scorecardresearch

സിപി രാധാകൃഷ്‌ണന്‍ ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു

സ്ഥാനമൊഴിഞ്ഞ മുൻ ഉപരാഷ്ട്രപതി ജഗദീപ് ധൻകർ ചടങ്ങിൽ പങ്കെടുത്തു. ഉപരാഷ്ട്രപതി സ്ഥാനം രാജിവെച്ചതിന് ശേഷം ആദ്യമായാണ് ഒരു പൊതുപരിപാടിയിൽ ധൻകർ പങ്കെടുക്കുന്നത്

സ്ഥാനമൊഴിഞ്ഞ മുൻ ഉപരാഷ്ട്രപതി ജഗദീപ് ധൻകർ ചടങ്ങിൽ പങ്കെടുത്തു. ഉപരാഷ്ട്രപതി സ്ഥാനം രാജിവെച്ചതിന് ശേഷം ആദ്യമായാണ് ഒരു പൊതുപരിപാടിയിൽ ധൻകർ പങ്കെടുക്കുന്നത്

author-image
WebDesk
New Update
VICE President Ooath

ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം സിപി രാധാകൃഷ്ണൻ മുൻ ഉപരാഷ്ട്രപതിമാരായ ജഗദീപ്് ധൻകർ, വെങ്കയ്യ നായിഡു എന്നിവരുമായി സൗഹൃദസംഭാഷണത്തിൽ (Express photo by Renuka Puri)

India's New Vice President CP Radhakrishnan: ന്യൂഡൽഹി: ഇന്ത്യയുടെ 15ാമത് ഉപരാഷ്‌ട്രപതിയായി സിപി രാധാകൃഷ്‌ണന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാവിലെ 10 മണിക്ക് രാഷ്‌ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ​ രാഷ്‌ട്രപതി ദ്രൗപതി മുര്‍മു അദ്ദേഹത്തിന് സത്യവാചകം ചൊല്ലികൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്, ബിജെപി ദേശീയാധ്യക്ഷൻ ജെപി നദ്ദ തുടങ്ങിയവർ ചടങ്ങിൽ​ പങ്കെടുത്തു.

Advertisment

Also Read:ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലെ വോട്ട് ചോർച്ച; കണക്കുകൾ പിഴച്ചത് എവിടെ? പരസ്പരം കുറ്റപ്പെടുത്തി പ്രതിപക്ഷ കക്ഷികൾ

സ്ഥാനമൊഴിഞ്ഞ മുൻ ഉപരാഷ്ട്രപതി ജഗദീപ് ധൻകർ ചടങ്ങിൽ പങ്കെടുത്തു. ഉപരാഷ്ട്രപതി സ്ഥാനം രാജിവെച്ചതിന് ശേഷം ആദ്യമായാണ് ഒരു പൊതുപരിപാടിയിൽ ധൻകർ പങ്കെടുക്കുന്നത്. മുൻ ഉപരാഷ്ട്രപതിമാരായ ഹമീദ് ഹൻസാരി, വെങ്കയ്യ നായിഡു എന്നിവരും ചടങ്ങിൽ പങ്കെടുത്തു. 

Also Read:എംഎൽഎ പെൻഷന് അപേക്ഷയുമായി മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിൻ്റെ ഇന്ത്യൻ ബ്ലോക്ക് നോമിനിയായ ബി.സുദർശൻ റെഡിയെ 152 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് രാധാകൃഷ്‌ണൻ വിജയിച്ചത്. സുപ്രീംകോടതി മുൻ ജഡ്‌ജിയാണ് ബി.സുദർശൻ റെഡി. എൻഡിഎ സ്ഥാനാര്‍ഥിയായ രാധാകൃഷ്‌ണന് 452 വോട്ടുകളും ബി സുദർശൻ റെഡിക്ക് 300 വോട്ടുകളുമാണ് ലഭിച്ചത്.

Advertisment

Also Read:ബിഹാര്‍ വോട്ടര്‍പട്ടിക പരിഷ്‌കരണം; ആധാര്‍ തിരിച്ചറിയല്‍ രേഖയായി പരിഗണിക്കണം: സുപ്രീം കോടതി

ആകെ 781 ഇലക്‌ടർമാർ (ലോക്‌സഭയിൽ നിന്നും രാജ്യസഭയിൽ നിന്നുമുള്ള എംപിമാർ) ഉണ്ടായിരുന്നു. ഇതിൽ 767 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ പോളിങ് ശതമാനം 98.2 ആയിരുന്നു. ആകെ പോൾ ചെയ്‌ത വോട്ടുകളിൽ 752 എണ്ണം സാധുവും 15 എണ്ണം അസാധുവായിരുന്നു.

ജൂലൈ 21ന് ആരോഗ്യപരമായ കാരണങ്ങളാൽ ഉപരാഷ്ട്രപതിയായിരുന്ന ജഗ്‌ദീപ് ധൻഖർ രാജിവച്ചതിനെ തുടർന്നാണ് വീണ്ടുമൊരു തിരഞ്ഞെടുപ്പിന് വേദിയൊരുങ്ങിയത്.ഉപരാഷ്ട്രപതി പദവിയിൽ 2 വർഷം ബാക്കി നിൽക്കെയാണ് ജഗദീപ് ധൻകറുടെ രാജി. ഇതേതുടർന്ന് നടന്ന തിരഞ്ഞെടുപ്പിലാണ് 67കാരനായ രാധാകൃഷ്‌ണൻ മഹാരാഷ്ട്ര ഗവർണർ സ്ഥാനം രാജിവച്ച് ഉപരാഷ്‌ട്രപതിയായി മത്സരിച്ചത്.

തമിഴ്‌നാട്ടിൽ നിന്നുള്ള തലമുതിർന്ന ബിജെപി നേതാവാണ് സിപി രാധാകൃഷ്‌ണൻ. 1998ൽ നടന്ന തിരഞ്ഞെടുപ്പിൽ ലോക്‌സഭയിലേക്ക് ജയിച്ചുകയറി രാജ്യത്തിൻ്റെ ശ്രദ്ധയാകർഷിച്ചയാളാണ് രാധാകൃഷ്‌ണൻ. ജാർഖണ്ഡ്, മഹാരാഷ്ട്ര എന്നി സംസ്ഥാനങ്ങളുടെ ഗവർണറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

Read More:മോദിയുടെ സന്ദർശനത്തിന് മണിക്കൂറുകൾ മാത്രം; മണിപ്പൂരിൽ വീണ്ടും സംഘർഷം

Vice President

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: