത്രാലയം സാഹര്യം വിലയിരുത്തുന്നുവെന്നും മന്ത്രി പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.